×
login
ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ട്വന്റി20 നാളെ; ജയിച്ചാല്‍ പരമ്പര; ആവേശ പോരാട്ടം ചിന്നസ്വാമി സ്റ്റേഡിയത്തില്‍

നാട്ടില്‍ പരമ്പര തോല്‍ക്കുകയെന്ന നാണക്കേച് ഒഴിവാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ഇന്ത്യയില്‍ പരമ്പര പിടിക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. ആദ്യ രണ്ട് മത്സരങ്ങളില്‍ തോറ്റെങ്കിലും പിന്നീടുള്ള രണ്ടിലും ഇന്ത്യ കരുത്തുകാട്ടി.

ബെംഗളൂരു: ഇന്ത്യയോ... ദക്ഷിണാഫ്രിക്കയോ... ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയും ഇതിനുത്തരം നല്കും. ട്വന്റി20 പരമ്പരയിലെയിലെ ജേതാക്കള്‍ ആരെന്ന് നാളെ അറിയാം. അഞ്ച് മത്സര പരമ്പര നിലവില്‍ 2-2 എന്ന നിലയിലാണ്. അഞ്ചാമത്തേതും അവസാനത്തേതുമായ നാളത്തെ മത്സരത്തില്‍ ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.  

നാട്ടില്‍ പരമ്പര തോല്‍ക്കുകയെന്ന നാണക്കേച് ഒഴിവാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ഇന്ത്യയില്‍ പരമ്പര പിടിക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. ആദ്യ രണ്ട് മത്സരങ്ങളില്‍ തോറ്റെങ്കിലും പിന്നീടുള്ള രണ്ടിലും ഇന്ത്യ കരുത്തുകാട്ടി. ബൗളിങ് നിര ഫോമിലേക്കുയര്‍ന്നത് ഇന്ത്യക്ക് ആശ്വാസം. ജയിച്ച രണ്ട് മത്സരത്തിലും പേസര്‍മാരും, സ്പിന്നര്‍മാരും ഒരുപോലെ തിളങ്ങി. സ്പിന്‍ നിരയില്‍ ആദ്യ രണ്ട് മത്സരത്തില്‍ അടി വാങ്ങിയ യുസ്‌വേന്ദ്ര ചഹല്‍ ഫോമിലെത്തിയത് ഇന്ത്യക്ക് ആശ്വാസമായി. അക്ഷര്‍ പട്ടേലും മികച്ച പിന്തുണയാണ് നല്കുന്നത്.  


പേസ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍ നല്കുന്ന മുന്‍തൂക്കം ഹര്‍ഷല്‍ പട്ടേലും, ആവേശ് ഖാനും ഏറ്റെടുക്കുന്നു. ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ഋഷഭ് പന്ത് ഫോമിലേക്ക് ഉയരാത്തതാണ് ഇന്ത്യക്ക് തലവേദന.  

ആദ്യ രണ്ട് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ദക്ഷിണാഫ്രിക്കപിന്നീട് നിരാശപ്പെടുത്തി. ടീം അവസരത്തിനൊത്ത് ഉയരുന്നില്ലെന്നത് പ്രധാന പ്രശ്‌നം. കൂടാതെ പരിക്കും വേട്ടയാടുന്നു. കഗിസോ റബാഡ, വെയ്ന്‍ പാര്‍ണല്‍ എന്നീ പേസര്‍മാര്‍ക്ക് പരിക്കേറ്റ് മത്സരത്തില്‍ നിന്ന് പുറത്തായി. സ്പിന്നില്‍ തബ്രൈസ് ഷംസിക്കും, കേശവ് മഹരാജിനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. നാലാം ട്വന്റി20യില്‍ ക്യാപ്റ്റന്‍ ടെംബ ബാവുമ്മയ്ക്ക് പരിക്കേറ്റതും തിരിച്ചടിയാണ്. ക്വിന്റണ്‍ ഡി കോക്ക് ഫോമിലേക്ക് ഉയരാത്തതും സന്ദര്‍ശകരെ ബാധിക്കുന്നു.

  comment

  LATEST NEWS


  പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


  ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


  കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


  നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


  മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


  പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.