login
നൂറാം ടെസ്റ്റില്‍ ജോ റൂട്ടിന് ഇരട്ട സെഞ്ചുറി; 'റൂട്ടി'ലായി ഇംഗ്ലണ്ട്

മൂന്നിന് 263 എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ റൂട്ടും സറ്റോക്‌സും ചേര്‍ന്നാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. രണ്ടാം ദിനം 263/3 എന്ന സ്‌കോറില്‍ ക്രീസില്‍ ഒത്തു ചേര്‍ന്ന് ഇരുവരും 387 റണ്‍സിലെത്തിയപ്പോഴാണ് വേര്‍ പിരിഞ്ഞത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സ്‌റ്റോക്‌സ് 118 പന്തില്‍ 82 റണ്‍സെടുത്തു. 10 ഫോറും മൂന്ന് സിക്‌സറുമടങ്ങിയതാണ് സ്‌റ്റോക്‌സിന്റെ ഇന്നിങ്‌സ്.

ചെന്നൈ: നൂറാം ടെസ്റ്റില്‍ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച നായകന്‍ ജോ റൂട്ടിന്റെ കരുത്തില്‍ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 8ന് 555 റണ്‍സ് എന്ന ശക്തമായ നിലയില്‍. വാലറ്റക്കാരായ ഡോം ബെസ് (28*), ജാക്ക് ലീച്ച് (6*) എന്നിവരാണ് ക്രീസില്‍.

മൂന്നിന് 263 എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ റൂട്ടും സറ്റോക്‌സും ചേര്‍ന്നാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. രണ്ടാം ദിനം 263/3 എന്ന സ്‌കോറില്‍ ക്രീസില്‍ ഒത്തു ചേര്‍ന്ന് ഇരുവരും 387 റണ്‍സിലെത്തിയപ്പോഴാണ് വേര്‍ പിരിഞ്ഞത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സ്‌റ്റോക്‌സ് 118 പന്തില്‍ 82 റണ്‍സെടുത്തു. 10 ഫോറും മൂന്ന് സിക്‌സറുമടങ്ങിയതാണ് സ്‌റ്റോക്‌സിന്റെ ഇന്നിങ്‌സ്.

സ്‌റ്റോക്‌സിനെ പൂജാരയുടെ കൈകളിലെത്തിച്ച് ഷഹ്ബാസ് നദീമാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നീടി് ഓലി പോപ്പിനെ കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന റൂട്ട് ഇംഗ്ലണ്ടിനെ 450 കടത്തി. സ്‌കോര്‍ ബോര്‍ഡില്‍ 473 റണ്‍സായപ്പോള്‍ പോപ്പിനെ (34) അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. അധികം കഴിയും മുന്നേ ഇരട്ട സെഞ്ചുറി നേടി കുതിക്കുകയായിരുന്ന ജോ റൂട്ടിനെ റൂട്ടിനെ (218) നദീം പുറത്താക്കി. പിന്നീട് ജോസ് ബട്ലറും(30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സ്‌കോര്‍ 525ല്‍ എത്തിയപ്പോള്‍ അടുത്തടുത്ത പന്തുകളില്‍ ബട്‌ലറെയും ജോഫ്ര ആര്‍ച്ചറെയും ഇഷാന്ത് ശര്‍മ മടക്കി. രണ്ടുപേരെയും ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു ഇഷാന്ത്. ഇന്ത്യക്കായി ഇഷാന്തും ബുമ്രയും അശ്വിനും നദീമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

  comment

  LATEST NEWS


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.