×
login
മദ്യപിച്ച് ലക്കുകെട്ട മുംബൈ ഇന്ത്യന്‍സ് താരം 15ാം നിലയിലെ ബാല്‍ക്കണിയില്‍ എന്നെ തൂക്കിയിട്ടു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചാഹല്‍ (വീഡിയോ)

ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ 2016ല്‍ അമ്മയുടെ നേര്‍ച്ച പ്രകാരം കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോയപ്പോള്‍ വള്ളം മറിഞ്ഞതും അത്ഭുതകരമായി രക്ഷപെട്ട കഥയുമാണ് കരുണ്‍ നായര്‍ പറഞ്ഞത്.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഏഴ് വര്‍ഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനൊപ്പമായിരുന്ന  ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ രാജസ്ഥാന്‍ റോയല്‍സിനായാണ് ഈ സീസണില്‍ കളിക്കുന്നത്.  2013 ഐപിഎല്ലിനിടെ നടന്ന ഭയാനകമായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ചഹാല്‍. മുംബൈ ഇന്ത്യന്‍സിനു വേണ്ടിയായിരുന്നു അന്ന് ചഹാല്‍ കളിച്ചിരുന്നത്.  

രാജസ്ഥാന്‍ റോയല്‍സിലെ കൂട്ടാളികളായ രവിചന്ദ്രന്‍ അശ്വിനും കരുണ്‍ നായരുമായും നടത്തിയ സംഭാഷണത്തില്‍ അവരുടെ ക്രിക്കറ്റ് കരിയറില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ചില സംഭവകഥകള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു.  ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ 2016ല്‍ അമ്മയുടെ നേര്‍ച്ച പ്രകാരം കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോയപ്പോള്‍ വള്ളം മറിഞ്ഞതും അത്ഭുതകരമായി രക്ഷപെട്ട കഥയുമാണ് കരുണ്‍ നായര്‍ പറഞ്ഞത്. ചാഹലാകട്ടെ അതിലും ഞെട്ടിപ്പിക്കുന്ന ആ കഥ വിവരിക്കുകായിരുന്നു.


'ഞാന്‍ ഈ കഥ ഒരിക്കലും പറഞ്ഞിട്ടില്ല, ഇന്ന് മുതല്‍ എല്ലാവര്‍ക്കും അറിയാം. ഞാന്‍ ഇത് ഒരിക്കലും മറ്റുള്ളവരുമായി പങ്കുവെച്ചിട്ടില്ല. 2013ല്‍ ഞാന്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ളപ്പോള്‍ ബാംഗ്ലൂരില്‍ ഒരു മത്സരം ഉണ്ടായിരുന്നു. അതിനുശേഷം ഒരു ഒത്തുചേരലും ഉണ്ടായിരുന്നു. ഒത്തുച്ചേരലില്‍ നന്നായി മദ്യപിച്ച ഒരു കളിക്കാരന്‍ ഉണ്ടായിരുന്നു, ഞാന്‍ അവന്റെ പേര് പറയില്ല, ചാഹല്‍ പറഞ്ഞു. 'അവന്‍ വളരെ നന്നായി മദ്യപിച്ചിരുന്നു, അവന്‍ എന്നെ വളരെ നേരം നോക്കിയിരുന്നു. പിന്നീട് അവന്‍ എന്നെ വിളിച്ചു, അവന്‍ എന്നെ പുറത്തേക്ക് കൊണ്ടുപോയി, അവന്‍ എന്നെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് തൂക്കിയിട്ടു. പതിനഞ്ചാം നിലയിലായിരുന്നു സംഭവം. എനിക്ക് അവനിലുള്ള പിടി നഷ്ടപ്പെട്ടാല്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ ബോധം നഷ്ടപ്പെടുന്നതായി തോന്നി. ഉടന്‍ കൂട്ടുകാരെത്തി സ്ഥിതി ശാന്തമാക്കി. അവര്‍ എനിക്ക് വെള്ളം തന്നു. എവിടെ പോയാലും നമ്മള്‍ എത്രമാത്രം ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി. തന്റെ കൈകള്‍ വഴുതിപ്പോയിരുന്നെങ്കില്‍ കാര്യങ്ങള്‍ ദാരുണമായി മാറുമായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.  

 

 

  comment

  LATEST NEWS


  ഒക്ടോബര്‍ മൂന്നു അവധി ദിവസമാക്കണം; പൂജവയ്പ്പ് ദിനത്തിലെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മാറ്റണം; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ബാലഗോകുലം


  വീഡിയോ പകര്‍ത്തിയ ജീവനക്കാരന് മര്യാദയില്ല; സഹപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തി; കെഎസ്ആര്‍ടിസി ക്രിമിനലുകള്‍ക്കായി വീണ്ടും ആനത്തലവട്ടം ആനന്ദന്‍


  ഗുജറാത്തിൽ നവരാത്രി ഉത്സവത്തിന് ഒരുങ്ങുന്ന സൂറത്തിലെ യുവതികൾ മുതുകിൽ വരയ്ക്കുന്ന ടാറ്റൂവില്‍ മോദിയും ചീറ്റയും...


  അമിത വില; കേരളത്തിന്റെ പരാതി പ്രധാനമന്ത്രി കേട്ടു; നെടുമ്പാശേരി വിമാനത്താവളത്തില്‍ ചായക്കും കാപ്പിക്കും വില നിശ്ചയിച്ചു; കൊള്ളയ്ക്ക് കൂച്ചുവിലങ്ങ്


  സുഗമ്യ ഭാരത് അഭിയാന്‍: എട്ടു വര്‍ഷത്തില്‍ 1090 എസ്‌കലേറ്ററുകള്‍, 981ലിഫ്റ്റുകള്‍; രാജ്യത്തെ 497 റെയില്‍വേ സ്‌റ്റേഷനുകള്‍ ദിവ്യാംഗസൗഹൃദമാക്കി റെയില്‍വേ


  പിഎഫ്‌ഐ തീവ്രവാദികളെ നീരാളി പിടിച്ചു; പിന്നാലെ വിമാനത്താവള സ്വര്‍ണ്ണ കടത്ത് നിലച്ചു; ആറ് വര്‍ഷത്തിനിടെ കേരളത്തില്‍ പിടിച്ചത് 983.12കോടിയുടെ സ്വര്‍ണ്ണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.