സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച പ്രാഥമിക പരിശോധനയാണ് നടന്നതെന്നും സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകുന്നമുറയ്ക്ക് കൂടുതല്‍ പരിശോധന നടത്തി കുറ്റമറ്റ സുരക്ഷ ഉറപ്പാക്കുമെന്നും കെസിഎ അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരം : ഈ മാസം 28ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ അജിത് കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി സതീഷ് കുമാര്‍, കണ്‍ട്രോള്‍ റൂം എസിപി പ്രതാപന്‍, സിറ്റി സൈബര്‍ വിങ് എസിപി ഹരി.സി.എസ് കഴക്കൂട്ടം എസ്എച്ഒ പ്രവീണ്‍.ജെ.എസ് എന്നിവരടങ്ങുന്ന സംഘമാണ് സുരക്ഷാ ക്രമീകരണങ്ങളുടെ പ്രാഥമിക വിലയിരുത്തല്‍ നടത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സജന്‍.കെ.വര്‍ഗീസ്, സെക്രട്ടറി അഡ്വ: ശ്രീജിത്ത് വി നായര്‍ , ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് , ടി20 മത്സരത്തിന്റെ ജനറല്‍ കണ്‍വീനര്‍ വിനോദ്.എസ്.കുമാര്‍, വെന്യൂ ഡയരക്ടര്‍ കാര്‍ത്തിക് വര്‍മ്മ എന്നിവരും പോലീസ് സംഘത്തിനൊപ്പമുണ്ടായിരുന്നു.
സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച പ്രാഥമിക പരിശോധനയാണ് നടന്നതെന്നും സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകുന്നമുറയ്ക്ക് കൂടുതല്‍ പരിശോധന നടത്തി കുറ്റമറ്റ സുരക്ഷ ഉറപ്പാക്കുമെന്നും കെസിഎ അധികൃതര്‍ പറഞ്ഞു. സ്‌റ്റേഡിയത്തിലെ ഗ്രൗണ്ടിന്റെ പരിപാലനച്ചുമതല കെസിഎക്കാണ്. മത്സരത്തിനുള്ള ഫീല്‍ഡ് ഓഫ് പ്ലേയും ഫ്‌ളഡ്‌ലൈറ്റ് സംവിധാനവും സജ്ജമായിക്കഴിഞ്ഞതായി കെസിഎ ഭാരവാഹികള്‍ വ്യക്തമാക്കി. കോവിഡിനു ശേഷം സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ അന്തരാഷ്ട്ര മത്സരമാണിത്. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്നും. മത്സരത്തിനു മുന്‍പ് എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാകുമെന്നും കെസിഎ ഭാരവാഹികള്‍ പറഞ്ഞു.
പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍
ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും
എന്നാലും എന്റെ എസ്എഫ് അയ്യേ...
പ്രതിസന്ധികളില്‍ കരുത്തുകാട്ടുന്ന മോദിടീം
കൊട്ടിയൂരില്‍ രേവതി ആരാധന; ഇന്ന് ഇളനീര്‍വയ്പ്പ്
നെല്ലുവില; കേന്ദ്രം വര്‍ധിപ്പിക്കുന്നത് സംസ്ഥാനം തട്ടിയെടുക്കുന്നു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് ജയം
ടി20: ഇംഗ്ലണ്ടിനെതിരെ നാല് റണ്‍സ് ജയം ;ഇന്ത്യ വനിതാ ടീം ഫൈനലില്‍
കാര്യവട്ടത്ത് ആളില്ല; കായികമന്ത്രി അബ്ദുള്‍റഹ്മാന്റെ പട്ടിണി കിടക്കുന്നവന് കളി കാണേണ്ടെന്ന നിലപാട് പാളി; പൊള്ളുന്ന ടിക്കറ്റിന് കാശുള്ളോരും വന്നില്ല
കാര്യവട്ടത്തെ കളി തോല്പിച്ച മന്ത്രി മാപ്പു പറയേണ്ടി വരുമോ? ഹൈദരാബാദിലെ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയം വീണ്ടും മന്ത്രി അബ്ദുറഹ്മാന് ചോദ്യചിഹ്നമാവുന്നു
"മഴയിലും തകര്‍പ്പന്‍ ജയം": കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാക് നിരയെ തുരത്തി ഇന്ത്യന്‍ പെണ് പട
അവന് ജീവിതകാലത്തേക്ക് ഗ്രൗണ്ടില്‍ കാലുകുത്തരുത്; ക്രിക്കറ്റില്‍ നിന്നും വിലക്കണം; ചഹലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പൊട്ടിത്തെറിച്ച് രവി ശാസ്ത്രി