×
login
'കരിയറിലെ ഏറ്റവും മോശം പ്രകടനം'; ഇത്രയും കാലം ചെയ്തുകൂട്ടിയ അബദ്ധങ്ങളേക്കാള്‍ കൂടുതല്‍ ഈ സീസണില്‍ അവന്‍ ചെയ്തു;കോഹ്‌ലിയെ രൂക്ഷമായി വിമര്‍ശിച്ച് സേവാഗ്

ഇത് എനിക്ക് അറിയുന്ന വിരാട് കോഹ്ലി അല്ലെന്നും ഇത് മറ്റാരോ ആണെന്നും അദ്ദേഹം പറഞ്ഞു. അവന്‍ അവന്റെ കരിയറില്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ തെറ്റുകളും അബദ്ധങ്ങളും ഈ സീസണില്‍ നിന്ന് മാത്രം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു".

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ് ഐ.പി.എല്ലില്‍ നിന്നും പുറത്തായതിന് പിന്നാലെ വിരാട് കോഹ്ലിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തിലാണ് സേവാഗിന്റെ പ്രതികരണം.

കളി ജയിക്കാന്‍ വേണ്ടത്ര റണ്‍സ് സ്വന്തമാക്കാന്‍ സാധിക്കാതെ വരുമ്പോള്‍ പല കാര്യങ്ങളും പരീക്ഷിക്കാന്‍ ശ്രമിക്കും. എന്നാല്‍ കോലിക്ക്  ഡെലിവറി ഉപേക്ഷിക്കാമായിരുന്നു, അല്ലെങ്കില്‍ അത് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ അയക്കാമായിരുന്നു. പക്ഷേ അത് വിക്കറ്റ് കീപ്പറുടെ കൈയിലേക്ക് ഇട്ടുകൊടുക്കുന്നത് പോലെ ആയിപ്പോയി. മികച്ച താരമായിരുന്ന വിരാട് ഇത്തരമൊരു നിര്‍ണായക മത്സരത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടുമെന്ന് എല്ലാവരും കരുതി, എന്നാല്‍ അവന്‍ നിരാശനാക്കിയെന്ന് സേവാഗ് പറഞ്ഞു.


"നിങ്ങള്‍ ഫോം ഔട്ടാണെങ്കില്‍ എല്ലാ പന്തും നേരിടാനും മിഡില്‍ ചെയ്യാനുമാണ് ശ്രമിക്കുക. ഇത് നിങ്ങള്‍ക്ക് കോണ്‍ഫിഡന്‍സ് നല്‍കും. ആദ്യത്തെ കുറച്ച് ഓവറുകളില്‍ അദ്ദേഹം കുറച്ചു പന്ത് നേരിടാതെ വെറുതെ വിട്ടിരുന്നു. എന്നാല്‍ നിങ്ങള്‍ സാധരണ ഫോമില്‍ അല്ലെങ്കില്‍ ആ പന്തുകളെ വിടാതെ കളിക്കാനാണ് ശ്രമിക്കുക.

ഇത് എനിക്ക് അറിയുന്ന വിരാട് കോഹ്ലി അല്ലെന്നും ഇത് മറ്റാരോ ആണെന്നും അദ്ദേഹം പറഞ്ഞു. അവന്‍ അവന്റെ കരിയറില്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ തെറ്റുകളും അബദ്ധങ്ങളും ഈ സീസണില്‍ നിന്ന് മാത്രം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു".

2012ന് ശേഷമുള്ള താരത്തിന്റെ ഏറ്റവും മോശം പ്രകടനമാണ് 2022ലേത്. 16 മത്സരത്തില്‍ നിന്നും 22.73 ശരാശരിയില്‍ 341 റണ്‍സാണ് കോഹ്ലി സ്വന്തമാക്കിയത്.  

  comment

  LATEST NEWS


  പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


  ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


  കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


  നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


  മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


  പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.