×
login
രണ്ടാം ട്വന്റി20യിലും ജയം; ശ്രീലങ്കയ്‌ക്കെതിരെ പരമ്പര നേടി ഇന്ത്യ

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്ക, നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്മൃതി മന്ദാന (39), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (31) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യന്‍ ജയം.

ദാംബുള്ള: ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. ഇതോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം ട്വന്റി20യില്‍ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്.  

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്ക, നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്മൃതി മന്ദാന (39), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (31) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യന്‍ ജയം.  

എട്ട് ഫോറില്‍ 34 പന്തില്‍ 39 റണ്‍സാണ് സ്മൃതി നേടിയത്. രണ്ട് ഫോറടക്കം 32 പന്തില്‍ 31 റണ്‍സെടുത്ത് ഹര്‍മന്‍ പ്രീത് പുറത്താകാതെ നിന്നു. ഇന്ത്യന്‍ നിരയില്‍ മറ്റ് താരങ്ങള്‍ മികച്ച സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.  ആദ്യ ബാറ്റ് ചെയ്ത ലങ്കന്‍ നിരയില്‍ വിഷ്മി ഗുണരെത്‌നെ (45), ചമരി അട്ടപ്പട്ടു (43) എന്നിവര്‍ക്ക് മാത്രമാണ് തിളങ്ങാനായത്. മറ്റ് താരങ്ങള്‍ക്ക് രണ്ടക്കം പോലും കാണാന്‍ സാധിച്ചില്ല. ഇന്ത്യക്കായി ദീപ്തി ശര്‍മ രണ്ട് വിക്കറ്റ് നേടി. രേണുക സിങ്, രാധ യാദവ്, പൂജ വസ്ത്രാകര്‍, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.