×
login
മോശം ബൗളിംഗും കൈവിട്ട ക്യാച്ചുകളും; ഓസ്ട്രലിയയ്‌ക്കെതിരെ ഇന്ത്യ തോറ്റു

അവസാന മൂന്നു പന്തും സിക്‌സര്‍ പറത്തി ഇന്ത്യന്‍ സക്കോര്‍ 200 കടത്തി

 മൊഹാലി: മോശം ബൗളിംഗും കൈവിട്ട ക്യാച്ചുകളും ഓസ്ട്രലിയയ്‌ക്കെതിരായ ആദ്യ ട്വന്റി 20 യില്‍ ഇന്ത്യയെ തോല്‍പിച്ചു.  ആദ്യം ബാറ്റ് ചെയ്ത് 208 എന്ന മികച്ച സ്‌കോര്‍ അടിച്ചെടുത്തെങ്കിലും 19.2 ഓവറില്‍ ഓസ്ട്രലിയ അത് മറികടന്നു.ഇന്ത്യ 208/6. ഓസ്ട്രലിയ 211/6

വലിയ സക്കോര്‍ നേരിടുന്നതിന് തയ്യാറായി തന്നെയാണ് ഓസ്‌ട്രേലിയ ബാറ്റ് വീശിയത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ പന്തുതന്നെ  അരോണ്‍ ഫിഞ്ച് സിക്‌സര്‍ പറത്തിയാണ് നേരിട്ടത്. രണ്ടാമത്തെ ഓവര്‍ എറിഞ്ഞ ഉമേഷ് യാദവിന്റെ നാലു പന്തും ബൗണ്ടറി കടത്തി കാമറൂണ്‍ ഗ്രീന്‍ നയം വ്യക്തമാക്കി.  ഓപ്പണര്‍ അരോണ്‍ ഫിഞ്ചിനെ (23) കഌന്‍ ബൗണ്‍ഡ് ചെയ്ത അക്‌സര്‍ പട്ടേല്‍ ആദ്യ വിക്കറ്റ് വീഴ്ത്തിയെങ്കിലും ഓസ്ട്രലിയന്‍ സ്‌കോര്‍ ശരാശരി 10 നു മുകളില്‍ തുടര്‍ന്നുകൊണ്ടിരുന്നു

അക്‌സര്‍ പട്ടേല്‍ ഒടുവില്‍ ഇന്ത്യയ്ക്ക് വഴിത്തിരിവ് നല്‍കി. രണ്ടുതവണ ക്യാച്ചില്‍ നിന്ന് രക്ഷപെട്ട.  കാമറൂണ്‍ ഗ്രീന്‍ ഒരിക്കല്‍ കൂടി വലിയ ഹിറ്റിലേക്ക് പോയി, പക്ഷേ ഷോട്ട് നഷ്ടമായി. പന്ത്  വിരാട് കോഹ്ലി ലോംഗ്ഓണില്‍ പിടിച്ചു.  30 പന്തില്‍  61റണ്‍സിന്്  ഗ്രീന്‍ പുറത്തായി. അക്‌സര്‍ പട്ടേലിന്റെ രണ്ടാമത്തെ വിക്കറ്റായിരുന്നു ഗ്രീനിന്റേത്.

ഓസ്‌ട്രേലിയക്ക് പിന്നീട് അതിവേഗം വിക്കറ്റുകള്‍ നഷ്ടമായി.  ആദ്യ ഓവറില്‍ തുടര്‍ച്ചയായി നാലു ബൗണ്ടറി വഴങ്ങയി ഉമേഷ് യാദവിന്റെ രണ്ടാം സ്പല്ലും ഒരു സിക്‌സും ഫോറുമായിട്ടാണ് തുടങ്ങിയത്. പക്ഷേ മൂന്നാം പന്തില്‍ വിക്കറ്റ് ലഭിച്ചു. സ്റ്റീവ് സ്മിത്തിന്റെ ബാറ്റിലുരസി പന്ത് കീപ്പര്‍ ദിനേശ് കാര്‍ത്തികിന്റെ കൈകളില്‍. അമ്പയര്‍ ഔട്ട് വിളിച്ചില്ല.   ഇന്ത്യന്‍ ഫീല്‍ഡര്‍ ഒരേ സ്വരത്തില്‍ നിലവിളിച്ചു.രോഹിത് ഡിആര്‍എസിനായി സിഗ്‌നല്‍ നല്‍കി. ടിവി റീപ്ലേ ഒരു എഡ്ജ് സ്ഥിരീകരിക്കുകയും സ്മിത്ത് 35ന് പുറത്താകുകയും ചെയ്യുന്നു. അതേ ഓവറില്‍ യാദവ് ഏതാണ്ട അതേ രീതിയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും(1) പറഞ്ഞുവിട്ടു. മൂന്നാം അംബയറാണ് പുറത്താക്കല്‍  ഉറപ്പിച്ചത്.  

