×
login
മുംബൈയെ അടിച്ചൊതുക്കി സൂപ്പര്‍ ജയന്റ്‌സ്; "നൂറാം" മത്സരത്തില്‍ "100"ടിച്ച് കെ. എല്‍ രാഹുല്‍

56 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച രാഹുല്‍ ഇന്നിങ്സില്‍ 60 പന്തുകള്‍ നേരിട്ട് അഞ്ചു സിക്സും ഒമ്പത് ഫോറുമടക്കം 103 റണ്‍സോടെ പുറത്താകാതെ നിന്നു. ഇത്തവണത്തെ സീസണില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമാണ് രാഹുല്‍.

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്സിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. നായകന്‍ കെ. എല്‍ രാഹുലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ലക്നൗ ഇന്നിങ്സില്‍ നിര്‍ണായകമായത്. ഐപിഎല്ലില്‍ കെ. എല്‍ രാഹുലിന്റെ നൂറാം മത്സരമാണ് ഇത്.

56 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച രാഹുല്‍ ഇന്നിങ്സില്‍ 60 പന്തുകള്‍ നേരിട്ട് അഞ്ചു സിക്സും ഒമ്പത് ഫോറുമടക്കം 103 റണ്‍സോടെ പുറത്താകാതെ നിന്നു. ഇത്തവണത്തെ സീസണില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമാണ് രാഹുല്‍.


ഗംഭീര തുടക്കമാണ് ലക്നൗവിന് ലഭിച്ചത്. പവര്‍ പ്ലേയില്‍ തന്നെ സ്‌കോര്‍ 50 കടന്നു. എന്നാല്‍ ആറാം ഓവറില്‍ ക്വിന്റണ്‍ ഡി കോക്കിനെ (24) നഷ്ടമായി. ഫാബിയന്‍ അലന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. മൂന്നാമനായി ക്രീസിലെത്തിയ മനീഷ് പാണ്ഡെ (29 പന്തില്‍ 38) നിര്‍ണായക സംഭാവന നല്‍കി. രാഹുല്‍- മനീഷ് സഖ്യം 72 റണ്‍സ് കൂട്ടിചേര്‍ത്തു.

ഈ സഖ്യത്തെ 14-ാം ഓവറില്‍ മുരുകന്‍ അശ്വിന്‍ പൊളിച്ചു. 29 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത മനീഷ് പാണ്ഡെയെ അശ്വിന്‍ ബൗള്‍ഡാക്കുകയായിരുന്നു. മാര്‍ക്കസ് സ്റ്റോയ്നിസ് (10) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. ദീപക് ഹൂഡ എട്ട് പന്തില്‍ നിന്ന് 15 റണ്‍സെടുത്തു. മുംബൈ ഇന്ത്യന്‍സിന് 200 റണ്‍സാണ് വിജയലക്ഷ്യം.

 

  comment

  LATEST NEWS


  പോപ്പുലര്‍ ഫ്രണ്ട് ആട്ടിന്‍ തോല്‍ അണിഞ്ഞ ചെന്നായയെന്ന് സാവിയോ റൊഡ്രിഗ്സ്


  ദസറാ റാലിയ്ക്ക് മുന്‍പ് ഏക്നാഥ് ഷിന്‍ഡെയെ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ വധിക്കുമെന്ന് ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു


  ആടിനെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി ആടിനെ പുറത്തെടുത്ത് അഗ്നിശമന സേനാസംഘം (വീഡിയോ)


  കുഴിമന്തിയ്ക്കെതിരെ ശബ്ദിച്ചതോടെ ശ്രീരാമന്‍ ഫാസിസ്റ്റ്; ഇയാളുടെ പേരിലുള്ള അമ്പലം പണിയാന്‍ പള്ളി പൊളിച്ചുവെന്നും ന്യായീകരണത്തൊഴിലാളി പ്രേംകുമാര്‍


  ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് നടി; കോണ്‍ഗ്രസ് അധ്യക്ഷനായി മത്സരിക്കുന്ന ശശി തരൂരിനെ ഇഷ്ടമായെന്ന് നടി മീരാ ചോപ്ര


  ബാരാമുള്ളയില്‍ ഭീകരരെത്തിയത് അഗ്നിവീര്‍ റാലി ലക്ഷ്യമിട്ട്; സൈന്യം വധിച്ച രണ്ട് ജെയ്‌ഷെ ഭീകരരെക്കുറിച്ച് അന്വേഷണം തുടരുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.