×
login
ഇംഗ്ലീഷ് പരീക്ഷ ജയിക്കാന്‍ ഇന്ത്യ; അഞ്ചാം ടെസ്റ്റിന് നാളെ തുടക്കം

2-1 ന് ഇന്ത്യ ലീഡ് ചെയ്യുന്ന പരമ്പര കൊവിഡ് മ)ലം മാറ്റിവെക്കുകയായിരുന്നു. ഇന്ത്യ ഇതുവരെ ടെസ്റ്റ് വിജയിച്ചിട്ടില്ലാത്ത ബെര്‍മിങ്ഹാമിലെ എഡ്ബാസ്റ്റലിണാണ് മത്സരം. മുന്‍പ് നടന്ന ഇന്ത്യ-ഇംഗ്ലളണ്ട് ടെസ്റ്റ പരമ്പരയിലെ പ്രധാന വ്യത്യാസം എന്തെന്നാല്‍ രണ്ട് ടീമുകളുടെയും ക്യാപ്റ്റന്‍ മാറി എന്നതാണ്.

ലണ്ടന്‍: ചെറിയൊരു ഇടവേളയക്ക് ശേഷം ടീം ഇന്ത്യ വീണ്ടും റെഡ്‌ബോള്‍ ക്രിക്കറ്റിന്റെ ചൂടിലേക്ക്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള് അഞ്ചാമത്തെതും അവസാനത്തേതുമായ ടെസ്റ്റിന് നാളെ തുടക്കമാകും. പരമ്പര വിജയം എന്ന മോഹമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന അഞ്ച് ടെസ്റ്റുകളില്‍ മാറ്റിവെച്ച ടെസ്റ്റാണ് നാളെ നടക്കാന്‍ പോകുന്നത്.  

2-1 ന് ഇന്ത്യ ലീഡ് ചെയ്യുന്ന പരമ്പര കൊവിഡ് മ)ലം മാറ്റിവെക്കുകയായിരുന്നു. ഇന്ത്യ ഇതുവരെ ടെസ്റ്റ് വിജയിച്ചിട്ടില്ലാത്ത ബെര്‍മിങ്ഹാമിലെ എഡ്ബാസ്റ്റലിണാണ് മത്സരം. മുന്‍പ് നടന്ന ഇന്ത്യ-ഇംഗ്ലളണ്ട് ടെസ്റ്റ പരമ്പരയിലെ പ്രധാന വ്യത്യാസം എന്തെന്നാല്‍ രണ്ട് ടീമുകളുടെയും ക്യാപ്റ്റന്‍ മാറി എന്നതാണ്. അന്ന് കളിച്ചപ്പോള്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും, ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ജോ റൂട്ടുമായിരുന്നു. എന്നാല്‍ ഇത്തവണ രോഹിത് ശര്‍മയും, ബെന്‍ സ്റ്റോക്‌സും തമ്മിലാണ് മത്സരം. മാത്രമല്ല രണ്ട് ടീമിന്റെയും പരിശീലകര്‍ക്കും ഇത്തവണ മാറ്റം വന്നിട്ടുണ്ട്. രാഹുല്‍ ദ്രാവിഡാണ് ഇപ്പോഴത്തെ ഇന്ത്യയുടെ തന്ത്രങ്ങള്‍ മെനയുന്നത്. ഇംഗ്ലണ്ടിനാകാട്ടെ ബ്രണ്ടന്‍ മക്കല്ലവും.  


കൊവിഡ് ബാധിച്ച് രോഹിത് ശര്‍മ കളിക്കാന്‍ ഇല്ലാത്തത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. രോഹിത്തിന് പകരം ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കുക. മായങ്ക് അഗര്‍വാളായിരിക്കും ശുഭമാന്‍ ഗില്ലിനൊപ്പം ഓപ്പണിങ് ചെയ്യുക. കെ.എല്‍. രാഹുല്‍ ഇല്ലാത്തത് ഇന്ത്യക്ക്് കനത്ത തിരിച്ചടിയാണ്.

മറുവശത്ത് പുതിയ നായകന്‍ സ്റ്റോക്‌സിന്റെയും, കോച്ച് മക്കല്ലത്തിന്റെയും കീഴില്‍  പുതിയ ഒരു ഇംഗ്ലീഷ് ടീമിനെയാണ് കാണാന്‍ സാധിക്കുന്നത്. അവസാനമായി ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലീഷ് പട ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.

  comment

  LATEST NEWS


  പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


  ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


  കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


  നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


  മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


  പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.