×
login
പകരം വീട്ടി ടീം ഇന്ത്യ; രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ ജയം; ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത് 317 റണ്‍സിന്; ഹീറോ ആയി അശ്വിന്‍

രണ്ടാം ഇന്നിങ്‌സില്‍ രവിചന്ദ്ര അശ്വിന്റെയും നായകന്‍ വിരാട് കോഹ്ലിയുടെയും കരുത്തിലാണ് ഇന്ത്യ 286 റണ്‍സെടുത്തത്.

ചെന്നൈ: ആദ്യ ടെസ്റ്റിലേറ്റ കൂറ്റന്‍ പരാജയത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കി ടീം ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ ഇംഗണ്ടിനെ പരാജയപ്പെടുത്തിയത് 317 റണ്‍സിന്. ആര്‍.ആശ്വിന്റെ ബോളിങ് ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് വലിയ ജയം സമ്മാനിച്ചത്. നാലാം ദിനം ബാറ്റിങ് ആരംഭിച്ചപ്പോള്‍ തന്നെ അശ്വിന്റെ ഡെലിവറിയില്‍ തകര്‍പ്പന്‍ സ്റ്റംപിങ്ങിലൂടെ റിഷഭ് പന്ത് സന്ദര്‍കകരുടെ നാലാം വിക്കറ്റ് വീഴ്ത്തി. 53 പന്തില്‍ നിന്ന് 26 റണ്‍സ് എടുത്ത് നില്‍ക്കെ ലോറന്‍സിനെയാണ് പന്ത് വീഴ്ത്തിയത്. പിന്നാലെ റൂട്ടിനൊപ്പം ബെന്‍ സ്റ്റോക്ക്സ് കുറച്ച് നേരം ക്രീസില്‍ നിന്നെങ്കിലും, അശ്വിന് മുന്‍പില്‍ വീണു. 12 റണ്‍സ് എടുത്ത പോപ്പിനെ അക്സര്‍ പട്ടേലും, ഒന്നാം ഇന്നിങ്സില്‍ ചെറുത്ത് നിന്ന ബെന്‍ ഫോക്സിനെ കുല്‍ദീപ് യാദവും മടക്കി. പിന്നീടുള്ള വിക്കറ്റുകളും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വീഴ്ത്തി.  

രണ്ടാം ഇന്നിങ്‌സില്‍ രവിചന്ദ്ര അശ്വിന്റെയും നായകന്‍ വിരാട് കോഹ്ലിയുടെയും കരുത്തിലാണ് ഇന്ത്യ 286 റണ്‍സെടുത്തത്. ഇംഗ്ലണ്ടിനു മുന്നില്‍ 482 എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ വച്ചത്. 134 പന്തുകളില്‍ നിന്നും 14 ഫോറുകളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയാണ് അശ്വിന്‍ സെഞ്ചുറി തികച്ചത്.

മൂന്നാം ദിനത്തില്‍ കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തിരിച്ചടിയായിരുന്നു. ആദ്യ ഓവറില്‍ തന്നെ പൂജാരയുടെ വിക്കറ്റ് പോയി. ഏഴു റണ്‍സെടുത്ത പൂജാരയെ ഫോക്‌സ് റണ്ണൗട്ടാക്കുകയായിരുന്നു. അധികം വൈകാതെ തന്നെ 26 റണ്‍സുമായി നിന്ന രോഹിത് ശര്‍മ്മയെ ലീച്ചിന്റെ പന്തില്‍ ഫോക്സ് സ്റ്റംപിങ്ങിലൂടെ പുറത്താക്കി. 26-ാം ഓവറില്‍ റിഷഭ് പന്തിന്റെ വിക്കറ്റും വീണതോടെ ഇന്ത്യന്‍ നില പരുങ്ങലിലായി. ക്രീസ് വിട്ടിറങ്ങി അനാവശ്യ ഷോട്ടിന് ശ്രമിച്ച പന്തിനെ ലീച്ചിന്റെ പന്തില്‍ ഫോക്‌സ് സ്റ്റംപ് ചെയ്യുകയായിരുന്നു. അക്ഷര്‍ പട്ടേലിന്റെ വിക്കറ്റാണ് അവസാനമായി വീണത്. ഇന്ത്യന്‍ നില പരുങ്ങലിലായെന്നു തോന്നിയ ഇടത്തുനിന്നാണ് അശ്വിനും കോഹ്ലിയും ചേര്‍ന്ന് സ്‌കോര്‍നില മുന്നോട്ടു നീക്കിയത്. അഹമ്മദാബാദിലാണ് അടുത്ത ടെസ്റ്റ്.  

 

 

  comment

  LATEST NEWS


  ഉത്തര്‍പ്രദേശിലെ മാമ്പഴങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന വിവാദത്തില്‍; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്


  'ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും'; കിറ്റെക്‌സ് ഗ്രൂപ്പിനെ ക്ഷണിച്ച് ശ്രീലങ്ക; ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ കൊച്ചിയിലെ കമ്പനിയുടെ ആസ്ഥാനത്തെത്തി


  റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ മോദി സര്‍ക്കാര്‍; സഹകരിക്കാതെ കേരളം


  വ്യാജ അഭിഭാഷക കേസ് ഒതുക്കിതീര്‍ക്കാന്‍ നീക്കം; അന്വേഷണം ശക്തമായായാല്‍ പല പ്രമുഖ അഭിഭാഷകരും കുടുങ്ങും


  വനിതാ കണ്ടക്ടറുടെ അടി തടയാനായി ഒഴിഞ്ഞുമാറിയ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി; ഉദ്യോഗസ്ഥന്‍ ജീവനക്കാര്‍ക്ക് മാതൃകയല്ലെന്ന് കെഎസ്ആര്‍ടിസി


  ലഡാക്കില്‍ ചൈനയെ ചെറുക്കാന്‍ 15,000 സൈനികരെക്കൂടി വിന്യസിച്ച് ഇന്ത്യ


  മീരാഭായ് ചാനുവിന്‍റേത് വനത്തിനുള്ളില്‍ വിറകുകെട്ടുകള്‍ പൊക്കി തുടങ്ങിയ ഭാരോദ്വഹനം; ടോക്യോ വരെ എത്തിച്ചത് ഭാരം പൊക്കാനുള്ള ആവേശം...


  കരാര്‍ ജോലി: തന്ത്രപ്രധാന കേന്ദ്രങ്ങള്‍ സുരക്ഷാ ഭീഷണിയില്‍; ഏറ്റവും കൂടുതല്‍ നുഴഞ്ഞ് കയറിയിരിക്കുന്നത് ബംഗ്ലാദേശികളെന്ന് റിപ്പോര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.