×
login
ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍

വനിതകളുടെ ഏകദിന ടീമില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. കഴിഞ്ഞ വര്‍ഷം 503 റണ്‍സ് നേടിയ മിതാലി രാജും ബൗളര്‍ ജുലന്‍ ഗോസ്വാമിയും. കഴിഞ്ഞ വര്‍ഷം 15 വിക്കറ്റുകളാണ് ഗോസ്വാമി വീഴ്ത്തിയത്. ഇംഗ്ലണ്ടിന്റെ ഹെതര്‍ നൈറ്റാണ് ടീമിലെ നായിക

ദുബായ്: ഐസിസിയുടെ 2021ലെ പുരുഷ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം രാജ്യാന്തര തലത്തില്‍ നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് 11 പേര്‍ അടങ്ങുന്ന ടീമിനെ പ്രഖ്യാപിച്ചത്. ഏകദിന, ട്വന്റി20 ഫോര്‍മാറ്റുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാര്‍ക്കും ഇടം കണ്ടെത്താനായില്ല. ടെസ്റ്റ് ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി.  

ട്വന്റി20 ലോകകപ്പിലടക്കം നടത്തിയ മോശം പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടിയായത്. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം കളിച്ചത് ആറ് മത്സരങ്ങള്‍ മാത്രം. ഇതില്‍ നാല് മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ രണ്ടെണ്ണം തോറ്റു. മത്സരങ്ങളുടെ കുറവാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടിയായത്. ശിഖര്‍ ധവാന്‍ ഒഴികെ മറ്റാരും ആറ് മത്സരങ്ങള്‍ കളിച്ചിട്ടുമില്ല. 297 റണ്‍സാണ് ധവാന്റെ സമ്പാദ്യം. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍ എന്നിവര്‍  മൂന്ന് മത്സരങ്ങള്‍ വീതമാണ് കളിച്ചത്. ബൗളര്‍മാര്‍ ആരും മുഴുവന്‍ മത്സരങ്ങളും കളിച്ചിട്ടില്ല. ഇന്ത്യക്ക് പുറമെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, വെസ്റ്റ്ഇന്‍ഡീസ് ടീമുകളിലെ താരങ്ങള്‍ക്കും ഏകദിന ടീമില്‍ ഇടം നേടാനായില്ല. പാകിസ്ഥാന്‍ താരം ബാബര്‍ അസമാണ് നായകന്‍.  


ടെസ്റ്റ് ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് ഇടം നേടിയത്. രോഹിത് ശര്‍മ, ഋഷഭ് പന്ത്, ആര്‍. അശ്വിന്‍ എന്നിവര്‍ ടെസ്റ്റ് ടീമിലെത്തി. 14 ടെസ്റ്റ് മത്സരങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ കളിച്ചത്. എട്ട് കളികള്‍ വിജയിച്ചപ്പോള്‍ മൂന്ന് കളി തോറ്റു. രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ 906 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. വിക്കറ്റ് കീപ്പറായി പന്തും സ്പിന്നറായി അശ്വിനും ടീമില്‍ ഇടം നേടി. ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണാണ് നായകന്‍.  

വനിതകളുടെ ഏകദിന ടീമില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. കഴിഞ്ഞ വര്‍ഷം 503 റണ്‍സ് നേടിയ മിതാലി രാജും ബൗളര്‍ ജുലന്‍ ഗോസ്വാമിയും. കഴിഞ്ഞ വര്‍ഷം 15 വിക്കറ്റുകളാണ് ഗോസ്വാമി വീഴ്ത്തിയത്. ഇംഗ്ലണ്ടിന്റെ ഹെതര്‍ നൈറ്റാണ് ടീമിലെ നായിക.  

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.