ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാട്ടില്‍ നടന്ന മത്സരത്തില്‍ അവസാന രണ്ട് മത്സരത്തില്‍ മികച്ച ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഓപ്പണിങ്ങില്‍ ഋതുരാജ് ഗെയ്ക്വാദ്, ഇഷാന് കിഷന്, പരിക്ക് മാറി ടീമിലെത്തിയ സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് തിളങ്ങാനായാല്‍ ഇന്ത്യക്ക് മികച്ച തുടക്കമായിരിക്കും ലഭിക്കുക.
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ഇന്ത്യയുടെ ആദ്യ ട്വന്റി20 മത്സരം നാളെ. ഡബ്ലിനില്‍ ഇന്ത്യന്‍ സമയം രാത്രി ഒമ്പതിന് മത്സരം തുടങ്ങും. ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായുള്ള അരങ്ങേറ്റം കൂടിയാണ് മത്സരം. ടീമിലുള്ള മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിച്ചേക്കുമെന്നാണ് സൂചനകള്‍.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാട്ടില്‍ നടന്ന മത്സരത്തില്‍ അവസാന രണ്ട് മത്സരത്തില്‍ മികച്ച ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഓപ്പണിങ്ങില്‍ ഋതുരാജ് ഗെയ്ക്വാദ്, ഇഷാന് കിഷന്, പരിക്ക് മാറി ടീമിലെത്തിയ സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് തിളങ്ങാനായാല്‍ ഇന്ത്യക്ക് മികച്ച തുടക്കമായിരിക്കും ലഭിക്കുക. ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് എന്നിവര്‍ ഫോമിലുള്ളത് ഇന്ത്യക്ക് ആശ്വാസം. ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം യുസ്വേന്ദ്ര ചഹലും മികച്ച ഫോമിലാണ്.
ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി20 മത്സരത്തിലും ഇതേ ടീമിനെ തന്നെ നിലനിര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ സഞ്ജു അടക്കമുള്ളവര്‍ക്ക് ഓരേ മത്സരവും പ്രധാനമാണ്. ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വി.വി.എസ്. ലക്ഷ്മണാണ് പരിശീലകന്.
അയര്‍ലന്‍ഡും ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുക. ആന്‍ഡ്രൂ ബാല്‍ബിര്‍ണിയുടെ കീഴിലാണ് അയര്‍ലന്‍ഡ് ഇറങ്ങുക. ഹാരി ടെക്ടര്‍, പോള്‍ സ്റ്റര്‍ലിങ് അടങ്ങുന്ന ബാറ്റിങ്ങ് നിരയും, ബാരി മകകാര്ത്തി, കോണര്‍ ഓള്ഫര്ട്ട് എന്നിവര്‍ അടങ്ങുന്ന ബൗളിങ് നിരയുമാണ് അയര്‍ലന്‍ഡിന്റെ കരുത്ത്.
സാധ്യതാ ടീം
ഇന്ത്യ: രാഹുല്‍ ത്രിപാഠി, ഋതുരാജ് ഗെയ്ക് വാദ്, സൂര്യകുമാര്‍ യാദവ്, അക്സര്‍ പട്ടേല്‍, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ട്യ (ക്യാപ്റ്റന്‍), വെങ്കിടേഷ് ഐയ്യര്‍, ദിനേശ് കാര്‍ത്തിക്, ഇഷാന് കിഷന്, സഞ്ജു സാംസണ്, അര്‍ഷദീപ് സിങ്, ആവേശ് ഖാന്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഉമ്രാന് മാലിക്, യുശ്വേന്ദ്ര ചഹല്‍.
അയര്‍ലന്‍ഡ്: ആന്‍ഡ്രൂ ബാല്‍ ബിര്‍ണി (ക്യാപ്റ്റന്‍), ഹാരി ടെക്ടര്‍, പോള്‍ സ്റ്റിര്‍ലിങ്, ആന്‍ഡി മക്ബ്രൈണ്, കര്‍ട്ടിസ് ക്വാംഫര്, ഗരത്ത് ഡെലാനി, ജോര്‍ജ് ഡോക്റെല്‍, ലോര്‍ക്കന്‍ ടക്കര്‍, സ്റ്റീഫന്‍ ഡേ്ഹ്ണി, ബാരി മക് കാര്‍ത്തി, കോണര്‍ ഓല്‍ഫെര്‍ട്ട്, ക്രെയ്ഗ് യങ്, ജോഷ്വാ ലിറ്റില്‍, മാര്‍ക്ക് അഡയ്ര്‍.
വൃന്ദാവനമായി കേരളം; കൊവിഡ് മഹാമാരിക്കുശേഷം പ്രൗഡിചോരാതെ മഹാശോഭായാത്രകള്‍; പതിനായിരത്തിലധികം കേന്ദ്രങ്ങളില്‍ അണിചേര്‍ന്നത് ലക്ഷങ്ങള്‍
കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച
അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന് ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല് പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്
സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍
വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ടി20: ഇംഗ്ലണ്ടിനെതിരെ നാല് റണ്‍സ് ജയം ;ഇന്ത്യ വനിതാ ടീം ഫൈനലില്‍
"മഴയിലും തകര്‍പ്പന്‍ ജയം": കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാക് നിരയെ തുരത്തി ഇന്ത്യന്‍ പെണ് പട
അവന് ജീവിതകാലത്തേക്ക് ഗ്രൗണ്ടില്‍ കാലുകുത്തരുത്; ക്രിക്കറ്റില്‍ നിന്നും വിലക്കണം; ചഹലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പൊട്ടിത്തെറിച്ച് രവി ശാസ്ത്രി
അന്ന് ശ്രീശാന്തിന്റെ മുഖത്തടിക്കാന്‍ പാടില്ലായിരുന്നു; അതിലിപ്പോഴും പശ്ചാത്താപമുണ്ട്; ഐപിഎല്‍ സംഭവത്തില്‍ മനസ്സ് തുറന്ന് ഹര്ഭജന് സിംഗ്
'ക്യാപ്റ്റന്‍ കൂള്‍ മിതാലി': ഇന്ത്യന്‍ ഇതിഹാസം 'ലേഡി സച്ചിന്' ക്രിക്കറ്റില്‍ നിന്നും വിരമിച്ചു; സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിച്ച് താരം
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിരമിച്ചു; പുതിയ തലമുറക്ക് വഴിമാറി കൊടുക്കുന്നു