ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 98 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓ്പണറായി ചേതേശ്വര്‍ പൂജാരയാണ് ശുഭ്മാന്‍ ഗില്ലിനൊപ്പം ഇറങ്ങിയത്. പൂജാരയും ഗില്ലും ചേര്‍ന്ന് ഇംഗ്ളണ്ട് ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ടപ്പോള്‍ ഇന്ത്യക്ക് ലഭിച്ചത് ഭേദപ്പെട്ട തുടക്കമാണ്.
എഡ്ജ്ബാസ്റ്റണ്: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഋഷഭ് പന്ത്. 95 റണ്‍സില്‍ അഞ്ച് വിക്കറ്റിന് മുന്‍നിര തകര്‍ന്നപ്പോള്‍ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ രവീന്ദ്ര ജഡേജയെയും കൂട്ടുപിടിച്ചാണ് പന്ത് സെഞ്ച്വറി നേടി ഇന്ത്യന്‍ ടീമിനെ കരകയറ്റിയത്. 90 പന്തില്‍ ഒരു സിക്സും 15 ഫോറും നേടി 102 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. മറുവശത്ത് ജഡേജ അര്‍ധ സെഞ്ച്വറി തികച്ചു. 110 റണ്‍സില്‍ 51 റണ്‍സ് നേടി. പന്ത് സെഞ്ച്വറി തികക്കുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് എന്ന നിലയിലാണ്.
ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 98 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓ്പണറായി ചേതേശ്വര്‍ പൂജാരയാണ് ശുഭ്മാന്‍ ഗില്ലിനൊപ്പം ഇറങ്ങിയത്. പൂജാരയും ഗില്ലും ചേര്‍ന്ന് ഇംഗ്ളണ്ട് ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ടപ്പോള്‍ ഇന്ത്യക്ക് ലഭിച്ചത് ഭേദപ്പെട്ട തുടക്കമാണ്. ആദ്യ ആറ് ഓവറില്‍ പിടിച്ച് നിന്ന ഇരുവരും 27 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ ഏഴാം ഓവറില്‍ ഗില്ലിനെ (17) മടക്കി ആന്ഡേഴസ്ന് വിക്കറ്റ് വേട്ട തുടങ്ങി.
ഹനുമാന് വിഹാരിക്കൊപ്പം ശ്രദ്ധിച്ച നീങ്ങിയ പൂജാരയെ 13 റണ്‍സില്‍ ആന്ഡേഴ്സണ് പുറത്താക്കി. അധികം വൈകാതെ തന്നെ വിഹാരിയെയും (20) ഇന്ത്യക്ക് നഷ്ടമായി. മാത്യു പോട്ടിനാണ് വിക്കറ്റ്. പിന്നീട് വന്ന വിരാട് കോഹ് ലിക്കും അധിക സമയം ക്രീസില്‍ നില ഉറപ്പിക്കുവാന്‍ സാധിച്ചില്ല. 19 റണ്‍സെടുത്ത് കോഹ് ലിയും, പിന്നീട് ഇറങ്ങിയ ശ്രേയസ് അയ്യര്‍ 15 റണ്‍സെടുത്തും പുറത്തായി.
പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച് സിപിഎം പ്രവര്ത്തകന്; ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ
വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ
പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം
സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല
'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍
കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്റെ ടയർ പൊട്ടി; വണ്ടി പതിച്ചത് വീടിന് മുകളിലേക്ക്, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ടി20: ഇംഗ്ലണ്ടിനെതിരെ നാല് റണ്‍സ് ജയം ;ഇന്ത്യ വനിതാ ടീം ഫൈനലില്‍
"മഴയിലും തകര്‍പ്പന്‍ ജയം": കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാക് നിരയെ തുരത്തി ഇന്ത്യന്‍ പെണ് പട
അവന് ജീവിതകാലത്തേക്ക് ഗ്രൗണ്ടില്‍ കാലുകുത്തരുത്; ക്രിക്കറ്റില്‍ നിന്നും വിലക്കണം; ചഹലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പൊട്ടിത്തെറിച്ച് രവി ശാസ്ത്രി
അന്ന് ശ്രീശാന്തിന്റെ മുഖത്തടിക്കാന്‍ പാടില്ലായിരുന്നു; അതിലിപ്പോഴും പശ്ചാത്താപമുണ്ട്; ഐപിഎല്‍ സംഭവത്തില്‍ മനസ്സ് തുറന്ന് ഹര്ഭജന് സിംഗ്
'ക്യാപ്റ്റന്‍ കൂള്‍ മിതാലി': ഇന്ത്യന്‍ ഇതിഹാസം 'ലേഡി സച്ചിന്' ക്രിക്കറ്റില്‍ നിന്നും വിരമിച്ചു; സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിച്ച് താരം
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിരമിച്ചു; പുതിയ തലമുറക്ക് വഴിമാറി കൊടുക്കുന്നു