ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും ഉപനായകന്‍ രോഹിത് ശര്‍മയ്ക്കും ഐസിസി ടി 20 ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ സ്ഥാനക്കയറ്റം. ഒരു സ്ഥാനം മുന്നില്‍ക്കയറിയ കോഹ് ലി നാലാം റാങ്കിലെത്തി. രോഹിത് ശര്‍മ മൂന്നാം സ്ഥാനം മുന്നില്‍ക്കയറി പതിനാലാം റാങ്ക് സ്വന്തമാക്കി.
ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലെ മികച്ച പ്രകടനമാണ് ഇവരുടെ റാങ്ക് ഉയര്‍ത്തിയത്. ആദ്യ ടി 20 യില്‍ കോഹ് ലി 52 പന്തില്‍ 80 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന റാങ്കുകാരനാണ് കോഹ് ലി. നേരത്തെ കോഹ് ലിയെക്കാള്‍ മുന്നില്‍ നിന്ന രാഹുല്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണ് ഒന്നാം റാങ്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: