login
സ്വപ്ന സാഫല്യം

മുഹമ്മദ് അസ്ഹറുദ്ദീന്‍ തന്റെ കിടപ്പുമുറിയിലെ ചുമരില്‍ ആഗ്രഹങ്ങളുടെ പട്ടിക എഴുതിയിട്ടത് ഇങ്ങനെയായിരുന്നു.'ഇത്തവണത്തെ ഐപിഎല്‍ താരലേലത്തിനുള്ള 292 കളിക്കാരുടെ അന്തിമ പട്ടികയിലുണ്ട്. ഏത് ടീമിനൊപ്പവും കളിക്കാന്‍ തയ്യാര്‍. പക്ഷേ കൂടുതലിഷ്ടം ആര്‍സിബിയോടാണ്. അതാണ് ഇന്നലെ പൂവണിഞ്ഞത്.

കാസര്‍കോട്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കണമെന്ന മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ സ്വപ്‌നം പൂവണിയുന്നു. ഐപിഎല്‍ താരലേലത്തില്‍ മലയാളികള്‍ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക്് ബാംഗ്ലൂര്‍ സ്വന്തമാക്കി .

മുഹമ്മദ് അസ്ഹറുദ്ദീന്‍ തന്റെ കിടപ്പുമുറിയിലെ ചുമരില്‍ ആഗ്രഹങ്ങളുടെ പട്ടിക എഴുതിയിട്ടത് ഇങ്ങനെയായിരുന്നു.'ഇത്തവണത്തെ ഐപിഎല്‍ താരലേലത്തിനുള്ള 292 കളിക്കാരുടെ അന്തിമ പട്ടികയിലുണ്ട്. ഏത് ടീമിനൊപ്പവും കളിക്കാന്‍ തയ്യാര്‍. പക്ഷേ  കൂടുതലിഷ്ടം ആര്‍സിബിയോടാണ്. അതാണ് ഇന്നലെ പൂവണിഞ്ഞത്.

മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂര്‍ണമെന്റില്‍ മുംബൈക്കെതിരെ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് അസ്ഹറുദ്ദീനെ ദേശീയ ശ്രദ്ധയിലെത്തിച്ചത്. മുംബൈക്കെതിരെ 37 പന്തില്‍ സെഞ്ചുറി നേടിയ അസ്ഹറുദ്ദീന്‍ 54 പന്തില്‍ 11 സിക്‌സും ഒന്‍പത് ഫോറും അടക്കം 137 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.  

കാസര്‍കോട് ജില്ലയിലെ തളങ്കരയിലാണ് വീട്. ക്രിക്കറ്റ് കുടുംബത്തില്‍ ഇളയക്രിക്കറ്ററാണ്. മറ്റ് എഴ്് സഹോദരങ്ങളും ജില്ലാ ഡിവിഷനിലും ജില്ലാ ടീമിലുമായി കളിച്ചു. മൂത്ത സഹോദരന്‍ കമറുദ്ദീനും സിറാജുദ്ദീനും ജില്ലാ ടീമിലെത്തി. അസൈനും ഉസൈനും മുഹമ്മദലിയും ഉനൈസും ജലീലും തളങ്കര ക്രിക്കറ്റ് ക്ലബ്ബിനായി (ടിസിസി) ലീഗ് ഡിവിഷനും മറ്റ് പ്രാദേശിക മത്സരങ്ങളും കളിച്ചു.

ക്രിക്കറ്റ് കുടുംബമാണെങ്കിലും വീട്ടില്‍ അസ്ഹറുദ്ദീനായി  ഉപദേശങ്ങളൊന്നുമില്ല. വാട്‌മോറിന്റെ കീഴില്‍ പരിശീലിച്ച അസ്ഹറിന് ഞങ്ങളെന്ത് പറഞ്ഞു കൊടുക്കാനെന്നായിരുന്നു സഹോദരന്മാരുടെ ചോദ്യം. ഓപ്പണറായി ഇറങ്ങി ആക്രമിച്ച് കളിക്കുകയെന്നതാണ് അസ്ഹറുദ്ദീന് ഇഷ്ടം. നാട്ടിലെത്തിയാല്‍ വീടും ക്ലബ്ബും ക്രിക്കറ്റും എന്നതാണ് അസ്ഹ്‌റുദ്ദീന്റെ സമവാക്യം. വീട്ടില്‍ സൗമ്യനും നാട്ടില്‍ വിനീതനുമാണ്. ടിസിസി ക്ലബ്ബില്‍ ഒന്നിച്ച് കളിച്ച കൂട്ടുകാര്‍ അസ്ഹറുദ്ദീനെ ബാംഗ്ലൂര്‍ സ്വന്തമാക്കിയതിന്റെ ത്രില്ലിലാണ്. ബി.കെ. മൊയ്തുവിന്റെയും നഫീസയുടെയും മകനാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍.

  comment

  LATEST NEWS


  ഇത് ഭാരതമാണെന്ന് പറയാന്‍ കഴിയണമെന്ന് സ്വാമി ചിദാനന്ദപുരി, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്നു


  നന്ദുകൃഷ്ണ വധക്കേസ്: അന്വേഷണം അട്ടിമറിക്കുന്നു, ആകെ പിടിയിലായത് 10 പ്രതികൾ, ഉന്നതരുടെ ഇടപെടലിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാകുന്നു


  ഭീകരവാദശക്തികള്‍ക്കെതിരെ മുസ്ലീം സമൂഹം രംഗത്ത് വരണമെന്ന് എം. രാധാകൃഷ്ണന്‍, കുടുംബസഹായനിധി ഏറ്റുവാങ്ങി ശശികല ടീച്ചര്‍


  വാക്‌സിന്‍ എടുത്തില്ലെങ്കിലും വയോധികന് വാക്‌സിന്‍ സര്‍ട്ടിഫിക്കെറ്റ് നല്‍കി ആരോഗ്യവകുപ്പ്; സാങ്കേതിക പിഴവെന്ന് ന്യായീകരണം


  ഫ്രഞ്ച് കോടീശ്വരന്‍ ഒലിവര്‍ ദെസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു; അന്തരിച്ചത് റഫേല്‍ യുദ്ധവിമാന നിര്‍മാണ കമ്പനി ഉടമ; അന്വേഷണം


  പ്ലാസ്മ നല്‍കുന്നതില്‍ രോഗവിമുക്തി നേടിയവരില്‍ വിമുഖത


  മെഡിക്കല്‍ കോളേജില്‍ നവജാതശിശു മരിച്ചു: അനാസ്ഥയെന്ന് പരാതി


  കേരള വികസനത്തിന് പാലാരിവട്ടം മോഡല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.