login
ഈ വര്‍ഷത്തെ ഐപിഎല്‍ ഉപേക്ഷിച്ചു; തീരുമാനം കോവിഡ് വ്യാപനം ക്യാംപിനുള്ളില്‍ രൂക്ഷമായതിനാല്‍

ബോര്‍ഡ് വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വാര്‍ത്ത ഏജന്‍സിയോട് ഇക്കാര്യം സ്ഥിരീകരിച്ചു.

മുംബൈ: ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ബോര്‍ഡ് വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വാര്‍ത്ത ഏജന്‍സിയോട് ഇക്കാര്യം സ്ഥിരീകരി ച്ചു. ഐപിഎല്‍ ടീമംഗങ്ങള്‍ക്കിടയില്‍ കോവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.  

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് പരിശീലകന്‍ ആര്‍. ബാലാജിക്ക് ഇന്ന് കോവിഡ് പോസിറ്റീവെന്ന് തെളിഞ്ഞിരുന്നു. പിന്നാലെ നടത്തിയ പരിശോധനയില്‍ ദല്‍ഹി ക്യാപിറ്റല്‍സ് താരം അമിത് മിശ്രയ്ക്കും ഹൈദരാബാദ് താരം വൃദ്ധിമാന്‍ സാഹയ്ക്കും രോഗം സ്ഥിരീകചിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐ.പി.എല്ലില്‍ ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരവും മാറ്റിവെച്ചിരുന്നു. കൂടാതെ ചെന്നൈ താരങ്ങള്‍ക്ക് ഇനി ആറു ദിവസത്തെ ക്വാറന്റെയ്‌ന് ശേഷം മൂന്നു ആര്‍ടി-പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയ ശേഷം മാത്രമേ കളിക്കളത്തില്‍ ഇറങ്ങാനാകൂ എന്ന അവസ്ഥയിലായിരുന്നു. ഇതിനു പിന്നാലെയാണ് വിവിധ ടീമുകളിലെ അംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ടൂര്‍ണമെന്റ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയിലായി.  

നേരത്തെ തിങ്കളാഴ്ച്ച നടക്കേണ്ടിയിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം മാറ്റിവെച്ചിരുന്നു. കൊല്‍ക്കത്ത താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിയും സന്ദീപ് വാര്യരും കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണിത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളും ക്വാറന്റെയ്‌നിലായിരുന്നു.

 

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.