ജോസ് ഇംഗ്ലില്‍സിനെ (17) കഌന്‍ ബൗള്‍ഡാക്കി അക്‌സര്‍ മൂന്നാം വിക്കറ്റും സ്വന്തമാക്കിയതോടെ ഓസ്‌ട്രേലിയ സമ്മര്‍ദ്ദത്തിലായി. ബൗളര്‍മാര്‍ എല്ലാവരും തല്ലുവാങ്ങിയപ്പോള്‍ നാല് ഓവറില്‍ 17 രണ്‍സ് മാത്രം വഴങ്ങിയാണ് അക്‌സര്‍ പട്ടേല്‍  മൂന്നു വിക്കറ്റ് വീഴ്ത്തിയത്.

അവസാന ഓവറില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് മാത്രം വേണ്ടപ്പോള്‍ ടിം ഡേവിഡിനെ (18) ചഹാല്‍ പുറത്താക്കിയെങ്കിലും ഫലമുണ്ടായില്ല. അടുത്ത പന്ത് പാറ്റ് കുമണ്‍സ് ബൗണ്ടറി കടത്തി ഇന്ത്യയുടെ തോല്‍വി ഉറപ്പിച്ചു.

ഹാര്‍ദിക് പാണ്ഡ്യ (71*),രാഹുല്‍ (55),  സുര്യകുമാര്‍(46)  എന്നിവരുടെ ബാറ്റിംഗ് മികവില്‍  ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 208 റണ്‍സ് എടുത്തത്.


 ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിച്ചു .രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും തുടക്കത്തിലേ പുറത്തായി. രോഹിത് 11(9)ന് പുറത്തായപ്പോള്‍ കോലിക്ക് ഏഴുപന്തില്‍ 2 റണ്‍സ് മാത്രമേ നേടാനായുള്ളൂ. സുര്യകുമാര്‍ യാദവും കെ എല്‍ രാഹുലും ചേര്‍ന്ന് ആതിഥേയര്‍ക്കായി കാര്യങ്ങള്‍ ഉറപ്പിച്ചു. 

മൂന്നാം വിക്കറ്റില്‍ 50ലധികം കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു.  അര്‍ധസെഞ്ചുറി തികച്ചതിന് ശേഷം രാഹുല്‍ പിരിഞ്ഞു. 35 പന്തില്‍ 55 റണ്‍സ് എടുത്തു. സൂര്യകുമാറും 46 (25) അധികം വൈകാതെ വീണു. മധ്യനിരയില്‍ ഹാര്‍ദിക് പാണ്ഡ്യ അടി തുടര്‍ന്നു.അക്‌സര്‍ പട്ടേലും (6) ദിനേശ് കാര്‍ത്തികും(5) അധികം സംഭാവനയൊന്നും നല്‍കാതെ മടങ്ങി.

 അര്‍ധസെഞ്വറി അതിവേഗം നേടിയ  അവസാന മൂന്നു പന്തും സിക്‌സര്‍ പറത്തി ഇന്ത്യന്‍ സക്കോര്‍ 200 കടത്തി. 30 പന്തില്‍  71 റണ്‍സുമായി പാണ്ഡ്യ പുറത്താകാതെ നിന്നു.നാലു പന്തില്‍ ഏഴ് റണ്‍സ് അടിച്ച് ഹര്‍ഷല്‍ പട്ടേലും  പുറത്താകാതെ നിന്നു.

കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ   അവസാന ഓവര്‍  ഹര്‍ഷല്‍ പട്ടേലിനെതിരെ ഒരു സിംഗിളോടെയാണ് അദ്ദേഹം തുടങ്ങിയത്.രണ്ടാം പന്തില്‍ സിംഗിള്‍ എടുക്കാന്‍ വിസമ്മതിച്ച ഹാര്‍ദിക്, മൂന്നാം പന്തില്‍ ഷോര്‍ട്ട് ഡെലിവറിയിലൂടെ അമ്പരപ്പിച്ചു. രണ്ടു റണ്‍സ് മാത്രം. നാലാമത്തെ പന്ത് മിഡ്‌വിക്കറ്റ് വേലിക്ക് മുകളിലൂടെ പരമാവധി  ദൂരത്തേയക്ക് അടിച്ചുമാറ്റി. തുടര്‍ന്നുള്ള പന്തും അതേ രീതിയില്‍ സിക്‌സര്‍ പറന്നപ്പോള്‍ ഇന്ത്യന്‍ സ്‌ക്കോര്‍ 200 കടന്നു. അവസാന പന്തും ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ സിക്‌സര്‍. അവസാന ഓവറില്‍ ഇന്ത്യ 21 റണ്‍സ് നേടിയപ്പോള്‍  ഇന്ത്യ: 208/6

റിഷഭ് പന്തും ജസ്പ്രീത് ബുംറയും പ്ലെയിംഗ് ഇലവന്റെ ഭാഗമല്ല,   ഹര്‍ഷല്‍ പട്ടേലും ഉമേഷ് യാദവും കളിക്കളത്തിലേക്ക് മടങ്ങിയെത്തി.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.