×
login
ചൈനീസ് കമ്പനി വിവോയെ മാറ്റും; ടാറ്റ വരും; ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ വലിയ മാറ്റവുമായി ബിസിസിഐ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) രണ്ട് പുതിയ ടീമുകളായ സഞ്ജീവ് ഗോയങ്കയുടെ ആര്‍പിഎസ്ജി ഗ്രൂപ്പിന്റെ ലഖ്‌നൗവിനും സിവിസി ക്യാപിറ്റലിന്റെ അഹമ്മദാബാദ് ടീമിനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) ഔപചാരിക അനുമതി ലഭിച്ചു.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് കമ്പനി വിവോയെ നീക്കാന്‍ ബിസിസിഐ തീരുമാനം. വിവോയ്ക്കു പകരം ഇന്ത്യന്‍ വ്യവസായ ഭീമന്‍ ടാറ്റ ആകും ഇനി ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. വിവോയ്ക്കു കരാര്‍ പ്രകാരം രണ്ടു വര്‍ഷം കൂടിയുണ്ടെങ്കിലും കരാര്‍ റദ്ദാക്കി ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ടാറ്റയ്ക്കു നല്‍കാന്‍ ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചതായി ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.  

ഞങ്ങള്‍ ടാറ്റയെ ടൈറ്റില്‍ സ്‌പോണ്‍സറായി നോക്കുകയാണ്. വിവോയുമായുള്ള കരാര്‍ രണ്ടു വര്‍ഷം കൂടിഅവശേഷിക്കുന്നുണ്ടെങ്കിലും അതു റദ്ദാക്കി ഇനി ടാറ്റ ആയിരിക്കും പ്രധാന സ്‌പോണ്‍സറെന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.  


ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) രണ്ട് പുതിയ ടീമുകളായ സഞ്ജീവ് ഗോയങ്കയുടെ ആര്‍പിഎസ്ജി ഗ്രൂപ്പിന്റെ ലഖ്‌നൗവിനും സിവിസി ക്യാപിറ്റലിന്റെ അഹമ്മദാബാദ് ടീമിനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) ഔപചാരിക അനുമതി ലഭിച്ചു.

ഇന്നു നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഗവേണിംഗ് കൗണ്‍സിലിന്റെ യോഗത്തിന് ശേഷമാണ് ഔപചാരിക അനുമതി ലഭിച്ചത്, മെഗാ ലേലത്തിന് മുമ്പ് നിശ്ചിത കളിക്കാരുമായി കരാറില്‍ ഏര്‍പ്പെടാനുള്ള  സമയപരിധി അഹമ്മദാബാദിലും ലഖ്‌നൗവിലും നല്‍കിയിട്ടുണ്ട്.

 

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.