ടി20യില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്.
അഹമ്മദാബാദ്: നിര്‍ണായകമായ അവസാന ടി20 മത്സരത്തില്‍ ഇന്ത്യയോട് ന്യൂസിലാന്റിന്
നാണംകെട്ട തോല്‍വി. 168 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. പരമ്പരയും (2-1) ഇന്ത്യ സ്വന്തമാക്കി.രണ്ട് ഫുള്‍ അംഗ ടീമുകള്‍ തമ്മിലുള്ള ഏറ്റവും വലിയ ട്വന്റി 20 വിജയമ്ാണിത്. അയര്‍ലെന്റിനെതിരെ ഇന്ത്യയും വെസ്റ്റ് ഇന്‍ഡിസിനെതിരെ പാക്കിസ്ഥാനും നേ്ടി 143 റണ്‍സ് വിജയമാണ് മറികടന്നത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 234 റണ്‍സ് നേടി. ടി20 കരിയറിലെ ആദ്യ സെഞ്ചുറി കുറിച്ച ശുഭ്മന്‍ ഗില്ലാണ് (126 നോട്ടൗട്ട്) ഇന്ത്യയെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചത്. രാഹുല്‍ ത്രിപാഠി (22 പന്തില്‍ 44) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ടി20യില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്.ഇന്ത്യന്‍ കളിക്കാരന്റെ ഉയര്‍ന്ന സ്‌കകോറുമാണ് ഗില്ലിന്റേത് (126). അഫ്ഗാനിസ്ഥാനെതിരെ കോഹ്ലി നേടിയ 122 റണ്‍സ് പഴങ്കഥയായത്.
ഇഷാന്‍ കിഷനെ (1) വേഗം നഷ്ടമായെങ്കിലും ആദ്യ പന്ത് മുതല്‍ ആക്രമണം അഴിച്ചുവിട്ട രാഹുല്‍ ത്രിപാഠിയും ടി20 യുടെ വേഗതയിലേക്ക് സാവധാനത്തില്‍ എത്തിച്ചേര്‍ന്ന ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ന്യൂസീലന്‍ഡ് ബൗളര്‍മാരെ തല്ലിച്ചതച്ചു. 80 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടിനൊടുവില്‍ ത്രിപാഠി മടങ്ങി. 4 ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതമായിരുന്നു ത്രിപാഠിയുടെ വിസ്‌ഫോടനാത്മക ഇന്നിംഗ്‌സ്. നാലാം നമ്പറിലെത്തിയ സൂര്യകുമാര്‍ യാദവും ആക്രമണം അഴിച്ചുവിട്ടതോടെ ഇന്ത്യ കുതിച്ചു. 13 പന്തില്‍ ഒരു ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 24 റണ്‍സെടുത്ത് മടങ്ങുമ്പോഴേക്കും സൂര്യ മൂന്നാം വിക്കറ്റില്‍ ഗില്ലുമൊത്ത് 38 റണ്‍സിന്റെ കൂട്ടുകെട്ടില്‍ പങ്കാളി ആയിരുന്നു.
അഞ്ചാം നമ്പറിലെത്തിയ ഹാര്‍ദിക് പാണ്ഡ്യയും ആക്രമണത്തിന്റെ പാത സ്വീകരിച്ചു. ഇതിനിടെ 35 പന്തില്‍ ഗില്‍ തന്റെ കന്നി ടി20 ഫിഫ്റ്റിയിലെത്തി. ഫിഫ്റ്റിക്ക് ശേഷം ഗിയര്‍ മാറ്റിയ ഗില്‍ 54 പന്തില്‍ മൂന്നക്കം കുറിച്ചു. സെഞ്ചുറി പിന്നിട്ടിട്ടും ഗില്‍ വെടിക്കെട്ട് തുടര്‍ന്നു. അവസാന ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദിക് മടങ്ങി. 17 പന്തില്‍ 4 ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 30 റണ്‍സ് നേടിയ ഹാര്‍ദിക് നാലാം വിക്കറ്റില്‍ ഗില്ലിനൊപ്പം 103 റണ്‍സിന്റെ കൂട്ടുകെട്ടും ഉയര്‍ത്തി. 63 പന്തില്‍ 12 ബൗണ്ടറിയും 7 സിക്‌സറും സഹിതം 126 റണ്‍സ് നേടിയ ഗില്‍ നോട്ടൗട്ടാണ്.
