×
login
യാസിന്‍ മാലിക്കിനെ വാഴ്ത്തി അഫ്രിദി; പാക്ക് മുന്‍ നായകന്‌ മറുപടിയുമായി ഇന്ത്യന്‍ സ്പിന്നര്‍

ഇന്ത്യയ്‌ക്കെതിരായുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ സാമ്പത്തിക സഹായം നല്‍കിയ കേസിലാണ് തീവ്രവാദ സംഘടന നേതാവ് യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്.

യാസിന്‍ മാലിക്കിനെ പിന്തുണച്ച പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിയ്ക്ക് മറുപടി നല്‍കി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം അമിത് മിശ്ര. താങ്കളുടെ ജനനത്തീയതി പോലെ എല്ലാ കാര്യങ്ങളും തെറ്റിദ്ധാരണജനകമല്ല. യാസിന്‍ മാലിക് കോടതിയില്‍ കുറ്റം സമ്മതിച്ചതാണെന്നും ഇത് രേഖകളില്‍ ഉണ്ടെന്നും അമിത് മിശ്ര ട്വീറ്റ് ചെയ്തു.  

കെട്ടിച്ചമച്ച കേസില്‍ യാസിന്‍ മാലിക്കിനെ കുറ്റക്കാരനാക്കി ശിക്ഷ വിധിച്ചതുകൊണ്ട് കശ്മീരിലെ സാതന്ത്ര്യ പോരാട്ടത്തെ അടിച്ചമര്‍ത്തനാവില്ലെന്നായിരുന്നു അഫ്രിദിയുടെ പ്രതികരണം. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ വൃഥാവിലാവും. കശ്മീരി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്ന അനീതി യുഎന്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു അഫ്രിദിയുടെ ട്വീറ്റ്. ഇതിന് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍.  

ഇന്ത്യയ്‌ക്കെതിരായുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ സാമ്പത്തിക സഹായം നല്‍കിയ കേസിലാണ് തീവ്രവാദ സംഘടന നേതാവ്  യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്. തടവിന് പുറമെ 10,000 രൂപ പിഴയും കോടതി വിധിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വിധി പറഞ്ഞത്. താന്‍ ആയുധം വച്ച് കീഴടങ്ങിയിട്ട് ആറു വര്‍ഷമായെന്നും തികഞ്ഞ ഗാന്ധിയനായാണ് ജീവിക്കുന്നതെന്നും യാസിന്‍ മാലിക് കോടതിയെ അറിയിച്ചു.  


എന്നാല്‍, ഈ വാദം കോടതി അംഗീകരിച്ചില്ല. മാലിക്കിന് വധശിക്ഷ നല്‍കണമെന്ന് ദേശീയ സുരക്ഷാ ഏജന്‍സി കോടതിയില്‍ വാദിച്ചു. മാലിക്കിനെതിരെ മോദി സര്‍ക്കാര്‍ യുഎപിഎ ഉള്‍പ്പെടെ ചുമത്തിയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. വന്‍ സുരക്ഷാ സന്നാഹമാണ് കോടതിയിലും പരിസരത്തും ഒരുക്കിയിരുന്നത്. കേസില്‍ യാസിന്‍ മാലിക്ക് കുറ്റക്കാരനാണെന്നു മേയ് 19ന് എന്‍ഐഎ കോടതി ജഡ്ജി പ്രവീണ്‍ സിങ് വിധിച്ചിരുന്നു,

കശ്മീരില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിനു പണം സ്വരൂപിക്കാന്‍ രാജ്യാന്തരതലത്തിലുള്ള സംവിധാനം മാലിക് ഉണ്ടാക്കിയതായി കോടതി കണ്ടെത്തിയിരുന്നു. കശ്മീര്‍ താഴ്‌വരയില്‍ 2017ല്‍ നടന്ന സംഭവത്തിലാണ് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) നേതാവായ മാലിക് (56) പ്രതിയായത്. 2016 ജൂലൈ എട്ടിന് അനന്ത്‌നാഗ് ജില്ലയിലെ കൊക്കര്‍നാഗില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ നാലു മാസം തുടര്‍ന്ന പ്രക്ഷോഭത്തില്‍ കശ്മീരില്‍ 85 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 

ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ യാസിന്‍ മാലിക്കിനെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചുവെങ്കിലും പിന്നീട് വിട്ടയയച്ചു. 2016ല്‍ സുരക്ഷാസേനയ്ക്ക് നേരെ 89 സ്ഥലങ്ങളില്‍ കല്ലേറുണ്ടായതിനു പിന്നിലും മാലിക്കിന്റെ ആസൂത്രണം ഉണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. 2019ല്‍  മോദി സര്‍ക്കാരാണ് മാലിക്കിനെ അറസ്റ്റ് ചെയ്തത്.

 

  comment

  LATEST NEWS


  സംസ്ഥാനത്തെ റേഷന്‍ വിതരണം നിര്‍ത്തിവച്ചു; വീണ്ടും ഇ-പോസ് മെഷിനില്‍ സാങ്കേതിക തകരാര്‍; ബില്ലിങ് നടക്കുന്നില്ല


  കോട്ടയം ചേനപ്പടിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഇടിമുഴക്കം; പുലര്‍ച്ചെ ഉഗ്ര ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍


  അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടരെ തുടരെ അപകടങ്ങള്‍; വേദിയില്‍ കമഴ്ന്നടിച്ചു വീണു; പിന്നാലെ ഹെലികോപ്റ്റര്‍ വാതിലില്‍ തലയിടിച്ചു (വീഡിയോ)


  പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


  ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


  മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.