×
login
രോഹിത് ശര്‍മ്മ (46*) കളിച്ചു ; ആസ്ട്രലിയയ്‌ക്കെതിരെ ഇന്ത്യയക്ക് 6 വിക്കറ്റ് വിജയം

46 റണ്‍സുമായി പുറത്താകാതെ നിന്ന രേഹിത് ശര്‍മ്മയും മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ അക്‌സര്‍ പട്ടേലുമാണ് ഇന്ത്യയുടെ വിജയ ശി്‌ലപികള്‍

    നാഗപ്പൂര്‍: ആസ്ട്രലിയയ്‌ക്കെതിരെ രണ്ടാം ട്വന്റി-20 ക്രിക്കറ്റ് മത്‌സരത്തില്‍  ഇന്ത്യയ്ക്ക് ജയം. മഴമൂലം 8 ഓവര്‍ ആയി ചുരുക്കിയ കളിയില്‍ ഇന്ത്യയുടെത് 6 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രലിയ 8 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എടുത്തു. ഇന്ത്യ 7.2 ഓവറില്‍ ല്ക്ഷ്യം കണ്ടു (92/4). 20  പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്ന രേഹിത് ശര്‍മ്മയും മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ അക്‌സര്‍ പട്ടേലുമാണ് ഇന്ത്യയുടെ വിജയ ശി്‌ലപികള്‍

ജോഷ് ഹസ്സല്‍ വുഡ് എറിഞ്ഞ ആദ്യ ഓവറില്‍ നായകന്‍ രോഹിത് ശര്‍മ്മ അടിച്ച മൂന്ന് സിക്‌സര്‍ ഉള്‍പ്പെടെ 20 റണ്‍സ് നേടിക്കൊണ്ടായിരുന്നു ഇന്ത്യയുടെ തുടക്കം. മൂന്നാം ഓവറില്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണു.  ആറ് പന്തില്‍ 5 റണ്‍സ് എടുത്ത കെ എല്‍ രാഹുലിനെ ആദം സാബ ക്ലീന്‍ ബൗള്‍ഡാക്കി.

ലോങ് ഓണിലേയ്ക്ക് തുടര്‍ച്ചയായി രണ്ടു ഫോര്‍ അടിച്ച കോഹ്ലിയുടെ(11) വിക്കറ്റും ആദം സാബ വീഴ്ത്തി. പകരമെത്തിയ സൂര്യകുമാര്‍ യാദവ്(0) ആദ്യ ബോളില്‍ എല്‍ബിഡബ്‌ളു.  ആദം സാബയുടെ മൂന്നാം വിക്കറ്റ്.ഹാര്‍ദ്ദിക് പാണ്ഡ്യ 9 പന്തില്‍ 9 റണ്‍സ് എടുത്ത് പുറത്തായി.

പവര്‍പ്ലേയുടെ രണ്ടോവറില്‍ കെ എല്‍ രാഹുലിനൊപ്പം 30 റണ്‍സ് കൂട്ടിച്ചേര്‍ത്ത രോഹിത് ശര്‍മ്മയുടെ മികവിലാണ് ഇന്ത്യ വിജയം നേടിയത്.  തന്റെ ആദ്യ ഓവറില്‍ തന്നെ കെ എല്‍ രാഹുലിന്റെ വിക്കറ്റ് സ്വന്തമാക്കിയ ആദം സാമ്പതന്റെ രണ്ടാം ഓവറില്‍ വിരാട് കോഹ്‌ലിയെയും സൂര്യകുമാര്‍ യാദവിനെയും തുടര്‍ച്ചയായി പുറത്താക്കിയപ്പോള്‍ ഇന്ത്യ പരുങ്ങി.

പക്ഷേ ആവശ്യമായ നിരക്കില്‍ ഇന്ത്യ അപ്പോഴും മുന്നിലായിരുന്നു. ഇത് ഹാര്‍ദിക് പാണ്ഡ്യയ്ക്കും രോഹിത് ശര്‍മ്മയ്ക്കും ഇന്നിംഗ്‌സ് ഉറപ്പിക്കാന്‍ സമയം നല്‍കി. രോഹിത് ശര്‍മ്മ 20 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നു, ദിനേശ് കാര്‍ത്തിക്കിനൊപ്പം  (2 പന്തില്‍ 10) ടീമിനെ ജയത്തിലേക്ക് നയിച്ചു


 2 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാരില്‍ ആദം സാമ്പയായിരുന്നു മികച്ച പ്രകടനം

ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കുവേണ്ടി ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ പന്ത് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്  ബൗണ്ടറി പായിച്ചാണ് ഓസ്‌ട്രേലിയയുടെ തുടക്കം. കഴിഞ്ഞ കളിയിലെ അര്‍ധസെഞ്ചുറി നേടിയ കാമറൂണ്‍ ഗ്രീനിനെ(5) വിരാട് കോഹ്‌ലിയുടെ ഉജ്ജ്വലമായ ഫീല്‍ഡിംിലൂടെ പുറത്തേക്കുള്ള വളികാട്ടി., ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും(0) ടിം ഡേവിഡിന്റെയും(2) വിക്കറ്റുകള്‍ കഌന്‍ ബൗള്‍ഡാക്കി അക്‌സര്‍ പട്ടേല്‍  ബൊളിംഗ് മികവ് ആവര്‍ത്തിച്ചു.

15 പന്തില്‍ ആരോണ്‍ ഫിഞ്ച് വേഗമേറിയ 31 റണ്‍സ് നേടിയ  ആരോണ്‍ ഫിഞ്ചിനെ ജസ്പ്രീത് ബുംറ ഒരു ട്രേഡ് മാര്‍ക്ക് യോര്‍ക്കറില്‍ പുറത്താക്കി.  എന്നാല്‍ മാത്യു വെയ്ഡ് തന്റെ മികച്ച ഫോം തുടരുകയും തന്റെ 43 റണ്‍സിലേക്കുള്ള വഴിയില്‍  മികച്ച സ്‌ട്രോക്കുകള്‍ കളിക്കുകയും ഓസ്‌ട്രേലിയയെ 90 റണ്‍സിലെത്തിക്കുകയും ചെയ്തു. 2 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാരില്‍ അക്‌സര്‍ പട്ടേലായിരുന്നു തിളങ്ങിയത്..

ശാരാശരി 10 റണ്‍സ് എന്ന നിലയില്‍ 7 ഓവര്‍ നിന്ന കളിയില്‍ അവസാന ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ 19 റണ്‍സ് വഴങ്ങിയതിതാണ് സ്‌ക്കൊര്‍ 90 ല്‍ എത്തിച്ചത്.

പരമ്പരയിൽ ഇരു ടീമുകൾക്കും ഓരോ ജയമായി. മൊഹാലിയിൽ നടന്ന ആദ്യ മത്സരത്തിൽ ഓസീസ് ജയിച്ചിരുന്നു. അവസാന മത്സരം ഞായറാഴ്ച ഹൈദരാബാദിൽ 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.