login
ഇന്ത്യ-ഇംഗ്ലണ്ട് ടി 20 പരമ്പര: നാലാം മത്സരം ഇന്ന്; തോല്‍ക്കാതിരിക്കാന്‍ ഇന്ത്യ

മുന്‍നിര താരങ്ങളുടെ മോശം പ്രകടനമാണ് മൂന്നാം മത്സരത്തില്‍ ഇന്ത്യക്കേറ്റ പരാജയത്തിന് കാരണം. പ്രത്യേകിച്ചും ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെ ഫോം. കഴിഞ്ഞ രണ്ട് കളികളിലും രാഹുല്‍ പൂജ്യത്തിന് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. ഇന്ന് രാഹുല്‍ പുറത്തിരിക്കാനാണ് സാധ്യത.

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി 20 പരമ്പരയിലെ നാലാം മത്സരം ഇന്ന്. മൂന്നാം മത്സരത്തില്‍ തോറ്റ ഇന്ത്യക്ക് ഇന്നും പരാജയമേറ്റാല്‍ പരമ്പര നഷ്ടമാകും. നിലവില്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. ഇന്ന് ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അതേസമയം, ജയത്തോടെ പരമ്പര സമനിലയാക്കുകയാണ് ഇന്ത്യന്‍ ലക്ഷ്യം. ടോസ് ജയിച്ച ടീമുകളാണ് മൂന്ന് മത്സരവും ജയിച്ചത് എന്നതിനാല്‍ ഇന്നും  ടോസ് നിര്‍ണായകമാവും. വൈകിട്ട് ഏഴിനാണ് മത്സരം.  

മുന്‍നിര താരങ്ങളുടെ മോശം പ്രകടനമാണ് മൂന്നാം മത്സരത്തില്‍ ഇന്ത്യക്കേറ്റ പരാജയത്തിന് കാരണം. പ്രത്യേകിച്ചും ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെ ഫോം. കഴിഞ്ഞ രണ്ട് കളികളിലും രാഹുല്‍ പൂജ്യത്തിന് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. ഇന്ന് രാഹുല്‍ പുറത്തിരിക്കാനാണ് സാധ്യത. രാഹുല്‍ പുറത്തിരുന്നാല്‍ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷന്‍ ഓപ്പണറുടെ റോളില്‍ മടങ്ങിയെത്തും. രാഹുലിന് പകരമായി സൂര്യകുമാര്‍ യാദവ് ടീമില്‍ തിരിച്ചെത്തിയേക്കും. നായകന്‍ കോഹ്‌ലിയുടെ മികച്ച ഫോമിലാണ് ടീം ഇന്ത്യയുടെ പ്രതീക്ഷകള്‍. തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയ കോഹ്‌ലി മികച്ച പ്രകടനമാണ് കഴിഞ്ഞ കളികളില്‍ പുറത്തെടുത്തത്. ബൗളിങ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, ഷര്‍ദുല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ കാര്യം ഉറപ്പാണ്. എന്നാല്‍ ധാരാളം റണ്‍സ് വഴങ്ങുന്ന യുസ്‌വേന്ദ്ര ചഹലിന് പകരം അക്‌സര്‍ പട്ടേല്‍ ടീമില്‍ ഇടം നേടാന്‍ സാധ്യതയുണ്ട്.

മറുവശത്ത് ജോസ് ബട്‌ലര്‍, ബെയര്‍സ്‌റ്റോ, ഡേവിഡ് മലാന്‍, ഇയോണ്‍ മോര്‍ഗര്‍ എന്നിവരടങ്ങിയ ബാറ്റിങ് നിരയിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍. ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്, ക്രിസ് ജോര്‍ദാന്‍ എന്നിവരടങ്ങിയ ബൗളിങ് നിരയും കരുത്തുറ്റതാണ്.

  comment
  • Tags:

  LATEST NEWS


  ചിന്തകള്‍ക്ക് യോഗ കരുത്തേകുമ്പോള്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്ന് മോദി; യുഎന്നുമായി ചേര്‍ന്ന് ഇന്ത്യ യോഗ ആപ് പുറത്തിറക്കുന്നു


  കൊവിഡ് വ്യാപനം കുറയുന്നു: ഇന്ത്യക്കാര്‍ക്ക് വിസ അനുവദിച്ച്‌ വിവിധ രാജ്യങ്ങൾ, ടൂറിസ്റ്റ് വിസയിൽ റഷ്യയിലും ഈജിപ്തിലും ഇന്ത്യാക്കാർക്ക് പ്രവേശിക്കാം


  കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.