×
login
ഐപിഎല്‍ പൂരത്തിന് നാളെ തുടക്കം

ഇത്തവണ ഐപിഎല്‍ മത്സരങ്ങള്‍ ഹോം, എവേ രീതിയിലേക്ക് തിരിച്ചെത്തുകയാണ്. മെയ് 21 വരെയാണ് ലീഗ് മത്സരങ്ങള്‍. മേയ് 28നാണ് ഫൈനല്‍. പ്ലേ ഓഫ് മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. 10 ടീമുകള്‍ അണിനിരക്കുന്ന ലീഗ് റൗണ്ടിലെ മത്സരങ്ങള്‍ 12 വേദികളിലായി 52 ദിവസം നീണ്ടുനില്‍ക്കും.

അഹമ്മദാബാദ്: രണ്ടുമാസത്തോളം നീണ്ടുനില്‍ക്കുന്ന പതിനാറാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പൂരത്തിന് നാളെ കൊടിയേറ്റ്. നാളെ രാത്രി 7.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും.  

ഇത്തവണ ഐപിഎല്‍ മത്സരങ്ങള്‍ ഹോം, എവേ രീതിയിലേക്ക് തിരിച്ചെത്തുകയാണ്. മെയ് 21 വരെയാണ് ലീഗ് മത്സരങ്ങള്‍. മേയ് 28നാണ് ഫൈനല്‍. പ്ലേ ഓഫ് മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. 10 ടീമുകള്‍ അണിനിരക്കുന്ന ലീഗ് റൗണ്ടിലെ മത്സരങ്ങള്‍ 12 വേദികളിലായി 52 ദിവസം നീണ്ടുനില്‍ക്കും. 10 ടീമുകളെ 2 ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഒരു ടീം സ്വന്തം ഗ്രൂപ്പിലെ മറ്റ് 4 ടീമുകള്‍ക്കെതിരെയും എതിര്‍ ഗ്രൂപ്പിലെ ഒരു ടീമിനെതിരെയും 2 തവണ വീതം മത്സരിക്കണം.

എതിര്‍ ഗ്രൂപ്പില്‍ ബാക്കിയുള്ള 4 ടീമുകളായി ഓരോ മത്സരം കളിക്കും. ഇത്തരത്തില്‍ ഒരു ടീമിനു 14 മത്സരങ്ങളാണുള്ളത്. ഇതില്‍ 7 എണ്ണം ഹോം മത്സരങ്ങളാണ്. രാജസ്ഥാന്‍ റോയല്‍സിനു ജയ്പൂരും ഗുവാഹത്തിയും ഹോം ഗ്രൗണ്ടുകളായുണ്ട്. പഞ്ചാബ് കിങ്‌സ് മൊഹാലിക്കു പുറമേ ധരംശാലയിലും ഹോം മത്സരങ്ങള്‍ കളിക്കും.  

ഗ്രൂപ്പ് എയില്‍ മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകളും ഗ്രൂപ്പ് ബിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്, ഗുജറാത്ത് ടൈറ്റന്‍സും.


ഇത്തവണ ചില പരിഷ്‌കാരങ്ങളുമായാണ് ഐപിഎല്‍ അരങ്ങേറുന്നത്. അതിലൊന്നാണ് ഇംപാക്ട് പ്ലെയര്‍ നിയമം. ടോസിന് ശേഷം പ്ലേയിങ് ഇലവനെ നിശ്ചയിക്കുക. മത്സരത്തിന്റെ സാഹചര്യത്തിന് അനുസരിച്ച് ബാറ്ററെയോ ബൗളറേയോ മാറ്റി ഇംപാക്ട് പ്ലെയറെ കളിപ്പിക്കുക തുടങ്ങിയ പുതിയ നിയമങ്ങളുമായാണ് ഇത്തവണത്തെ ഐപിഎല്‍ സീസണ് തുടക്കമാവുക. ചുരുക്കിപ്പറഞ്ഞാല്‍ കളിക്കിടെ ഒരു താരത്തെ മാറ്റാന്‍ അനുമതി നല്‍കുന്നതാണ് ഇംപാക്ട് പ്ലെയര്‍ നിയമം.

