×
login
മുംബൈയുടെ തേരോട്ടം;ഐപിഎല്ലില്‍ മുംബൈക്ക് അഞ്ചാം കിരീടം; ദല്‍ഹിയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു

മുംബൈക്കായി ട്രന്റ് ബോള്‍ട്ട് നാലോവറില്‍ മുപ്പത് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. നഥാന്‍ കോള്‍ട്ടര്‍നൈല്‍ നാലോവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.

ദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ തേരോട്ടം തുടരുന്നു. ഫൈനലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്തു. മുംബൈയുടെ തുടര്‍ച്ചയായ രണ്ടണ്ടാം കിരീടമാണിത്.  

ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി ഇരുപതോവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് എടുത്തു. മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നായകന്‍ രോഹിത് ശര്‍മ 68 റണ്‍സുമായി പോരാട്ടം മുന്നില്‍ നിന്ന് നയിച്ചു. നേരത്തെ നായകന്‍ ശ്രേയസ് അയ്യരുടെയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന്റെയും അര്‍ധസെഞ്ചുറിയാണ് ദല്‍ഹിയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.  

ഓപ്പണിങ്ങില്‍ മാര്‍കസ് സ്റ്റോയിനിസ് ആദ്യ പന്തില്‍ പുറത്തായി. ശിഖര്‍ ധവാന്‍ 15നും അജിങ്ക്യ രഹാനെ രണ്ടിനും മടങ്ങി. പേസ് ബൗളര്‍ ട്രന്റ് ബോള്‍ട്ടാണ് ദല്‍ഹിയുടെ മുന്‍ നിരയെ തകര്‍ത്തത്. മധ്യനിരയില്‍ അയ്യര്‍-പന്ത് സഖ്യം ടീമിനെ മുന്നോട്ടു നയിച്ചു. അയ്യര്‍ 50 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും അടക്കം 65 റണ്‍സ് നേടി പുറത്താകാതെ നിന്നു. പന്ത് 38 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 56 റണ്‍സ് എടുത്തു. ഷിമ്രോണ്‍ ഹെറ്റ്മയര്‍ അഞ്ച് റണ്‍സിന്  പുറത്തായി.  

മുംബൈക്കായി ട്രന്റ് ബോള്‍ട്ട് നാലോവറില്‍ മുപ്പത് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. നഥാന്‍ കോള്‍ട്ടര്‍നൈല്‍ നാലോവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.

 

  comment

  LATEST NEWS


  കളമശ്ശേരി മെട്രോ പില്ലറില്‍ കാറിടിച്ച് അപകടം: യുവതി മരിച്ചു, ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാതായി; ദുരൂഹത- പോലീസ് അന്വേഷണം തുടങ്ങി


  ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സഹായഹസ്തവുമായി ഇന്ത്യ; വാക്‌സിനുകളും എത്തിക്കും


  ഐഐഐടി തിരുവനന്തപുരം ഓഫ് കാമ്പസ് സെന്ററില്‍ വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക് എംടെക് പ്രവേശനം നേടാന്‍ അവസരം


  1983 ലെ ത്രസിപ്പിക്കുന്ന ലോകകപ്പ് വിജയം; 83 സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി; കപില്‍ ദേവായി രണ്‍വീര്‍


  അയല്‍വാസിയുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ട സീലിങ് തുളച്ചെത്തി; അമേരിക്കയില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


  പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയില്‍ എംബിഎ, ഡിഗ്രി, പിജി വിദൂര വിദ്യാഭ്യാസത്തിന് അവസരം; ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് അഡ്മിഷന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.