×
login
ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് ജയം

183 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന്‍ 19.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു

ദുബായ്:  ഏഷ്യന്‍ കപ്പ് ചാമ്പ്യന്‍ ഷിപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരേ പാക്കിസ്ഥാന് ജയം. 183 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ  പാക്കിസ്ഥാന്‍ 19.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു

നാലാമത്തെ ഓവറില്‍ ഇന്ത്യക്ക് ആദ്യവിക്കറ്റ് കിട്ടി. ബാബര്‍ അസം (14)രവി ബിസ്‌നോളിന്റെ പന്തില്‍ രോഹിത് ശര്‍മ്മയുടെ കൈകളില്‍. 9-ാം ഓവറില്‍ ഫക്തര്‍ സമാനും പുറത്തായി (15). പിന്നീട് മുഹമ്മദ് റിസ്വാനും മുഹമ്മദ് സവാസ് അടിച്ചു തകര്‍ത്തതോടെ പാക്കിസ്ഥാന്‍ വിജയം മണത്തു. തുടര്‍ന്നുള്ള ഓവറുകളില്‍ ശരാശരി 10 നു മുകളില്‍ റണ്‍സ് വീതം ഇരുവരും അടിച്ചുകൂട്ടി.

16-ാം ഓവറില്‍ ഭുവനേശ്വറിന്റെ പന്തില്‍ ദീപക് ഹൂണ്ട പിടിച്ച് മുഹമ്മദ് നവാസ് പിറത്തായതോടെ ഇന്ത്യ തിരിച്ചുവന്നു. 17-ാം ഒാവറില്‍ റിസ് വാനും പുറത്ത്. ഹാര്‍ദ്ദിക് പാണ്ഡ്്യയെ ഉയര്‍ത്തി അടിക്കാനുള്ള സ്രമം സുര്യകുമാര്‍ യാദവിന്റെ കൈകളില്‍. 51 പന്തില്‍ 71 റണ്‍സ് എടുത്താണ് റിസ്‌വാന്‍ പുറത്തായത്.

ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം അര്‍ധശതകം തികച്ച വിരാടിന്റെ (44 പന്തില്‍ 60) മികവിലാണ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍ കണ്ടെത്താനായത്.. ഇരുപതോവറില്‍ എഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. 32ാം അര്‍ധശതകം നേടിയ വിരാട് അര്‍ധശതകങ്ങളില്‍ രോഹിത് ശര്‍മയെ മറികടന്നു. .  


ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (16 പന്തില്‍ 28)) കെ.എല്‍. രാഹുലും (20 പന്തില്‍ 28)) മികച്ച തുടക്കമാണ് നല്കിയത്. പവര്‍പ്ലേ ഓവറില്‍ രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും ചേര്‍ന്ന് 62 റണ്‍സെടുത്തു.

എന്നാല്‍, അനാവശ്യമായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത് തിരിച്ചടിയായി. സൂര്യകുമാര്‍ യദാവ് (13), ഋഷഭ് പന്ത് (14), ദീപക് ഹൂഡ (16) എന്നിവരും രണ്ടക്കം കണ്ടു. 14 എക്‌സ്ട്രാ റണ്ണുകളും ഇന്ത്യക്ക്. അവസാന രണ്ട് പന്തില്‍ ബൗണ്ടറി നേടിയ രവി ബിഷ്‌ണോയ് ഇന്ത്യയെ 180 കടത്തി. പാകിസ്ഥാനായി ഷദബ് ഖാന്‍ രണ്ടും നസീം ഷാ, മുഹമ്മദ് ഹസ്‌നൈന്‍, ഹാരിസ് റൗഫ്, മുഹമ്മദ് നവാസ് എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.

 

 

  comment

  LATEST NEWS


  നാല് വയസുകാരിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നത് ആസൂത്രിതം; അമ്മയേയും വിവാഹം ഉറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥയേയും വകവരുത്താന്‍ പദ്ധതിയിട്ടു


  വടക്കഞ്ചേരിയിൽ എഐ കാമറ തകര്‍ത്തു; ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി, മനഃപൂര്‍വമെന്ന് സംശയം, ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിൽ


  ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്


  മുഖ്യമന്ത്രിയുടെ 'ചരിത്രപ്രസംഗം' പുകയില്‍; സംഘാടകര്‍ക്ക് 'ഉര്‍വശി ശാപം ഉപകാരം'


  പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്‌ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍


  ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.