×
login
ദീപക് ചാഹര്‍ വിജയം പിടിച്ചെടുത്തു; തോല്‍വി ഉറപ്പാക്കിയ മത്സരത്തില്‍ ഇന്ത്യക്ക് ജയം; ശ്രീലങ്കയ്ക്കെതിരെ പരമ്പരയും

28 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത് ഭുവനേശ്വര്‍ കുമാര്‍ പിന്തുണയും നല്‍കി.

കൊളംബൊ: തോല്‍വി ഉറപ്പാക്കിയ മത്സരത്തില്‍ ഇന്ത്യക്ക് അവിസ്മരണീയ ജയം. ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ബൗളര്‍ദീപക് ചാഹര്‍ പുറത്താവാതെ നേടിയ 69 റണ്‍സിന്റെ കരുത്തിലാണ് ഇന്ത്യ മൂന്ന് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയത്.

276 റണ്‍സ് വിജലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങി, ഏഴിന് 193 എന്ന നിലയില്‍ തോല്‍വി മുന്നില്‍ക്കണ്ട ഇന്ത്യയെ വിജയത്തിലേക്് കൈ പിടിച്ചുയര്‍ത്തിയത്. ചാഹര്‍- ഭുവനനേശ്വര്‍ കുമാര്‍ സഖ്യം നേടിയ 84 റണ്‍സിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ്. കരിയറിലെ ആദ്യ അര്‍ധശതകവുമായി പൊരുതിക്കളിച്ച് ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിച്ച് ചാഹര്‍. 82 പന്തില്‍ നിന്ന് 69 റണ്‍സുമായി ചാഹര്‍ പുറത്താവാതെ നിന്നു. 28 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത് ഭുവനേശ്വര്‍ കുമാര്‍ പിന്തുണയും നല്‍കി.

സ്‌കോര്‍ബോര്‍ഡില്‍ 65 റണ്‍സ് മാത്രം ഉണ്ടായിരിക്കെ ടീമിന്റെ മുന്‍നിര താരങ്ങളായ പൃഥ്വി ഷാ (13), ഇഷാന്‍ കിഷന്‍ (1), ശിഖര്‍ ധവാന്‍ (29) എന്നിവര്‍ പവലിയില്‍ തിരിച്ചെത്തിയിരുന്നു. മനീഷ് പാണ്ഡെ (37)- സൂര്യകുമാര്‍ യാദവ് (53) കൂട്ടുകെട്ട് പതിയെ ഇന്ത്യയെ കരകയറ്റുകയായിരുന്നു. എന്നാല്‍ മനീഷ് റണ്ണൗട്ടായി. പിന്നാലെ ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ (0) റണ്‍സെടുക്കാതെ മടങ്ങി. അഞ്ചിന് 116 എന്ന നിലയിലേക്ക് വീണു ഇന്ത്യ.  

സൂര്യകുമാറിന് കൂട്ടായെത്തിയ ക്രുനാല്‍ പാണ്ഡ്യ നിര്‍ണായക സംഭാവന നല്‍കി. സൂര്യുകമാര്‍- ക്രുനാല്‍ സഖ്യം 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലക്ഷന്‍ സന്ധാകന്റെ പന്തില്‍ സൂര്യകുമാര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. സ്‌കോര്‍ ആറിന് 160. അല്‍പം സമയം കൂടിയെ ക്രുനാലിന്റെ ഇന്നിംഗ്സിന് ആയുസുണ്ടായിരുന്നുള്ളൂ. വാനിഡു ഹസരങ്കയുടെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഹസരങ്കയുടെ മൂന്നാം വിക്കറ്റായിരുന്നു അത്.

പിന്നീടാണ് അവിശ്വസനീയമായ കൂട്ടുകെട്ട് പിറന്നത്. ആവശ്യാനുസരണം ആക്രമിച്ച് കളിച്ച ചാഹറിന് ഭുവനേശ്വര്‍ കുമാര്‍ വലിയ പിന്തുണ നല്‍കി. ശ്രീലങ്കന്‍ നിരയില്‍ നന്നായി പന്തെറിഞ്ഞ ഹസരങ്കയെ മനോഹരമായിട്ടാണ് ഇരുവരും നേരിട്ടത്. ഒടുവില്‍ 50-ാം ഓവറിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തി ചാഹര്‍ വിജയം ആഘോഷിച്ചു.  

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്ക നിശ്ചിത ഓവറില്‍ ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിലാണ് 275 റണ്‍സെടുത്തത്. ചരിത് അസാലങ്ക(65)യുടെ പോരാട്ടമാണ് ആതിഥേയര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അവിഷ്‌ക ഫെര്‍ണാണ്ടോ (50), മിനോദ് ഭാനുക (36), ധനഞ്ജയ ഡിസില്‍വ (32), ധസുന്‍ ഷനക (16), ചാമിക കരുണ രത്നെ (44) തുടങ്ങിയവരാണ് ശ്രീലങ്കയ്ക്കുവേണ്ടി രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാന്മാര്‍. ഇന്ത്യന്‍ ബൗളര്‍മാരെല്ലാം ശരാശരി പ്രകടനമാണ് പുറത്തെടുത്തത്. യുസ്വേന്ദ്ര ചാഹലും ഭുവനേശ്വര്‍ കുമാറും മൂന്നു വിക്കറ്റുവീതം വീഴ്ത്തി. ദീപക് ചാഹര്‍ 2 വിക്കറ്റും സ്വന്തമാക്കി.

 

  comment

  LATEST NEWS


  വാക്ക് തര്‍ക്കത്തിന് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാക്കളും ഡിവൈഎഫ്‌ഐയും തമ്മില്‍ സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍


  മാനസയുമായി ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് രാഖില്‍ ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്ന് സംശയം; ഫോട്ടോ പോസ്റ്റ് ചെയ്തത് കൊച്ചി ഹോട്ടലിന്റെ റിവ്യൂ പേജില്‍


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ


  75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.