login
പോണ്ടിംഗിനെ മറികടന്ന് കോഹ്‌ലി

ഓസീസ് മുന്‍ നായകന്‍ റിക്കിപോണ്ടിംഗിന്റെ റെക്കോഡാണ് ഇതോടെ വഴിമാറിയത്. പോണ്ടിംഗ് സ്വന്തം മണ്ണില്‍ 219 ഇന്നിങ്‌സുകളില്‍ നിന്നാണ് പതിനായിരം രാജ്യാന്തര റണ്‍സ് തികച്ചത്.

പൂനെ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് മറ്റൊരു റെക്കോഡ് കൂടി. സ്വന്തം മണ്ണിലെ രാജ്യാന്തര മത്സരങ്ങളില്‍ അതിവേഗം പതിനായിരം റണ്‍്‌സ് കുറിക്കുന്ന താരമായി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ അര്‍ധ സെഞ്ചുറി നേടിയതോടെയാണ് കോഹ്‌ലിക്ക്് ഈ റെക്കോഡ് സ്വന്തമായത്്. 195 ഇന്നിങ്‌സിലാണ് ഈ നേട്ടം കൈവരിച്ചത്.

ഓസീസ് മുന്‍ നായകന്‍ റിക്കിപോണ്ടിംഗിന്റെ റെക്കോഡാണ് ഇതോടെ വഴിമാറിയത്. പോണ്ടിംഗ് സ്വന്തം മണ്ണില്‍ 219 ഇന്നിങ്‌സുകളില്‍ നിന്നാണ് പതിനായിരം രാജ്യാന്തര റണ്‍സ് തികച്ചത്.  

ഇന്ത്യന്‍ ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ പട്ടികയില്‍ മൂന്നാമത്. സച്ചിന്‍ 223 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്്. ശ്രീലങ്കയുടെ മഹേള ജയവര്‍ധന, കുമാര്‍ സംഗക്കാര എന്നിവരും ദക്ഷിണാഫ്രിക്കയുടെ ജാക്വസ് കാലിസുമാണ് സ്വന്തം മണ്ണില്‍ പതിനായിരം രാജ്യാന്തര റണ്‍സ് കുറിച്ച മറ്റ് താരങ്ങള്‍.   ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ അറുപത് പന്തില്‍ 56 റണ്‍സ് നേടിയതോടെ കോഹ് ലിക്ക് സ്വന്തം മണ്ണില്‍ പതിനായിരത്തിരണ്ട് രാജ്യാന്തര റണ്‍സായി.  

 

 

  comment
  • Tags:

  LATEST NEWS


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


  രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


  മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ


  സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന്‍ സിദ്ദിഖ്; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.