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയത് മുംബൈ ഇന്ത്യന്‍സാണ്. ആറ് തവണ ഫൈനല്‍ കളിച്ച അവര്‍ അഞ്ച് തവണ ചാമ്പ്യന്മാരായി. 2013, 15, 17, 19, 20 വര്‍ഷങ്ങളിലായിരുന്നു കിരീടധാരണം. ഏറ്റവും കൂടുതല്‍ തവണ ഫൈനല്‍ കളിച്ചത് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. ഒന്‍പത് ഫൈനല്‍ കളിച്ച അവര്‍ നാല് പ്രാവശ്യം കിരീടമുയര്‍ത്തി. 2010, 11, 18, 21 വര്‍ഷങ്ങളില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്ന് തവണ ഫൈനല്‍ കളിക്കുകയും രണ്ട് തവണ കിരീടം നേടുകയും ചെയ്തു. രാജസ്ഥാന്‍ റോയല്‍സും,

സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡക്കാന്‍ ചാര്‍ജേഴ്‌സും ഗുജറാത്ത ടൈറ്റന്‍സും ഓരോ തവണയും കിരീടം നേടി. ഗുജറാത്താണ് നിലവിലെ ചാമ്പ്യന്മാര്‍. മൂന്നുതവണ ഫൈനല്‍ കളിച്ചിട്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കിരീടം കിട്ടാക്കനിയാണ്. പഞ്ചാബ് കിങ്‌സും ദല്‍ഹി ക്യാപ്പിറ്റല്‍സും റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സും ഓരോതവണ ഫൈനല്‍ കളിച്ചു.

