×
login
ഐപിഎല്ലില്‍ കളിക്കാനാകാത്തത് പാക്ക് താരങ്ങള്‍ക്ക് വന്‍ നഷ്ടം; ക്രിക്കറ്റ് ബന്ധങ്ങള്‍ പുന:സ്ഥാപിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറെന്നും അഫ്രിദി

ക്രിക്കറ്റ് ബന്ധങ്ങള്‍ പുന: സ്ഥാപിക്കാന്‍ പാക്കിസ്ഥാന്‍ എപ്പോഴും തയ്യാറാണ്. എന്നാല്‍ ഇന്ത്യയിലെ സര്‍ക്കാര്‍ അതിന് വഴങ്ങുന്നില്ല.

കറാച്ചി: പാക്ക് താരങ്ങള്‍ക്ക് ഐപിഎല്ലില്‍ പങ്കെടുക്കാന്‍ കഴിയാത്തത് വന്‍ നഷ്ടമെന്ന് പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ബ്രാന്‍ഡുകളില്‍ ഒന്നാണ് ഐപിഎല്‍. ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ച് അത് വലിയ അവസരമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ  ക്രിക്കറ്റ് ലീഗ് കളിക്കാന്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് അവസരമില്ലാത്തത് അവരെ സംബന്ധിച്ച് വളരെ വലിയ നഷ്ടമാണെന്നും അഫ്രിദി പറഞ്ഞു.  

ക്രിക്കറ്റ് ബന്ധങ്ങള്‍ പുന: സ്ഥാപിക്കാന്‍ പാക്കിസ്ഥാന്‍ എപ്പോഴും തയ്യാറാണ്. എന്നാല്‍ ഇന്ത്യയിലെ സര്‍ക്കാര്‍ അതിന് വഴങ്ങുന്നില്ല. മോദി ഭരണകൂടം തുടരുന്നകാലത്തോളം അതിന് സാധ്യതകളില്ലെന്നും അഫ്രിദി പറഞ്ഞു.  

2008 ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാക്കിസ്ഥാനില്‍ കായിക മത്സരങ്ങള്‍ക്ക് പങ്കെടുക്കുന്നത് നിര്‍ത്തലാക്കിയിരുന്നു. പാക്കിസ്ഥാന്‍ തീവ്രവാദം ആദ്യം നിര്‍ത്തട്ടെ എന്നിട്ടാകാം ക്രിക്കറ്റ നയതന്ത്രം എന്നതാണ് ഇന്ത്യയില്‍ അധികാരത്തിലെത്തിയ സര്‍ക്കാരുകള്‍ സ്വീകരിച്ച നിലപാട്.

    comment

    LATEST NEWS


    മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


    തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


    2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


    ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


    ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


    ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.