ബംഗ്ലാദേശ് ഇന്ത്യയോട് തോറ്റതോടെ ഏറ്റവുമധികം നിരാശപ്പെട്ട പാക് നടി സെഹര്‍ ഷിന്‍വാരി പുതിയ ട്വീറ്റുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ട്വന്‍റി20യില്‍ സിംബാബ് വേ ഇന്ത്യയെ തോല്‍പിച്ചാല്‍ ഒരു സിംബാബ് വേ പൗരനെ വിവാഹം കഴിക്കുമെന്നാണ് സെഹര്‍ ഷിന്‍വാരിയുടെ വാഗ്ദാനം.
ഇസ്ലാമബാദ് :ബംഗ്ലാദേശ് ഇന്ത്യയോട് തോറ്റതോടെ ഏറ്റവുമധികം നിരാശപ്പെട്ട പാക് നടി സെഹര്‍ ഷിന്‍വാരി പുതിയ ട്വീറ്റുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ട്വന്‍റി20യില്‍ സിംബാബ് വേ ഇന്ത്യയെ തോല്‍പിച്ചാല്‍ ഒരു സിംബാബ് വേ പൗരനെ വിവാഹം കഴിക്കുമെന്നാണ് സെഹര്‍ ഷിന്‍വാരിയുടെ വാഗ്ദാനം. നവമ്പര്‍ ആറ് ഞായറാഴ്ചയാണ് ഇന്ത്യയും സിംബാബ് വേയും കൊമ്പ് കോര്‍ക്കുന്നത്.
ഇന്ത്യ-ബംഗ്ലദേശ് മത്സരത്തില്‍ ബംഗ്ലാദേശിന്‍റെ വിജയമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പല തവണ സെഹര്‍ ഷിന്‍വാരി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ എല്ലാം പാഴായി. ഇന്ത്യ ബംഗ്ലദേശിനെ തോല്‍പിച്ചതോടെ സിംബാബ് വേയില്‍ പ്രതീക്ഷ അര്‍പ്പിച്ച് കാത്തിരിക്കുകയാണ് ഷിന്‍വാരി.
Twitter tweet: https://twitter.com/SeharShinwari/status/1588036680451227648
എന്തായാലും സിംബാബ് വേക്കാരനെ കല്ല്യാണം കഴിക്കേണ്ടി വരില്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ പലരും ട്വീറ്റിലൂടെ ഷിന്‍വാരിക്ക് മറുപടി കൊടുക്കുന്നത്. ഇന്ത്യയുടെ വിജയത്തില്‍ ശുഭാപ്തി വിശ്വാസത്തിലാണ് ഇന്ത്യയുടെ ആരാധകര്‍. മിക്കവാറും ഷിന്‍വാരിയുടെ ട്വിറ്റര്‍ അക്കൗണ്ട് തന്നെ പൂട്ടേണ്ടി വരുമെന്നും ഒരാള്‍ പ്രതികരിച്ചിട്ടുണ്ട്. ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ അവിവാഹിതയായി തുടരേണ്ടിവരുമെന്നും ചിലര്‍ ട്രോളിയിട്ടുണ്ട്. അതേ സമയം എന്താണ് ഷിന്‍വാരിക്ക് ഇന്ത്യയോട് ഇത്ര വെറുപ്പെന്ന് ചോദിക്കുന്നവരും ഉണ്ട്.
അവരുടെ(സിംബാബ് വേ) ടീം അത്ഭുതകരമായി ഇന്ത്യയെ പരാജയപ്പെടുത്തുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ സിംബാബ് വേ പൗരനെ വിവാഹം കഴിക്കും ഇതായിരുന്നു ഷിന്‍വാരിയുടെ ട്വീറ്റ്. നൂറുകണക്കിന് പേര്‍ ഇതിന് ലൈക്കടിച്ചിട്ടുണ്ട്. സിംബാബ് വേ പാകിസ്ഥാനെ ഒരു റണ്‍സിന് കഴിഞ്ഞ ദിവസം തോല്‍പിച്ചതോടെയാണ് ഇന്ത്യയെ തോല്‍പിക്കുക എന്ന തന്‍റെ മോഹം സിംബാബ് വേയിലൂടെയെങ്കിലും സാധ്യമാകുമെന്ന് ഷിന്‍വാരി പ്രതീക്ഷിക്കുന്നത്.
കുമരകത്തെ കായല്‍പരപ്പിന്റെ മനോഹാരിതയില്‍ ജി20 ഷെര്‍പ്പ യോഗം പുരോഗമിക്കുന്നു; അത്താഴ വിരുന്നിന് ഗവര്‍ണറും മുഖ്യമന്ത്രിയും എത്തി
നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ച കെജരിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി
രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്
തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍
സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും
ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് ജയം
ടി20: ഇംഗ്ലണ്ടിനെതിരെ നാല് റണ്‍സ് ജയം ;ഇന്ത്യ വനിതാ ടീം ഫൈനലില്‍
കാര്യവട്ടത്ത് ആളില്ല; കായികമന്ത്രി അബ്ദുള്‍റഹ്മാന്റെ പട്ടിണി കിടക്കുന്നവന് കളി കാണേണ്ടെന്ന നിലപാട് പാളി; പൊള്ളുന്ന ടിക്കറ്റിന് കാശുള്ളോരും വന്നില്ല
കാര്യവട്ടത്തെ കളി തോല്പിച്ച മന്ത്രി മാപ്പു പറയേണ്ടി വരുമോ? ഹൈദരാബാദിലെ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയം വീണ്ടും മന്ത്രി അബ്ദുറഹ്മാന് ചോദ്യചിഹ്നമാവുന്നു
"മഴയിലും തകര്‍പ്പന്‍ ജയം": കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാക് നിരയെ തുരത്തി ഇന്ത്യന്‍ പെണ് പട
അവന് ജീവിതകാലത്തേക്ക് ഗ്രൗണ്ടില്‍ കാലുകുത്തരുത്; ക്രിക്കറ്റില്‍ നിന്നും വിലക്കണം; ചഹലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പൊട്ടിത്തെറിച്ച് രവി ശാസ്ത്രി