×
login
ഇന്ത്യന്‍ മണ്ണിലേക്ക് ലോകകിരീടം; വനിതാ അണ്ടർ 19 ലോകകപ്പ്‍ കിരീടം നേടി ഇന്ത്യ; അഭിനന്ദിച്ച് പ്രധാനമന്ത്രി; വന്‍തുക പ്രഖ്യാപിച്ച് ബിസിസിഐ

ഇന്ത്യന്‍ മണ്ണിലേക്ക് വീണ്ടും ഒരു ലോകകിരീടം. വനിതാ അണ്ടർ 19 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വെറും 68 റൺസിനാണ് പുറത്തായത്.

ന്യൂദല്‍ഹി: ഇന്ത്യന്‍ മണ്ണിലേക്ക് വീണ്ടും ഒരു ലോകകിരീടം. വനിതാ അണ്ടർ 19 ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യ കിരീടം നേടിയത്.  ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വെറും 68 റൺസിനാണ് പുറത്തായത്.
ഭാരതത്തിന്‍റെ മണ്ണിലേക്ക് മറ്റൊരു ലോകകിരീടം എത്തിച്ച ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.:

ഇംഗ്ലീഷ് ഇന്നിങ്സിൽ ആകെ രണ്ടുപേർ മാത്രമാണ് രണ്ടക്കം കടന്നത് എണ്ണത്തിലുണ്ട് വിനാശകരമായ ഇന്ത്യൻ ബോളിങ്ങിന്റെ മൂർച്ച മനസിലാക്കാൻ. ടിറ്റാസ് സാധു തന്നെ ആയിരുന്നു കൂടുതൽ അപകടകാരി, വെറും 6 റൺസ് മാത്രം വിട്ടുകൊടുത്ത് താരം 2 വിക്കറ്റ് നേടി ബോളിങ്ങിനെ നയിച്ചപ്പോൾ ആഴ്ച്ച ദേവി, പാർശവി ചോപ്ര എന്നിവരും 2 വിക്കറ്റ് വീഴ്ത്തി. ഷെഫാലി വർമ്മ, സോനം യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി. 19 റൺസെടുത്ത റയാൻ മക്ഡൊണാൾഡാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ.

വിജയിച്ച ഇന്ത്യന്‍ ടീമിന് അഞ്ച് കോടി രൂപയാണ് ബിസിസിഐ പ്രസിഡന്‍റ് ജയ് ഷാ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 


ഇന്ത്യൻ ഇന്നിംഗ്സ് കരുതലോടെ ആയിരുന്നു. തുടക്കത്തിൽ തന്നെ ഓപ്പണറുമാരായ ഷഫാലി വർമ്മ (1)5 ശ്വേതാ സെഹ്‌രാത് ( 5) എന്നിവരെ നഷ്ടമായ ശേഷം ക്രീസിൽ ഒത്തുചേർന്ന സൗമ്യ തിവാരി- ഗോങ്ങാടി തൃഷ സഖ്യം ശ്രദ്ധയോടെ കളിച്ചു. ഇതിനിടയിൽ ജയത്തിലേക്ക് വെറും 3 റൺസ് മാത്രം വേണ്ടപ്പോൾ ഗോങ്ങാടി പുറത്തായെങ്കിലും ഇന്ത്യ വെന്നിക്കൊടി പാറിച്ചു. 

 

 

 

  comment

  LATEST NEWS


  ജാതിക്കലാപം ആളിക്കത്തിച്ച് ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം; റിഹേഴ്സല്‍ നടന്നത് കര്‍ണ്ണാടകയില്‍; യെദിയൂരപ്പയുടെ വീടാക്രമിച്ചു


  നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


  പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


  മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


  നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


  ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.