×
login
ദല്‍ഹിയെ തകര്‍ത്ത് നൈറ്റ് റൈഡേഴ്‌സ്

മികച്ച ബാറ്റിങ് പുറത്തെടുത്ത നിതീഷ് റാണയും (36 നോട്ടൗട്ട്), ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും (30), സുനില്‍ നരെയ്നുമാണ് (21) കൊല്‍ക്കത്തയ്ക്ക് ജയം സമ്മാനിച്ചത്. ദല്‍ഹിയെ ചെറിയ സ്‌കോറിന് ചുരുക്കിയ ബൗളര്‍മാരും കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ദല്‍ഹിക്ക് വേണ്ടി ആവേശ്ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കഗിസോ റബാദ, അശ്വിന്‍, ലളിത് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. സ്‌കോര്‍: ദല്‍ഹി നിശ്ചിത ഓവറില്‍ ഒന്‍പതിന് 127. കൊല്‍ക്കത്ത 18.2 ഓവറില്‍ ഏഴിന് 130.

ഷാര്‍ജ: ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ കളിയില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മൂന്ന് വിക്കറ്റിന്റെ വിജയമാണ് അവര്‍ നേടിയത്. ജയത്തോടെ 11 കളികളില്‍ നിന്ന് 10 പോയിന്റുമായി പ്ലേഓഫ് സാധ്യതകളും അവര്‍ സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത് ദല്‍ഹി ഉയര്‍ത്തിയ 128 റണ്‍സിന്റെ വിജയലക്ഷ്യം 10 പന്തുകളും മൂന്ന് വിക്കറ്റും ബാക്കിനില്‍ക്കേ 130 റണ്‍സെടുത്ത് കൊല്‍ക്കത്ത മറികടന്നു.

മികച്ച ബാറ്റിങ് പുറത്തെടുത്ത നിതീഷ് റാണയും (36 നോട്ടൗട്ട്), ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും (30), സുനില്‍ നരെയ്നുമാണ് (21) കൊല്‍ക്കത്തയ്ക്ക് ജയം സമ്മാനിച്ചത്. ദല്‍ഹിയെ ചെറിയ സ്‌കോറിന് ചുരുക്കിയ ബൗളര്‍മാരും കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ദല്‍ഹിക്ക് വേണ്ടി ആവേശ്ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കഗിസോ റബാദ, അശ്വിന്‍, ലളിത് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. സ്‌കോര്‍: ദല്‍ഹി നിശ്ചിത ഓവറില്‍ ഒന്‍പതിന് 127. കൊല്‍ക്കത്ത 18.2 ഓവറില്‍ ഏഴിന് 130.

ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്തു. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച കൊല്‍ക്കത്ത ബൗളര്‍മാരാണ് ദല്‍ഹിയെ ചെറിയ സ്‌കോറില്‍ തളച്ചത്. ദല്‍ഹിക്ക് വേണ്ടി 39 റണ്‍സ് വീതമെടുത്ത സ്റ്റീവന്‍ സ്മിത്തും ഋഷഭ് പന്തും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ധവാന്‍ 24 റണ്‍സും നേടി. മറ്റൊരാള്‍ പോലും ദല്‍ഹി ഇന്നിങ്‌സില്‍ രണ്ടക്കം കണ്ടതുമില്ല. ദല്‍ഹി ഇന്നിങ്സില്‍ ഒരു സിക്സ് പോലും പിറന്നില്ല.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് കൊല്‍ക്കത്ത ബൗളര്‍മാര്‍ ദല്‍ഹി ബാറ്റിങ് നിരയെ തകര്‍ത്തു. മലയാളി താരം സന്ദീപ് വാര്യര്‍ കൊല്‍ക്കത്ത ടീമിലിടം നേടി. കൊല്‍ക്കത്തയ്ക്ക് വേണ്ടി ലോക്കി ഫെര്‍ഗൂസന്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ രണ്ടും സൗത്തി ഒരു വിക്കറ്റ് നേടി.

  comment

  LATEST NEWS


  കാഫിറുകള്‍ തോറ്റുവെന്ന് പാക് കമന്റേറ്റര്‍; ബാബറിന്റെ ആളുകള്‍ ഇന്ത്യയെ തകര്‍ത്തെന്ന് ടൈംസ് ഓഫ് ഇന്ത്യ; പാക് വിജയത്തില്‍ മതവത്കരണം രൂക്ഷം


  അണക്കെട്ട് പഴയത്; മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


  യുദ്ധത്തില്‍ മിസൈലിന്റെ ആദ്യരൂപം ഉപയോഗിച്ചത് കായംകുളം സൈന്യം, കൈ ബോംബുകള്‍ കേരളത്തില്‍ ആദ്യമായി പ്രയോഗിച്ചതും കായംകുളം-ദേശിംഗനാട് സംയുക്ത സൈന്യം


  വി. മുരളീധരന്റെ ഇടപെടലില്‍ ജാമിയ മിലിയ വിദ്യാര്‍ഥിക്ക് എയിംസില്‍ വിദഗ്ധ ചികിത്സ; മനുഷ്യത്വപരമായ സമീപനവും ഇടപെടലും മറക്കാനാകില്ലെന്ന് സുഹൃത്തുക്കള്‍


  മിണ്ടാപ്രാണികളോട് കൊടുംക്രൂരത വീണ്ടും, കരിവള്ളൂരില്‍ പൂച്ചകളെ കഴുത്തറുത്ത് കൊന്നു


  മോദിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ വികസനയുഗം, കോണ്‍ഗ്രസ് ഭരണത്തില്‍ ജമ്മു കശ്മീര്‍ കല്ലേറുകാരുടെ കീഴില്‍: തരുണ്‍ ചുഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.