ഐപിഎല്‍ മത്സരക്രമം

  • മാര്‍ച്ച് 31  7.30 ഗുജറാത്ത്-ചെന്നൈ
  • ഏപ്രില്‍ 1  3.30 പഞ്ചാബ്-കൊല്‍ക്കത്ത
  • ഏപ്രില്‍ 1  7.30 ലക്‌നൗ-ദല്‍ഹി
  • ഏപ്രില്‍ 2  3.30 ഹൈദരാബാദ്-രാജസ്ഥാന്‍
  • ഏപ്രില്‍ 2  7.30 ബാംഗ്ലൂര്‍-മുംബൈ
  • ഏപ്രില്‍ 3  7.30 ചെന്നൈ-ലക്‌നൗ
  • ഏപ്രില്‍ 4  7.30 ദല്‍ഹി-ഗുജറാത്ത്
  • ഏപ്രില്‍ 5  7.30 രാജസ്ഥാന്‍-പഞ്ചാബ്
  • ഏപ്രില്‍ 6  7.30 കൊല്‍ക്കത്ത-ബാംഗ്ലൂര്‍
  • ഏപ്രില്‍ 7  7.30 ലക്‌നൗ-ഹൈദരാബാദ്
  • ഏപ്രില്‍ 8  3.30 രാജസ്ഥാന്‍-ദല്‍ഹി
  • ഏപ്രില്‍ 8  7.30 മുംബൈ-ചെന്നൈ
  • ഏപ്രില്‍ 9  3.30 ഗുജറാത്ത്-കൊല്‍ക്കത്ത
  • ഏപ്രില്‍ 9  7.30 ഹൈദരാബാദ്-പഞ്ചാബ്
  • ഏപ്രില്‍ 10  7.30 ബാംഗ്ലൂര്‍-ലക്‌നൗ
  • ഏപ്രില്‍ 11  7.30 ഡല്‍ഹിമുംബൈ
  • ഏപ്രില്‍ 12  7.30 ചെന്നൈ-രാജസ്ഥാന്‍
  • ഏപ്രില്‍ 13  7.30 പഞ്ചാബ്-ഗുജറാത്ത്
  • ഏപ്രില്‍ 14  7.30 കൊല്‍ക്കത്ത-ഹൈദരാബാദ്
  • ഏപ്രില്‍ 15  3.30 ബാംഗ്ലൂര്‍-ദല്‍ഹി
  • ഏപ്രില്‍ 15 7.30 ലക്‌നൗ-പഞ്ചാബ്
  • ഏപ്രില്‍ 16 3.30 മുംബൈ-കൊല്‍ക്കത്ത
  • ഏപ്രില്‍ 16 7.30 ഗുജറാത്ത്-രാജസ്ഥാന്‍
  • ഏപ്രില്‍ 17 7.30 ബാംഗ്ലൂര്‍-ചെന്നൈ
  • ഏപ്രില്‍ 18 7.30 ഹൈദരാബാദ്-മുംബൈ
  • ഏപ്രില്‍ 19 7.30 രാജസ്ഥാന്‍-ലക്‌നൗ
  • ഏപ്രില്‍ 20 3.30 പഞ്ചാബ്-ബാംഗ്ലൂര്‍
  • ഏപ്രില്‍ 20  7.30 ദല്‍ഹി-കൊല്‍ക്കത്ത
  • ഏപ്രില്‍ 21  7.30 ചെന്നൈ-ഹൈദരാബാദ്
  • ഏപ്രില്‍ 22  3.30 ലക്‌നൗ-ഗുജറാത്ത്
  • ഏപ്രില്‍ 22  7.30 മുംബൈ-പഞ്ചാബ്
  • ഏപ്രില്‍ 23  3.30 ബാംഗ്ലൂര്‍-രാജസ്ഥാന്‍
  • ഏപ്രില്‍ 23  7.30 കൊല്‍ക്കത്ത-ചെന്നൈ
  • ഏപ്രില്‍ 24 7.30 ഹൈദരാബാദ്-ദല്‍ഹി
  • ഏപ്രില്‍ 25  7.30 ഗുജറാത്ത്-മുംബൈ
  • ഏപ്രില്‍ 26  7.30 ബാംഗ്ലൂര്‍-കൊല്‍ക്കത്ത
  • ഏപ്രില്‍ 27  7.30 രാജസ്ഥാന്‍-ചെന്നൈ
  • ഏപ്രില്‍ 28  7.30 പഞ്ചാബ്-ലക്‌നൗ
  • ഏപ്രില്‍ 29  3.30 കൊല്‍ക്കത്ത-ഗുജറാത്ത്
  • ഏപ്രില്‍ 29  7.30 ദല്‍ഹി-ഹൈദരാബാദ്
  • ഏപ്രില്‍ 30  3.30 ചെന്നൈ-പഞ്ചാബ്
  • ഏപ്രില്‍ 30  7.30 മുംബൈ-രാജസ്ഥാന്‍
  • മേയ് 1  7.30 ലക്‌നൗ-ബാംഗ്ലൂര്‍
  • മേയ് 2  7.30 ഗുജറാത്ത്-ദല്‍ഹി
  • മേയ് 3  7.30 പഞ്ചാബ്-മുംബൈ
  • മേയ് 4  3.30 ലക്‌നൗ-ചെന്നൈ
  • മേയ് 4  7.30 ഹൈദരാബാദ്-കൊല്‍ക്കത്ത
  • മേയ് 5  7.30 രാജസ്ഥാന്‍-ഗുജറാത്ത്
  • മേയ് 6  3.30 ചെന്നൈ-മുംബൈ
  • മേയ് 6  7.30 ദല്‍ഹി-ബാംഗ്ലൂര്‍
  • മേയ് 7  3.30 ഗുജറാത്ത്-ലക്‌നൗ
  • മേയ് 7  7.30 രാജസ്ഥാന്‍-ഹൈദരാബാദ്
  • മേയ് 8  7.30 കൊല്‍ക്കത്ത-പഞ്ചാബ്
  • മേയ് 9  7.30 മുംബൈ-ബാംഗ്ലൂര്‍
  • മേയ് 10 7.30 ചെന്നൈ-ദല്‍ഹി
  • മേയ് 11 7.30 കൊല്‍ക്കത്ത-രാജസ്ഥാന്‍
  • മേയ് 12 7.30 മുംബൈ-ഗുജറാത്ത്
  • മേയ് 13 3.30 ഹൈദരാബാദ്-ലക്‌നൗ
  • മേയ് 13 7.30 ദല്‍ഹി-പഞ്ചാബ്
  • മേയ് 14 3.30 രാജസ്ഥാന്‍-ബാംഗ്ലൂര്‍
  • മേയ് 14 7.30 ചെന്നൈ-കൊല്‍ക്കത്ത
  • മേയ് 15 7.30 ഗുജറാത്ത്-ഹൈദരാബാദ്
  • മേയ് 16 7.30 ലക്‌നൗ-മുംബൈ
  • മേയ് 17 7.30 പഞ്ചാബ്-ദല്‍ഹി
  • മേയ് 18 7.30 ഹൈദരാബാദ്-ബാംഗ്ലൂര്‍
  • മേയ് 19 7.30 പഞ്ചാബ്-രാജസ്ഥാന്‍
  • മേയ് 20 3.30 ദല്‍ഹി-ചെന്നൈ
  • മേയ് 20 7.30 കൊല്‍ക്കത്ത-ലക്‌നൗ
  • മേയ് 21 3.30 മുംബൈ-ഹൈദരാബാദ്
  • മേയ് 21 7.30 ബാംഗ്ലൂര്‍-ഗുജറാത്ത്
  • മേയ് 28 7.30 ഫൈനല്‍
    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.