login
മിന്നല്‍ ഉത്തപ്പ; ബീഹാറിനെ തകര്‍ത്ത് കേരളം

ഓപ്പണര്‍ വിഷ്ണു വിനോദ് പന്ത്രണ്ട് പന്തില്‍ 37 റണ്‍സ് അടിച്ചെടുത്തു. രണ്ട് ഫോറും നാലു സിക്‌സും ഉള്‍പ്പെട്ട ഇന്നിങ്‌സ്. ബാറ്റിങ്ങിനയ്്ക്കപ്പെട്ട ബീഹാര്‍ 40.2 ഓവറില്‍ 148 റണ്‍സിന് പുറത്തായി. വിലക്കിനുശേഷം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ എസ്. ശ്രീശാന്താണ് ബീഹാറിനെ തകര്‍ത്തത്.

ബെംഗളൂരു: റോബിന്‍ ഉത്തപ്പയുടെ മിന്നല്‍വേഗ ബാറ്റിങ്ങില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് സിയില്‍ കേരളം ഒമ്പത് വിക്കറ്റിന് ബീഹാറിനെ തോല്‍പ്പിച്ചു. 149 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ കേരളം 8.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചുകയറി. ഉത്തപ്പ 32 പന്തില്‍ 87 റണ്‍സുമായി കീഴടങ്ങാതെനിന്നു.  നാല് ഫോറും പത്ത് സിക്സും പൊക്കി. സഞ്ജു സാംസണ്‍ ഒമ്പത് പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സും അടക്കം 24 റണ്‍സുമായി പുറത്താകാതെ നിന്നു.

ഓപ്പണര്‍ വിഷ്ണു വിനോദ് പന്ത്രണ്ട് പന്തില്‍ 37 റണ്‍സ് അടിച്ചെടുത്തു. രണ്ട് ഫോറും നാലു സിക്‌സും ഉള്‍പ്പെട്ട ഇന്നിങ്‌സ്.  ബാറ്റിങ്ങിനയ്്ക്കപ്പെട്ട ബീഹാര്‍ 40.2 ഓവറില്‍ 148 റണ്‍സിന് പുറത്തായി. വിലക്കിനുശേഷം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ എസ്. ശ്രീശാന്താണ് ബീഹാറിനെ തകര്‍ത്തത്. ശ്രീശാന്ത് ഒമ്പത് ഓവറില്‍ മുപ്പത് റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ജലജ് സക്‌സേന പത്ത് ഓവറില്‍ മുപ്പത് റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. നിധീഷ് എട്ട് ഓവറില്‍ മുപ്പത് റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. 64 റണ്‍സ് എടുത്ത ബാബുല്‍ കുമാറാണ് ബീഹാറിന്റെ ടോപ്പ് സ്്‌കോറര്‍.  

വിജയം ലക്ഷ്യമിട്ടിറങ്ങിയ കേരളം തുടക്കം മുതല്‍ അടിച്ചുതകര്‍ത്തു. ആദ്യ വിക്കറ്റില്‍ ഉത്തപ്പയും വിഷ്ണു വിനോദും 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 37 റണ്‍സ് കുറിച്ച വിഷ്്ണുവിനെ വീഴ്ത്തി അശുതോഷാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്നെത്തിയ സഞ്ജു സാംസണിനൊപ്പം പൊരുതിക്കളിച്ച് ഉത്തപ്പ കേരളത്തിന് വിജയമൊരുക്കി.  

സ്‌കോര്‍: ബീഹാര്‍ 40.2 ഓവറില്‍ 148, കേരളം 8.5 ഓവറില്‍ ഒരു വി്ക്കറ്റിന് 149.

  comment

  LATEST NEWS


  കേരളത്തില്‍ വാക്‌സിനേഷന്‍ മന്ദഗതിയില്‍; സ്‌റ്റോക്കില്‍ നാലു ലക്ഷം ഡോസ് വാക്‌സിന്‍; ശനിയാഴ്ച നല്‍കിയത് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം മാത്രം


  ക്ലാസുകള്‍ എടുക്കാതെ പരീക്ഷയുമായി കേരള സര്‍വകലാശാല; പരീക്ഷ മാറ്റിയത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം


  രാജ്യവ്യാപകമായി മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിന് അതിവേഗ സംവിധാനം; തീരുമാനം വ്യവസായ വികസന-ആഭ്യന്തര വ്യാപരം മന്ത്രാലയങ്ങളുടെ യോഗത്തില്‍


  പത്തോളം അഴിമതിക്കേസുകള്‍; ലോകായുക്തയും വിജിലന്‍സും പുറകെ; സി.കെ. ബൈജുവിനു വേണ്ടി കസേര ഒഴിച്ചിട്ട് വ്യവസായ വകുപ്പ്


  'ഇന്നു മുതല്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് വേണ്ട; നഴ്‌സറി മുതലുള്ള എല്ലാ സ്‌കൂളുകളും തുറക്കും'; കൊറോണയെ വാക്‌സിനേഷനിലൂടെ അതിജീവിച്ച് ഇസ്രയേല്‍


  അഥര്‍വ്വവേദ ഭൈഷജ്യയജ്ഞം; അഹല്യയില്‍ യാഗശാല ഉണര്‍ന്നു


  'അപ്‌ന ബൂത്ത് കൊറോണ മുക്ത്'; ഓരോ ബൂത്തും കോവിഡ് മുക്തമാക്കാനുള്ള പ്രചാരണത്തിന് ബിജെപി, നിര്‍ദേശം നല്‍കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ


  സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ക്രൈംബ്രാഞ്ച് കള്ളം പറഞ്ഞു, വ്യാജ രേഖ നല്‍കി; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.