ഇന്ത്യയുടെ ടെസ്റ്റ് നായകന്മാരില് അരങ്ങേറ്റ മത്സരം ഇന്നിംഗ്സിന് ജയിക്കുന്ന രണ്ടാമത്തെ മാത്രം താരമായി രോഹിത് ശര്‍മ്മ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു
മൊഹാലി: മൊഹാലി ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിങ്സിനും 222 റണ്‍സിനും തകര്‍ത്ത് ഇന്ത്യ. പുറത്താവാതെ 175* റണ്‍സ് നേടുകയും ഒമ്പത് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ വിജയത്തിന്റെ നട്ടെല്ലായത്. സ്കോര്‍: ഇന്ത്യ 574/8 ഡി, ശ്രീലങ്ക 174 & 178. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.
കരിയറിലെ 100ാം ടെസ്റ്റ് ജയത്തോടെ ആഘോഷമാക്കാന്‍ വിരാട് കോലിക്കുമായി. ഇന്ത്യയുടെ ടെസ്റ്റ് നായകന്മാരില് അരങ്ങേറ്റ മത്സരം ഇന്നിംഗ്സിന് ജയിക്കുന്ന രണ്ടാമത്തെ മാത്രം താരമായി രോഹിത് ശര്‍മ്മ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു.രണ്ടാം ഇന്നിങ്സില്‍ 400 റണ്‍സിന്റെ കടവുമായി ഫോളോ ഓണിനിറങ്ങിയ ലങ്കയെ 178 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ ഇന്നിങ്സ് ജയം സ്വന്തമാക്കിയത്. രണ്ടു ദിവസത്തെ മത്സരം ബാക്കിനില്‍ക്കെയായിരുന്നു ഇത്.
ഒന്നാം ഇന്നിങ്സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജഡേജ രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് വീഴ്ത്തി. അശ്വിനും നാല് വിക്കറ്റുമായി തിളങ്ങി. രണ്ട് ഇന്നിങ്സിലുമായി ആറു വിക്കറ്റ് വീഴ്ത്തിയ അശ്വിന്, കപില്‍ ദേവിനെ (434) മറികടന്ന് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറായി. 619 വിക്കറ്റുകളുമായി അനില്‍ കുംബ്ലെയാണ് താരത്തിന് മുന്നിലുള്ളത്.
നാലു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സുമായി ഭേദപ്പെട്ട നിലയിലായിരുന്ന ശ്രീലങ്കയ്ക്ക്, അവസാന ആറു വിക്കറ്റുകള്‍ നഷ്ടമായത് 13 റണ്‍സ് മാത്രം ചേര്‍ക്കുന്നതിനിടെയാണ്. 81 പന്തില്‍ നിന്ന് 51 റണ്‍സുമായി പുറത്താകാതെ നിന്ന നിരോഷ ഡിക്വെല്ലയാണ് രണ്ടാം ഇന്നിങ്സില്‍ ലങ്കയുടെ ടോപ് സ്കോറര്‍. ലഹിരു തിരിമാനെ (0), ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ (27), പഥും നിസ്സങ്ക (6), ഏയ്ഞ്ചലോ മാത്യൂസ് (28), ധനഞ്ജയ ഡിസില്‍വ (30), ചരിത് അസലങ്ക (20), സുരംഗ ലക്മല്‍ (0), ലസിത് എംബുല്‍ദെനിയ (2), വിശ്വ ഫെര്‍ണാണ്ടോ (0), ലഹിരു കുമാര (4) എന്നിവര്‍ക്കൊന്നും കാര്യമാ സംഭാവന ചെയ്യാനായില്ല.
നേരത്തെ, എട്ടു വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സിന് ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യയ്ക്കെതിരേ ലങ്കയുടെ ഒന്നാം ഇന്നിങ്സ് വെറും 174 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇതോടെ 400 റണ്‍സിന്റെ കൂറ്റന്‍ ലീഡ് നേടിയ ഇന്ത്യ ലങ്കയെ ഫോളോ ഓണ്‍ ചെയ്യിക്കുകയായിരുന്നു.
ജഡേജയ്ക്കു പുറമേ രണ്ടു വിക്കറ്റ് വീതം പിഴുത ജസ്പ്രീത് ബുമ്ര, രവിചന്ദ്രന്‍ അശ്വിന്, ഒരു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി എന്നിവരും തിളങ്ങി. 20 ഓവറില്‍ 49 റണ്‍സ് വഴങ്ങിയാണ് അശ്വിന് രണ്ട് വിക്കറ്റെടുത്തത്. ബുമ്ര 14 ഓവറില്‍ 36 റണ്‍സ് വഴങ്ങി രണ്ടും ഷമി 12 ഓവറില്‍ 27 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.
എന്‍ഐഎ ചോദ്യം ചെയ്യപ്പെട്ടവരില്‍ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ചെക്കുട്ടിയും
മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ
നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍
സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി
എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി
ഹിന്‍ഡന്‍ബര്‍ഗിന്റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് ജയം
ടി20: ഇംഗ്ലണ്ടിനെതിരെ നാല് റണ്‍സ് ജയം ;ഇന്ത്യ വനിതാ ടീം ഫൈനലില്‍
കാര്യവട്ടത്ത് ആളില്ല; കായികമന്ത്രി അബ്ദുള്‍റഹ്മാന്റെ പട്ടിണി കിടക്കുന്നവന് കളി കാണേണ്ടെന്ന നിലപാട് പാളി; പൊള്ളുന്ന ടിക്കറ്റിന് കാശുള്ളോരും വന്നില്ല
കാര്യവട്ടത്തെ കളി തോല്പിച്ച മന്ത്രി മാപ്പു പറയേണ്ടി വരുമോ? ഹൈദരാബാദിലെ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയം വീണ്ടും മന്ത്രി അബ്ദുറഹ്മാന് ചോദ്യചിഹ്നമാവുന്നു
"മഴയിലും തകര്‍പ്പന്‍ ജയം": കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാക് നിരയെ തുരത്തി ഇന്ത്യന്‍ പെണ് പട
അവന് ജീവിതകാലത്തേക്ക് ഗ്രൗണ്ടില്‍ കാലുകുത്തരുത്; ക്രിക്കറ്റില്‍ നിന്നും വിലക്കണം; ചഹലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പൊട്ടിത്തെറിച്ച് രവി ശാസ്ത്രി