×
login
കോലി, രോഹിത്, രാഹുല്‍ ഇവരെ വിശ്വസിക്കാനാവില്ല: മൂവരും മോശം പ്രകടനം; ടീമിന് ആവശ്യമുള്ളപ്പോള്‍ ഔട്ടായി പോകും: രൂക്ഷ വിമര്‍ശനവുമായി കപില്‍ ദേവ്

കോഹ്ലി, രോഹിത്, രാഹുല്‍ എന്നീ ബാറ്റര്‍മാരുടെ അടുത്ത് നിന്ന് കുറച്ചുകൂടി നല്ല കളി പ്രതീക്ഷിക്കുന്നുണ്ട്. അവര്‍ക്ക് വലിയ പ്രശസ്തി ഉള്ളതിനാല്‍, വലിയ സമ്മര്‍ദമുണ്ട്, എന്നാല്‍ അത് അങ്ങനെയാകാന്‍ പാടില്ല.

ടി-20 മത്സരങ്ങളില്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ. എല്‍ രാഹുല്‍ എന്നിവരെ വിശ്വസിക്കാനാവില്ലെന്ന് തുറന്നടിച്ച് ഇന്ത്യയുടെ മുന്‍ നായകന്‍ കപില്‍ ദേവ്. ടി-20യില്‍ ഇവരുടെ ബാറ്റിംഗ് ശരിയല്ലെന്ന് കപില്‍ വിമര്‍ശിച്ചു. ടി-20 ലോകകപ്പിനായി ഇന്ത്യന്‍ ടീം തയ്യാറെടുക്കുന്നതിനിടെയാണ് നിലവിലെ ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍, മുന്‍ ക്യാപ്റ്റന്‍ എന്നിവര്‍ക്കെതിരെ കപില്‍ രംഗത്തെത്തിയിരിക്കുന്നത്.

കോഹ്ലി, രോഹിത്, രാഹുല്‍ എന്നീ ബാറ്റര്‍മാരുടെ അടുത്ത് നിന്ന് കുറച്ചുകൂടി നല്ല കളി പ്രതീക്ഷിക്കുന്നുണ്ട്. അവര്‍ക്ക് വലിയ പ്രശസ്തി ഉള്ളതിനാല്‍, വലിയ സമ്മര്‍ദമുണ്ട്, എന്നാല്‍ അത് അങ്ങനെയാകാന്‍ പാടില്ല. അവര്‍ ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കണം. 150ന് സ്ട്രൈക്ക് റേറ്റിന് മുകളില്‍ കളിക്കാന്‍ സാധിക്കുന്ന താരങ്ങളാണ് അവര്‍. എന്നാല്‍ ടീമിനുവേണ്ടി അവര്‍ റണ്‍സ് കണ്ടത്തണം എന്ന സാഹചര്യത്തിലെല്ലാം അവര്‍ ഔട്ടായി പോകും,' കപില്‍ പറഞ്ഞു.


രാഹുലിന്റെ കാര്യം കപില്‍ പ്രത്യേകം എടുത്തുപറയുകയും ചെയ്തു. ''രാഹുലിന് സ്ഥിരതയുണ്ടെന്ന് പറയുന്നത് ശരിതന്നെ. എന്നാല്‍ ടി20 മത്സരത്തില്‍ മുഴുവന്‍ ബാറ്റ് ചെയ്ത് 60 റണ്‍സുമായി മടങ്ങിവരുന്നതിനോട് യോജിക്കാനാവില്ല. ആ സമീപനം മാറണം. അതിന് പറ്റിയില്ലെങ്കില്‍ പകരക്കാരെ കൊണ്ടുവരണം. മികച്ച പ്രകടനം നടത്തുകയാണ് വലിയ താരങ്ങള്‍ ചെയ്യേണ്ടത്. മത്സരഫലത്തില്‍ എന്ത് സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നാണ് ക്രിക്കറ്റ് ലോകം അന്വേഷിക്കുന്നത്.'' കപില്‍ പറഞ്ഞു.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രോഹിതും കോലിയും മോശം പ്രകടനങ്ങളാണ് നടത്തിയത്. കെ.എല്‍ രാഹുല്‍ ഫോമായിരുന്നെങ്കിലും താരത്തിന്റെ ബാറ്റിംഗ് ശൈലി ഏറെക്കാലമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. ഓസ്ട്രേലിയ വേദിയാകുന്ന ലോകകപ്പില്‍ പരിചയസമ്പന്നരായ താരങ്ങളിലാണ് ആരാധകരുടെ പ്രതീക്ഷ്. പേസും ബൗണ്‍സുമുള്ള പിച്ചില്‍ അവര്‍ക്കേ തിളങ്ങാന്‍ കഴിയൂവെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.  

  comment

  LATEST NEWS


  സമരക്കാരായ ലത്തീന്‍ രൂപത കൂടുതല്‍ ഒറ്റപ്പെടുന്നു; സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും വിഴിഞ്ഞം പദ്ധതിയെ പിന്തുണച്ചു


  ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ലത്തീന്‍ രൂപത: തോമസ് ഐസക്ക്


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


  ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);


  ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.