ഏഴ് വര്‍ഷത്തിന് ശേഷം ആദ്യമായാണ് വിരാട് കോഹ്ലി നായകനല്ലാതെ ഇന്ത്യന്‍ ടീമില്‍ കളിക്കാനിറങ്ങുന്നത്. നായകന്റെ സമ്മര്‍ദ്ദം ഇല്ലാതെ ഫോമിലേക്ക് തിരിച്ചെത്തുകയാണ് കോഹ്ലിയുടെ ലക്ഷ്യം. കെ.എല്‍. രാഹുലിന് നായകമികവ് തെളിയിക്കാനുള്ള അവസരം കൂടിയാണിത്.
ജൊഹന്നസ്ബര്‍ഗ്: തിരിച്ചടിക്കാന്‍ നേരമായി, ടെസ്റ്റ് പരമ്പരയില്‍ നേരിട്ട തോല്‍വിയുടെ ദുഃഖം ഏകദിന മത്സരങ്ങള്‍ പിടിച്ച് കഴുകിക്കളയണം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിര്‍ണായക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. നായകനല്ലാതെ വിരാട് കോഹ്ലിയും നായകനെന്ന നിലയില്‍ കെ.എല്‍. രാഹുലും വിലയിരുത്തപ്പെടുന്ന പരമ്പരയ്ക്കുകൂടിയാണ് തുടക്കമാകുന്നത്.
ഏഴ് വര്‍ഷത്തിന് ശേഷം ആദ്യമായാണ് വിരാട് കോഹ്ലി നായകനല്ലാതെ ഇന്ത്യന്‍ ടീമില്‍ കളിക്കാനിറങ്ങുന്നത്. നായകന്റെ സമ്മര്‍ദ്ദം ഇല്ലാതെ ഫോമിലേക്ക് തിരിച്ചെത്തുകയാണ് കോഹ്ലിയുടെ ലക്ഷ്യം. കെ.എല്‍. രാഹുലിന് നായകമികവ് തെളിയിക്കാനുള്ള അവസരം കൂടിയാണിത്. സ്ഥിരം നായകന് രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഉപനായകന്‍ കെ.എല്‍. രാഹുലിന് ടീമിലെ സ്ഥാനം നിലനിര്‍ത്താനും നായകന്റെ കഴിവുണ്ടെന്ന് തെളിയിക്കാനും സാധിച്ചാല്‍ ഭാവിയിലും ഗുണം ചെയ്തേക്കും. ഇരുവര്‍ക്കും പുറമെ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ ഓപ്പണര്‍ ശിഖര്‍ ധവാന്, സ്പിന്നര്‍ ആര്. അശ്വിന്, പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കും ഫോം തെളിയിക്കാനുള്ള അവസരമാണ്.
രോഹിത്തിന്റെ അഭാവത്തില്‍ കെ.എല്‍. രാഹുല്‍ ഓപ്പണിങ്ങിലേക്ക് തിരിച്ചെത്താനാണ് സാധ്യത. ശിഖര്‍ ധവാനും ഓപ്പണറായി കളിക്കും. അങ്ങനെയെങ്കില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ ഋതുരാജ് ഗെയ്ക്ക്വാദ് പുറത്താകും. വിരാട് കോഹ്ലി മൂന്നാം നമ്പറില്‍ തുടരും. നാലാമനായി ശ്രേയസ് അയ്യരോ സൂര്യകുമാര്‍ യാദവോ ടീമിലെത്തും. രാഹുല്‍ വിക്കറ്റ് കീപ്പറായാല്‍ ഋഷഭ് പന്തിന് ഇടം ലഭിക്കില്ല. ഓള്‍റൗണ്ടറായി വെങ്കിടേഷ് അയ്യര്‍ അരങ്ങേറ്റം കുറിക്കുമെന്നും വിലയിരുത്തലുണ്ട്. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പം ഷര്‍ദുല്‍ താക്കൂറും കളിക്കും.
മറുവശത്ത് ടെസ്റ്റ് പരമ്പര വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. നായകന് ടെംബ ബാവുമ്മയടക്കമുള്ളവര് ഫോമില്‍. ക്വിന്റണ്‍ ഡി കോക്ക്, ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍നല്‍, ലുംഗി എന്‍ഗിഡി, റാസി വാന്‍ഡര്‍ ഡൂസന്‍, മാര്‍ക്കോ ജെന്സണ്, കഗീസോ റബാഡ എന്നിവരും ടീമിലുണ്ട്.
പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി
പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന് പട്ടാളക്കാര്‍ കീഴടങ്ങി
എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം
തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം
ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം
മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്പര്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അവന് ജീവിതകാലത്തേക്ക് ഗ്രൗണ്ടില്‍ കാലുകുത്തരുത്; ക്രിക്കറ്റില്‍ നിന്നും വിലക്കണം; ചഹലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പൊട്ടിത്തെറിച്ച് രവി ശാസ്ത്രി
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിരമിച്ചു; പുതിയ തലമുറക്ക് വഴിമാറി കൊടുക്കുന്നു
'മന്‍കാദിംഗ്' ഇനിയും അതിനെ ആ മഹാന്റെ പേര് കൂട്ടി വിളിക്കരുത്; അത് എന്നെ എപ്പോഴും അസ്വസ്ഥനാക്കിയിരുന്നെന്ന് സച്ചിന്
ലങ്കയ്ക്ക് 'പിങ്ക് ടെസ്റ്റ്'; ഇന്ത്യ- ശ്രീലങ്ക രണ്ടാം ടെസ്റ്റ് ഇന്ന് തുടങ്ങും
പിങ്കില്‍ പിടിമുറുക്കി ഇന്ത്യ
മൊഹാലി ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിങ്സിനും 222 റണ്‍സിനും തകര്‍ത്ത് ഇന്ത്യ: ജഡേജ (175* റണ്‍സ് & 9 വിക്കറ്റ്)