മുംബൈ: ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് പൂര്‍ത്തിയാക്കിയ മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ഹര്ഭജന് സിങ് പോയ വര്‍ഷത്തെ ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു.
കൊറോണ മുക്തനായ നിതീഷ് റാണയും കൊല്‍ക്കത്ത ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. രണ്ടാം തവണയും പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് നിതീഷ് പരിശീലനം തുടങ്ങിയത്.
ഹര്ഭജന് ടീമിലെത്തിയത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിംങ്ങിനെ ശക്തിപ്പെടുത്തുമെന്ന്് ക്യാപ്റ്റന്‍ ഇയോന്‍ മോര്ഗന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നമ്മുടെ സ്പിന്‍ ബൗളിങ് ഏറ്റവും മികച്ചതാണ്. സ്പിന്നര്‍മാര്‍ തിളങ്ങിയാല്‍ ഐപിഎല്ലില്‍ മികവ് കാട്ടാനാകുമെന്ന്് മോര്ഗന് പറഞ്ഞു. ഈ മാസം ഒമ്പതിനാണ് ഐപിഎല്‍ ആരംഭിക്കുക. കൊല്‍ക്കത്ത ആദ്യ മത്സരത്തില്‍ പതിനൊന്നിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: