×
login
ഒപ്പമെത്താന്‍ ഇന്നിറങ്ങും; ഇന്ത്യ-ദക്ഷിണാഫ്രിക്ക‍ രണ്ടാം ഏകദിനം ഇന്ന്

കളിയില്‍ ഒരിക്കല്‍ പോലും മികച്ച ബൗളിങ് മാറ്റം നടത്താനോ ദക്ഷിണാഫ്രിക്കയെ സമ്മര്‍ദത്തിലാക്കാനോ രാഹുലിന് കഴിഞ്ഞില്ല. ആദ്യമുണ്ടായ തകര്‍ച്ചയ്ക്ക് ശേഷം മികച്ച രീതിയില്‍ കളിച്ച ബാവുമ്മയും വാന്‍ഡര്‍ ഡൂസനും പല തവണ സ്വീപ്പുള്‍പ്പെടെയുള്ള ഷോട്ടുകള്‍ കളിച്ചപ്പോള്‍ കൃത്യമായ ഫീല്‍ഡ് തയാറാക്കാന്‍ രാഹുലിന് കഴിയാതെ പോയത് തോല്‍വിയുടെ സാധ്യത കൂട്ടി.

ജൊഹന്നസ്ബര്‍ഗ്: ഇന്നു കൂടി തോറ്റാല്‍ പരമ്പര നഷ്ടമാകും. ദക്ഷിണാഫ്രിക്കന്‍ പര്യടനം തോല്‍വികളുടെ കണക്കു പറയാതിരിക്കണമെങ്കില്‍ ഇന്ന് വിജയിച്ചേ മതിയാകൂ. ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും.  

മധ്യനിരയുടെ ഫോമില്ലായ്മയും ബൗളര്‍മാരുടെ മോശം പ്രകടനവുമാണ് കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്ക് തിരിച്ചടിയായത്. ഓപ്പണര്‍ ശിഖര്‍ ധവാനും വിരാട് കോഹ്‌ലിയും ഫോമിലേക്കെത്തിയതാണ് ഏക ആശ്വാസം. നായകന്‍ കെ.എല്‍. രാഹുലിന്റെ പ്രകടനം ആശങ്കയുയര്‍ത്തുന്നു. ബൗളിങ്ങില്‍ വരുത്തിയ പല മാറ്റങ്ങളും മികച്ച ഫീല്‍ഡ് തയാറാക്കാതെ അനായാസം റണ്‍സ് നല്‍കിയതും വിനയായി. ടീമില്‍ വെങ്കിടേഷ് അയ്യരുടെ സ്ഥാനം രണ്ടാം മത്സരത്തില്‍ നഷ്ടമായേക്കും. കളിയില്‍ പന്തെറിയാതിരുന്ന അയ്യരെ ബാറ്റ്‌സ്മാന്‍ മാത്രമായാണ് കളിപ്പിച്ചത്. ബാറ്റ്‌സ്മാന്‍ മാത്രമായി അയ്യരെ എന്തിന് കളിപ്പിക്കണമെന്നതാണ് മുന്‍ താരങ്ങളടക്കം ചോദിക്കുന്നത്. സൂര്യകുമാര്‍ യാദവ് ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കി ബാറ്റ്‌സ്മാനായി അയ്യരെ കളിപ്പിച്ചത് വിമര്‍ശനത്തിന് വഴിവയ്ക്കും.  

കളിയില്‍ ഒരിക്കല്‍ പോലും മികച്ച ബൗളിങ് മാറ്റം നടത്താനോ ദക്ഷിണാഫ്രിക്കയെ സമ്മര്‍ദത്തിലാക്കാനോ രാഹുലിന് കഴിഞ്ഞില്ല. ആദ്യമുണ്ടായ തകര്‍ച്ചയ്ക്ക് ശേഷം മികച്ച രീതിയില്‍ കളിച്ച ബാവുമ്മയും വാന്‍ഡര്‍ ഡൂസനും പല തവണ സ്വീപ്പുള്‍പ്പെടെയുള്ള ഷോട്ടുകള്‍ കളിച്ചപ്പോള്‍ കൃത്യമായ ഫീല്‍ഡ് തയാറാക്കാന്‍ രാഹുലിന് കഴിയാതെ പോയത് തോല്‍വിയുടെ സാധ്യത കൂട്ടി. അശ്വിനും ചാഹലും കൂടി വിട്ടുനല്‍കിയത് 20 ഓവറില്‍ നിന്ന് 106 റണ്‍സാണ്. നേടിയത് ഒരു വിക്കറ്റ്. ബാറ്റിങ്ങിലും ബൗളിങ്ങിലും മാറ്റങ്ങള്‍ വരുത്തി പരമ്പരയില്‍ ഒപ്പമെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.  

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.