×
login
'ക്യാപ്റ്റന്‍ കൂള്‍ മിതാലി': ഇന്ത്യന്‍ ഇതിഹാസം 'ലേഡി സച്ചിന്‍' ക്രിക്കറ്റില്‍ നിന്നും വിരമിച്ചു; സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിച്ച് താരം

ഇന്ത്യയുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു. എല്ലാവരുടേയും പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നതായും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സിന് പിന്തുണയും ആശംസയും പ്രതീക്ഷിക്കുന്നതായും മിതാലി ട്വീറ്റ് ചെയ്തു.

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ഇന്ത്യയുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു. എല്ലാവരുടേയും പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നതായും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സിന് പിന്തുണയും ആശംസയും പ്രതീക്ഷിക്കുന്നതായും മിതാലി ട്വീറ്റ് ചെയ്തു.

' കൊച്ചു പെണ്‍കുട്ടി ആയിരുന്ന മുതലെ രാജ്യത്തെ പ്രതിനീധികരിച്ച് ഇന്ത്യയുടെ നീല ജേര്‍സി അണിയാന്‍ ഞാന്‍ യാത്ര തുടങ്ങി. ആ യാത്രകള്‍ കുറയെ പ്രയാസമായിരുന്നു. അത് എന്നെ പലതും ജീവിതത്തില്‍ പഠിപ്പിച്ചു. കഴിഞ്ഞ 23 വര്‍ഷങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും സംതൃപ്തവും വെല്ലുവിളി നിറഞ്ഞതും ആസ്വാദ്യകരവുമായ വര്‍ഷങ്ങളായിരുന്നു.


എല്ലാ യാത്രകളും പോലെ, ഇതും ഒരു അവസാനത്തില്‍ എത്തുന്നു. രാജ് രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഞാന്‍ വിരമിക്കുന്നു. ട്വിറ്ററിലെ കത്തില്‍ മിഥാലി കുറിച്ചു'.

 

ഒന്നില്‍ കൂടുതല്‍ ഐസിസി ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ നയിച്ച ഒരേയൊരു ക്രിക്കറ്റ് താരം മിഥാലി രാജ് ആണ്. 2005 ലും 2017 ലും രണ്ടുതവണ ക്യാപ്റ്റന്റായിരുന്നു. 2019 ഫെബ്രുവരി ഒന്നിന് ന്യൂസിലാണ്ട് വനിതകള്‍ക്കെതിരായ ഇന്ത്യ പരമ്പരയില്‍ 200 ഏകദിന മത്സരങ്ങളില്‍ കളിച്ച ആദ്യ വനിതയും മിഥാലിയായിരുന്നു. ഏകദിന ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2019 സെപ്റ്റംബറില്‍ ടി 20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ ആദ്യ വനിത കൂടിയാണ്  ക്യാപ്റ്റന്‍ മിതാലി രാജ്.

  comment

  LATEST NEWS


  കോണ്‍ഗ്രസ് ഉപ്പു വച്ച കലം പോലെ, രാജ്യം ഒറ്റക്കെട്ടായി ആഘോഷിക്കുമ്പോള്‍ കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തുന്നെന്ന് ബിജെപി


  വാഗ്ദാനം ചെയ്തത് മോദി പാലിച്ചു; കോമണ്‍വെല്‍ത്തില്‍ മെഡല്‍ നേടിയവര്‍ക്കൊപ്പം വിജയോത്സവം ആഘോഷിച്ച് പ്രധാനമന്ത്രി


  കാട്ടുകോഴിക്കെന്ത് സംക്രാന്തി? തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്താത്തത് അന്വേഷിക്കണമെന്ന് സന്ദീപ് വാചസ്പതി


  വിദേശയാത്രയ്‌ക്കെത്തിയ മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു; നടപടി ഐഎസ്ആര്‍ഒ ചാരക്കേസില്‍ ലുക്ക്ഔട്ട് നോട്ടീസുള്ളതിനെ തുടര്‍ന്ന്


  പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച് സിപിഎം പ്രവര്‍ത്തകന്‍; ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ


  വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.