×
login
പ്രവചനങ്ങളില്‍ റണ്‍ ഒഴുകി; ഗ്രൗണ്ടില്‍ വിക്കറ്റുകള്‍ കടപുഴകി; കഴക്കൂട്ടം കണക്കുകള്‍ തെറ്റിച്ചു; രാഹുല്‍-യാദവ കരുത്തില്‍ ഇന്ത്യയ്ക്ക് ജയം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എടുത്തു. ഇന്ത്യ 16.2 ഓവറില്‍ 2 നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഓപ്പണറായി എത്തിയ കെ എല്‍ രാഹുല്‍ 56 പന്തില്‍ 51 റണ്‍സും സൂര്യ കുമാര്‍ യാദവ് 30 പന്തില്‍ 50 റണ്‍സും എടുത്ത്്ജയം ഉറപ്പാക്കി.

കെ എല്‍ രാഹുല്‍ , സൂര്യ കുമാര്‍ യാദവ് .... ചിത്രം: വി വി അനൂപ്‌

തിരുവനന്തപുരം:  റണ്‍ മഴ പ്രവചിച്ച പിച്ചില്‍ വീണത് ബാറ്റ്‌സ്മാന്മാരുടെ കണ്ണീര്‍ തുളളികള്‍. കഴക്കൂട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ പിച്ചില്‍ അപാരമായ ബൗണ്‍സ് പിറന്നപ്പോള്‍ പന്തടിവീരന്മാര്‍ റണ്ണെടുക്കാനാകാതെ പുറത്തായി. ബാറ്റിംഗ് പൂരം പ്രതീക്ഷിച്ചെത്തിയ കാണികളെ നിരാശപ്പെടുത്തിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയക്ക് ആശ്വാസ ജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എടുത്തു. ഇന്ത്യ 16.2  ഓവറില്‍ 2  നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഓപ്പണറായി എത്തിയ കെ എല്‍ രാഹുല്‍ 56 പന്തില്‍ 51  റണ്‍സും സൂര്യ കുമാര്‍ യാദവ്  30  പന്തില്‍ 50 റണ്‍സും എടുത്ത് ജയം ഉറപ്പാക്കി.

107 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം പരുങ്ങലിലായിരുന്നു. കാഗിസോ റബാഡയുടെ ആദ്യ ഓവറിലെ  ഒരു പന്തും അടിക്കാന്‍ കെ എല്‍ രാഹുലിന് കഴിഞ്ഞില്ല. പാര്‍ണല്‍, എറിഞ്ഞ രണ്ടാമത്തെ ഓവറില്‍ മൂന്ന് എക്‌സ്ട്രാസ്  ഉള്‍പ്പെടെ 9 റണ്‍സ് എടുത്തെങ്കിലും  അടുത്ത ഓവറില്‍ നായകന്‍ രോഹിത് ശര്‍മ്മ വീണു. റബാഡയുടെ  മനോഹരമായ പന്ത് ഔട്ട് സൈഡ് എഡ്ജായി കീപ്പര്‍ ക്വിന്റന്‍ ഡിക്കോക്കിന്റെ കൈകളില്‍. രണ്ടു പന്തുമാത്രം നേരിട്ട രോഹിതിന് റണ്‍ ഒന്നും  കിട്ടിയില്ല.

രാഹുലിന് കൂട്ടായി കോലി എത്തിയതിനെ കാണികള്‍ കയ്യടിയോടെ വരവേറ്റെങ്കിലും റണ്‍സ് കണ്ടെത്താന്‍ ഇരുവരും കുഴയുന്നതാണ് കണ്ടത്.  ആദ്യത്തെ ആറ് ഓവറില്‍ ആറ് പന്തുകള്‍ മാത്രമാണ് അടിക്കാന്‍ കഴിഞ്ഞത്.  ഏഴാം ഓവറിലെ ആദ്യ പന്തില്‍ കോലി വീണു. ആന്റിച്ച് നോര്‍ദ്യ  എറിഞ്ഞ പന്ത് എഡ്ജ് ചെയ്ത് കീപ്പര്‍ ക്വിന്റന്‍ ഡിക്കോക്കിന്റെ കരങ്ങളില്‍. 9 പന്ത് നേരിട്ട 3 റണ്‍സായിരുന്നു കോലിയുടെ സംഭാവന. തുടര്‍ച്ചയായി രണ്ട് സിക്‌സര്‍ പറത്തിക്കൊണ്ടായിരുന്നു സൂര്യകുമാര്‍ യാദവിന്റെ വരവ്.

10 ഓവര്‍ തീരുമ്പോള്‍ ഇന്ത്യ നേടിയത് രണ്ട് വിക്കറ്റിന് 47 റണ്‍സ് മാത്രം.. ദക്ഷിണാഫ്രിക്കയ്ക്ക് ആ സമയം വിക്കറ്റ് ആറെണ്ണം പോയിരുന്നുവെങ്കിലും 48 റണ്‍സ് ഉണ്ടായിരുന്നു.  പിന്നീട് വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ  രാഹൂലും സൂര്യകുമാരും ഇന്ത്യയുടെ വിജയം  ഉറപ്പിച്ചു പുറത്താകാതെ 81 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ കണ്ടെത്തിയത്.  

ചിത്രം: വി വി അനൂപ്‌


ടോസ് നേടി  പന്തെറിയാന്‍ തീരുമാനിച്ച  നായകന്‍ രോഹിത് ശര്‍മ്മയുടെ തീരുമാനത്തെ ശരിവെക്കുന്ന തരത്തില്‍ സ്വപ്നതുല്യമായ തുടക്കമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ നല്‍കിയത്.  ആദ്യ മൂന്ന് ഓവറില്‍ തന്നെ അഞ്ച് വിക്കറ്റ്.  . അതും ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ രണ്ടക്കം കടക്കും മുന്‍പേ. ആദ്യ ഓവറിന്റെ അവസാന പന്തില്‍ നായകന്‍ തെംപ ബവുമയെ പൂജ്യനായി പുറത്താക്കി ദീപക് ചഹാറാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. നാലു പന്തു നേരിട്ട ബവുമയെ കഌന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു.

അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ രണ്ടാ ഓവറാണ് ആതിഥേയരുടെ നടുവെടിച്ചത്. മൂന്നു വിക്കറ്റാണ്  ആ ഓവറില്‍ വീണത്.ക്വിന്റന്‍ ഡിക്കോക്ക് (1 ) ആണ് ആദ്യം പുറത്തായത്. ഓഫ് സ്റ്റംമ്പിനു പുറത്തുകൂടി പോയ പന്ത്് കട്ട് ചെയ്തു.  ബാറ്റിന്റെ അകം അരുകില്‍ തട്ടി സ്റ്റംമ്പിലേക്ക്. ആ ഓവറിലെ അവസാന രണ്ടു പന്തുകളില്‍ കൂടി   വിക്കറ്റ്. ഓഫ് സ്റ്റംമ്പിനു പുറത്തുകൂടി പോയ  പന്ത് െ്രെഡവ് ചെയ്യാനുള്ള റിലീ റോസ്വോ(0)യുടെ ശ്രമം പാളി. ബാറ്റിലുരസിയ പന്ത് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളില്‍ ഭദ്രം.  പകരമെത്തിയ  ഡോവിഡ് മില്ലര്‍ (0)ആദ്യ പത്തില്‍ തന്നെ കഌന്‍ ബൗള്‍ഡ്.

അടുത്ത ഓവറില്‍ ട്രിസ്റ്റാന്‍ സ്റ്റബ്‌സ്(0) പവലിയനിലേക്ക് മടങ്ങി.  ദീപക് ചഹാറിനെ ഉയര്‍ത്തി അടിച്ചത് ഡീപ് ബാക്ക് വേര്‍ഡ് പോയിന്റില്‍  അര്‍ഷ്ദീപിന്റെ കൈകളില്‍.  മൂന്ന് ഓവര്‍ കഴിയുമ്പോള്‍ വെറും 9 റണ്‍സിന് 5 വിക്കറ്റ് എന്ന പരിതാപകരമായ അവസ്ഥയിലായി ദക്ഷിണാഫ്രിക്ക

ചിത്രം: വി വി അനൂപ്‌

.

അല്‍ഡിന്‍ മാര്‍ക്കവും വാനി പാര്‍ണലും ശ്ര്ദ്ധയോടെ ബാറ്റ് വീശി സ്‌ക്കോര്‍ ബോര്‍ഡ് ചലിപ്പിച്ച് മുന്നോട്ടുപോയി. എട്ടാമത്തെ ഓവറിലെ അവസാന പന്തില്‍ അല്‍ഡിന്‍ മാര്‍ക്കം  പുറത്തായതോടെ അതും അവസാനിച്ചു. 24 പന്തില്‍ 25 റണ്‍സ് എടുത്ത മാര്‍ക്കത്തെ ഹര്‍ഷല്‍ പട്ടേല്‍. വിക്കറ്റിനു മുന്നില്‍ കുടിക്കുകയായിരുന്നു. 10 ഓവര്‍ തീരുമ്പോള്‍ ആറ് വിക്കറ്റിന് 48 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക.

16ാം ഓവറിലാണ് ഇന്ത്യയക്ക് അടുത്ത വിക്കറ്റ് കിട്ടിയത്. അക്‌സര്‍ പട്ടേലിനെ ഡീപ് മിഡ് വിക്കറ്റിലേക്ക് പാര്‍ണല്‍ ഉയര്‍ത്തി അടിച്ചെങ്കിലും ബൗണ്ടറിക്ക് സമീപം സൂര്യകുമാര്‍ യാദവ് കൈകളിലൊതുക്കി. ഇന്ത്യന്‍ വംശജന്‍  കേശവ് മഹാരാജ്  സിക്‌സറുകളും ബൗണ്ടറികളും അടിച്ച് വലിയ നാണക്കേടില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചു.  തിരുവനന്തപുരത്തെത്തി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം ചെയ്തു മടങ്ങുന്ന മഹാരാജിന്റെ ചിത്രം മനസ്സിലുളള  കാണികളുടെ കയ്യടിയും കിട്ടി. ഹര്‍ഷല്‍ പട്ടേല്‍ കുറ്റി പിഴുതതോടെ മഹാരാജ പുറത്ത്.  എട്ട് വിക്കറ്റിന് 106 എന്ന നിലയില്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സും അവസാനിച്ചു

  comment

  LATEST NEWS


  ഗുജറാത്തും ബിജെപിയും മോദിയുടെ ജൈത്രയാത്രയും


  മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


  പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


  ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


  ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


  12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.