നേരത്തെ കൊവിഡ് ബാധിച്ച റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം ദേവ്ദത്ത് പടിക്കലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നിതീഷ് റാണയും രോഗമുക്തരായി. എന്നാല്‍ ബെംഗളൂരുവിന്റെ വിദേശതാരം ഡാനിയല്‍ സാംസിന്് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.
മുംബൈ: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലും പതിനാലാമത് ഐപിഎല്ലുമായി മുന്നോട്ടുപോകുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്ഡ്്. കൊവിഡ് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും ഐപിഎല്‍ നാളെ ആരംഭിക്കും. ചെന്നൈയിലെ എം.എ സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുമായി ഏറ്റുമുട്ടും. രാത്രി 7.30 ന് കളി തുടങ്ങും.
ഉദ്ഘാടന മത്സരം നടക്കുന്ന ചെന്നൈയില്‍ കഴിഞ്ഞ ദിവസം 3645 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം ഇരുപത്തയ്യായിരത്തിലേറെയായി. മത്സരത്തിന്റെ നടത്തിപ്പിനായി തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന് കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ ആദ്യ പാദത്തില്‍ നാലു ടീമുകളാണ് ചെന്നൈയില്‍ കളിക്കുന്നത്. മുംബൈ ഇന്ത്യന്‍സ്്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, സണ്‍റൈസേഴ്സ്് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.
മറ്റൊരു വേദിയായ ദല്‍ഹിയും ശക്തമായ സുരക്ഷ നടപടിളാണ് സ്വീകരിച്ചിരുക്കുന്നത്. ഏപ്രില്‍ 28 മുതലാണ് ദല്‍ഹിയില്‍ മത്സരങ്ങള്‍ ആരംഭിക്കുക. ഈ മാസം പത്ത് മുതല്‍ മത്സരവേദിയായ സ്റ്റേഡിയം അടിച്ചിടാന്‍ ദല്‍ഹി ആന്‍ഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് തീരുമാനിച്ചു. ഗ്രൗണ്ട്് സ്റ്റാഫിനെ ബയോ ബബിളില്‍ പ്രവേശിപ്പിച്ചു.
മറ്റൊരു മത്സരവേദിയായ മുംബൈയിലാണ് കൊവിഡ് വ്യാപനം കൂടുതല്‍. വാംഖഡെ സ്റ്റേഡിയത്തിലെ പത്ത്് ഗ്രൗണ്ട് സ്റ്റാഫിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥരീകരിച്ചിരുന്നു. എന്നിരുന്നാലും മത്സരങ്ങള്‍ മുംബൈയില്‍ നിന്നും മാറ്റില്ലെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. വേദി മാറ്റേണ്ട ് സാഹചര്യമുണ്ടായാല്‍ ഹൈദരാബാദിലോ ഇന്‍ഡോറിലോ മത്സരങ്ങള്‍ നടത്തും.
നേരത്തെ കൊവിഡ് ബാധിച്ച റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം ദേവ്ദത്ത് പടിക്കലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നിതീഷ് റാണയും രോഗമുക്തരായി. എന്നാല്‍ ബെംഗളൂരുവിന്റെ വിദേശതാരം ഡാനിയല്‍ സാംസിന്് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.
ജീവന്റെ വിലയുള്ള ജാഗ്രത...അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം.
റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ സെമി
ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക
കോഴിക്കോട്ടെ കണ്ടെയ്ന്മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച് കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ
അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം
വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം
കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത് നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്
കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കാളീപൂജയില്‍ പങ്കെടുത്തതിന് വധഭീഷണി; ബംഗ്ലദേശ് മുന്‍ നായകന് ഷാക്കിബ് അല്‍ ഹസന് മാപ്പുപറഞ്ഞു; ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നും താരം
മിതാലി രാജിന് ചരിത്രനേട്ടം; 10000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിതതാരം; ലോകത്ത് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ വനിത ക്രിക്കറ്റര്‍
ശ്രീശാന്ത് കളത്തിലേക്ക് തിരിച്ചെത്തുന്നു; സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കേരളത്തിന്റെ; സാധ്യത ടീമില്‍ ഇടം നേടി
മുംബൈയുടെ തേരോട്ടം;ഐപിഎല്ലില്‍ മുംബൈക്ക് അഞ്ചാം കിരീടം; ദല്‍ഹിയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു
ശ്രീശാന്ത് തിരിച്ചുവരുന്നു; ടി 20 ടൂര്‍ണമെന്റില്‍ കളിക്കും
ലോകകപ്പില്‍ ഓപ്പണറാകാന്‍ വിരാട് കോഹ്ലി