×
login
ടി20: ഇംഗ്ലണ്ടിനെതിരെ നാല് റണ്‍സ് ജയം ;ഇന്ത്യ വനിതാ ടീം ഫൈനലില്‍

ഇംഗ്ലണ്ടിനെതിരെ അവസാനനിമിഷം വരെ ആവേശമുണര്‍ത്തിയ സെമിയില്‍ നാല് റണ്‍സിന് ജയിച്ച് ഇന്ത്യന്‍ വനിതാ ടീം കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ടി20യില്‍ ഫൈനലില്‍.

ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരെ അവസാനനിമിഷം വരെ ആവേശമുണര്‍ത്തിയ സെമിയില്‍ നാല് റണ്‍സിന് ജയിച്ച് ഇന്ത്യന്‍ വനിതാ ടീം കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ടി20യില്‍ ഫൈനലില്‍. അവസാന ഓവര്‍ ബൗള്‍ ചെയ്ത സ്നേഹ് റാണയുടെ അസാമാന്യ ദൃ‍ഢനിശ്ചയമാണ് ഇന്ത്യയെ രക്ഷിച്ചത്. 

23 പന്തുകളില്‍ നിന്നും 50 അര്‍ധസെഞ്ച്വറി നേടി സ്മൃതി മന്ദന ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. എന്നാല്‍ ഹര്‍മാന്‍പ്രീതിന്‍റെ മോശപ്പെട്ട പ്രകടനവും ഷെഫാലി വര്‍മ്മയുടെ മോശം ഷോട്ടും ഇന്ത്യയെ 106ന് 3 എന്ന നിലയില്‍ എത്തിച്ചു. എന്നാല്‍ ജെമിമ റൊഡ്രിഗ്സ് (44 റണ്‍സ്)  ഇന്ത്യയ്ക്ക് തിരിച്ചുവരവ് നല്‍കി. ജെമിമ റൊഡ്രിഗ്സും ദീപ്തി ശര്‍മ്മയും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയ 43 റണ്‍സാണ് ഇന്ത്യയെ 164ല്‍ എത്തിച്ചത്. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.