കൂറ്റന്‍ സക്കോര്‍ മറികടക്കാന്‍ ബാറ്റുമായി എത്തിയ ന്യൂസിലാന്‍ഡ് കളിക്കാരുടെ കൂട്ട പരാജയത്തിനാണ് നരേന്ദ്രമോദി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഫിന്‍ അലന്‍(4) പുറത്ത്. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ സൂര്യകുമാറിന്റെ മനോഹര ക്യാച്ച്. രണ്ടാമത്തെ ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപ് സിങ്. ആദ്യ പന്തിലും അവസാന പന്തിലും വിക്കറ്റെടുത്ത് ന്യൂസിലാന്റിനെ പടുകുഴിലിലേയ്ക്ക് തള്ളിയിട്ടു. ഡോവണ്‍ കോണ്‍വേയെ(1) ഹാര്‍ദ്ദിക് പാണ്ഡ്യ പിടിച്ചപ്പോള്‍ മാര്‍ക്ക് ചാപ് മാന്‍ കീപ്പര്‍ ഇഷാന്ത് കിഷന്‍ ക്യാച്ച് നല്‍കി പൂജ്യനായി മടങ്ങി
. ഇന്ത്യയുടെ മൂന്നാം ഓവറിലും വിക്കറ്റ് വീണു. ഗലന്‍ ഫിലിപ്‌സ് (2) ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ സൂര്യകുമാര്‍ പിടിച്ചു. വെറും ഏഴു റണ്‍സിന് നാലു വിക്കറ്റ് എന്ന പരിതാപകരമായ അവസ്ഥ.ിലേയക്ക് ന്യൂസിലാന്‍ഡ് തകര്‍ന്നു. ഡാറില്‍ മിച്ചല്‍ (35) മാത്രമാണ് പിടിച്ചു നിന്നത്,. മിച്ചല്‍ സാന്റനര്‍ (13) ആണ് രണ്ടക്കം കണ്ട മറ്റൊരു ന്യൂസിലാന്റ് കളിക്കാരന്‍.മിച്ചൽ സാൻ്റ്നറിനെ (13) ശിവം മവിയുടെ ഓവറിൽ മറ്റൊരു തകർപ്പൻ ക്യാച്ചിലൂടെ സൂര്യ മടക്കിഅയച്ചു. അതേ ഓവറിൽ തന്നെ സിഹ് സോധിയെ (0) രാഹുൽ ത്രിപാഠി പിടികൂടി. ഹാർദിക് എറിഞ്ഞ 10ആം ഓവറിൽ ലോക്കി ഫെർഗൂസൻ (0) ഉമ്രാൻ മാലിക്കിൻ്റെ മൈകളിൽ അവസാനിച്ചു.
12ആം ഓവറിൽ ബ്ലയർ ടിക്ക്നറെ (1) ഇഷാൻ കിഷൻ്റെ കൈകളിലെത്തിച്ച ഹാർദിക് 4 വിക്കറ്റ് നേട്ടം സ്വന്തമാക്കി. അടുത്ത ഓവറിലെ ആദ്യ പന്തിൽ ഡാരിൽ മിച്ചലിനെ (35) ശിവം മവിയുടെ കൈകളിലെത്തിച്ച ഉമ്രാൻ മാലിക് ന്യൂസീലൻഡിൻ്റെ അവസാന വിക്കറ്റ് വീഴ്ത്തി.
ഹാര്‍ദ്ദിക് പാണ്ഡ്യ നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അര്‍ഷ്ദീപ് സിംങ്, ഉമ്രാന്‍ മാലിക്, ശിവം മാവി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീ്‌ഴ്ത്തി.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു, 92 രൂപ കുറഞ്ഞ് 2034 രൂപ 50 പൈസ ആയി
കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപ്പിടിത്തം
ഒരു മുത്തച്ഛനും കൊച്ചുമോനും
ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ല
'നാര്‍മടിപ്പുടവ' ചുറ്റിയ ജീവിതം വരച്ചുകാട്ടിയ എഴുത്തുകാരി
പ്രതിക്കൂട്ടില്‍ ലോകായുക്ത
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് ജയം
ടി20: ഇംഗ്ലണ്ടിനെതിരെ നാല് റണ്‍സ് ജയം ;ഇന്ത്യ വനിതാ ടീം ഫൈനലില്‍
കാര്യവട്ടത്ത് ആളില്ല; കായികമന്ത്രി അബ്ദുള്‍റഹ്മാന്റെ പട്ടിണി കിടക്കുന്നവന് കളി കാണേണ്ടെന്ന നിലപാട് പാളി; പൊള്ളുന്ന ടിക്കറ്റിന് കാശുള്ളോരും വന്നില്ല
കാര്യവട്ടത്തെ കളി തോല്പിച്ച മന്ത്രി മാപ്പു പറയേണ്ടി വരുമോ? ഹൈദരാബാദിലെ നിറഞ്ഞുകവിഞ്ഞ സ്‌റ്റേഡിയം വീണ്ടും മന്ത്രി അബ്ദുറഹ്മാന് ചോദ്യചിഹ്നമാവുന്നു
"മഴയിലും തകര്‍പ്പന്‍ ജയം": കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാക് നിരയെ തുരത്തി ഇന്ത്യന്‍ പെണ് പട
അവന് ജീവിതകാലത്തേക്ക് ഗ്രൗണ്ടില്‍ കാലുകുത്തരുത്; ക്രിക്കറ്റില്‍ നിന്നും വിലക്കണം; ചഹലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പൊട്ടിത്തെറിച്ച് രവി ശാസ്ത്രി