സതാംപ്റ്റണ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് സതാംപ്റ്റണിലെ ഏജീസ് ബൗളില്‍ പരിശീലനം ആരംഭിക്കും. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഫൈനല്‍ ഈ മാസം പതിനെട്ടിന് തുടങ്ങും.
ഇന്ത്യന്‍ കളിക്കാരുടെ പരിശീലനത്തിനായി മികച്ച സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നതെന്ന് ബിസിസിഐ ട്വീറ്റ് ചെയ്തു. ജൂണ്‍ മൂന്നിന് ഇവിടെ എത്തിച്ചേര്‍ന്ന ഇന്ത്യന്‍ ടീമിന്റെ മൂന്ന് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈീന്‍ ഇന്നലെ അവസാനിച്ചു.
അടുത്ത 10 ദിവസം കൂടി ഇന്ത്യന്‍ ടീമിന് ക്വാറന്റൈീനില്‍ കഴിയണം. എന്നാല്‍ ഈ കാലയളവില്‍ കളിക്കാര്‍ക്ക് ജിമ്മിലും ഗ്രൗണ്ടിലും പരിശീലനം നടത്താം. 14 ദിവസത്തെ ക്വറന്റൈീനുശേഷമാണ് വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തിയത്.
ന്യൂസിലന്ഡുമായുളള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുശേഷം ഇന്ത്യ ഇംഗ്ലണ്ടുമായി അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: