login
മോറിസ് വിലയേറിയ താരം; 16.25 കോടിക്ക് മോറിസിനെ രാജസ്ഥാന്‍ സ്വന്തമാക്കി; ജാമിസണ് 15 കോടി

പതിനഞ്ച് കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയ ന്യൂസിലന്‍ഡ് പേസര്‍ കൈല്‍ ജാമിസണാണ് ഉയര്‍ന്ന രണ്ടാമത്തെ തുക നേടിയത്. ഐപിഎല്‍ 2020 സീസണിനുശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഒഴിവാക്കിയ താരമാണ് ക്രിസ് മോറിസ്്. 70 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചു. 80 വിക്കറ്റും 551 റണ്‍സും നേടി

ചെന്നൈ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന  തുകയ്ക്ക് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. പതിനാലാം ഐപിഎല്‍ സീസണിലേക്കുള്ള താരലേലത്തില്‍ 16.25 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ മോറിസിനെ വാങ്ങിയത്. ഇതോടെ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ പേരിലുണ്ടായിരുന്ന 16 കോടി രൂപയുടെ റെക്കോഡ് തകര്‍ന്നു. 2015 ല്‍ ദല്‍ഹിയാണ്  റെക്കോഡ് തുകയ്ക്ക് യുവിയെ സ്വന്തമാക്കിയത്.  

പതിനഞ്ച് കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയ ന്യൂസിലന്‍ഡ് പേസര്‍ കൈല്‍ ജാമിസണാണ് ഉയര്‍ന്ന രണ്ടാമത്തെ തുക നേടിയത്. ഐപിഎല്‍ 2020 സീസണിനുശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഒഴിവാക്കിയ താരമാണ് ക്രിസ് മോറിസ്്. 70 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചു. 80 വിക്കറ്റും 551 റണ്‍സും നേടി.  

പഞ്ചാബ് കിങ്‌സ് ഒഴിവാക്കപ്പെട്ട ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ 14.25 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു വാങ്ങി. ഓസ്‌ട്രേലിയന്‍ പേസര്‍ ജേ റിച്ചാര്‍ഡ്‌സണെ പതിനാല് കോടി രൂപയ്ക്കും ഓസീസ് യുവതാരം റിലേ മെറിഡിത്തിനെ എട്ട് കോടി രൂപയ്ക്കും  പഞ്ചാബ് കിങ്്‌സ് ടീമിലെത്തിച്ചു.

രാജ്സ്ഥാന്‍ റോയല്‍സ് തഴഞ്ഞ ഓസീസ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ 2.20 കോടിക്ക് ദല്‍ഹി ക്യാപിറ്റല്‍‌സ് സ്വന്തമാക്കി. ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനെ 3.20 കോടിക്ക്് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പിടിച്ചു.  

ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ മൊയിന്‍ അലിയെ ഏഴു കോടി രൂപയ്്ക്ക്്  ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെത്തിച്ചു. അതേസമയം വന്‍ വില പ്രതീക്ഷിച്ച ഡേവിഡ് മലാനെ 1.50 കോടിക്ക്് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി.

ഇന്ത്യന്‍ താരം പിയൂഷ് ചൗളയെ 2.40 കോടിക്ക്് മുംബൈ ഇന്ത്യന്‍സ് വാങ്ങി. കര്‍ണാടകയുടെ കൃഷ്ണപ്പ ഗൗതമിനെ 9.25 കോടി രൂപയ്്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സും തമിഴ്‌നാടിന്റെ ഷാരൂഖ് ഖാനെ 5.25 കോടി രൂപയ്ക്ക്് പഞ്ചാബ് കിങ്‌സും ലേലത്തില്‍ പിടിച്ചു. ശിവം ദുബെയെ 4.4 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് വാങ്ങി.  

ഇന്ത്യയുടെ  ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര ആറു വര്‍ഷത്തിനുശേഷം ഐപിഎല്ലില്‍ തിരിച്ചെത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് അമ്പത് ലക്ഷം രൂപയ്ക്ക് പൂജാരയെ സ്വന്തമാക്കിയത്.  

 

സച്ചിന്‍ ബേബി ബെംഗളൂരുവില്‍; വിഷ്ണു ദല്‍ഹിക്കൊപ്പം

ചെന്നൈ: ഐപിഎല്‍ താരലേലത്തില്‍ താരങ്ങളായി മലയാളി താരങ്ങളും. സയ്യദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച കാസര്‍കോട്ടുകാരന്‍ മുഹമ്മദ് അസറുദ്ദീനെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ലേലത്തില്‍ പിടിച്ചു. അടിസ്ഥാന വിലയായ ഇരുപത് ലക്ഷത്തിനാണ് മുഹമ്മദ് അസറുദ്ദീനെ ബെംഗളൂരു വാങ്ങിയത്.  

കേരള ടീം ക്യാപ്്റ്റനായ സച്ചിന്‍ ബേബിയേയും ബെംഗളൂരു സ്വന്തമാക്കി. ഇരുപത് ലക്ഷമാണ് സച്ചിന്‍ ബേബിക്കായി ബെംഗളൂരു മുടക്കിയത്. അതേസമയം കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്്‌സ്മാനായ വിഷ്ണു വിനോദിനെ ദല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ചു. അടിസ്ഥാന വിലയായ ഇരുപത് ലക്ഷത്തിനാണ് വിഷ്ണു വിനോദിനെ ദല്‍ഹി വാങ്ങിയത്്.

  comment

  LATEST NEWS


  ഇത് ഭാരതമാണെന്ന് പറയാന്‍ കഴിയണമെന്ന് സ്വാമി ചിദാനന്ദപുരി, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്നു


  നന്ദുകൃഷ്ണ വധക്കേസ്: അന്വേഷണം അട്ടിമറിക്കുന്നു, ആകെ പിടിയിലായത് 10 പ്രതികൾ, ഉന്നതരുടെ ഇടപെടലിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാകുന്നു


  ഭീകരവാദശക്തികള്‍ക്കെതിരെ മുസ്ലീം സമൂഹം രംഗത്ത് വരണമെന്ന് എം. രാധാകൃഷ്ണന്‍, കുടുംബസഹായനിധി ഏറ്റുവാങ്ങി ശശികല ടീച്ചര്‍


  വാക്‌സിന്‍ എടുത്തില്ലെങ്കിലും വയോധികന് വാക്‌സിന്‍ സര്‍ട്ടിഫിക്കെറ്റ് നല്‍കി ആരോഗ്യവകുപ്പ്; സാങ്കേതിക പിഴവെന്ന് ന്യായീകരണം


  ഫ്രഞ്ച് കോടീശ്വരന്‍ ഒലിവര്‍ ദെസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു; അന്തരിച്ചത് റഫേല്‍ യുദ്ധവിമാന നിര്‍മാണ കമ്പനി ഉടമ; അന്വേഷണം


  പ്ലാസ്മ നല്‍കുന്നതില്‍ രോഗവിമുക്തി നേടിയവരില്‍ വിമുഖത


  മെഡിക്കല്‍ കോളേജില്‍ നവജാതശിശു മരിച്ചു: അനാസ്ഥയെന്ന് പരാതി


  കേരള വികസനത്തിന് പാലാരിവട്ടം മോഡല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.