login
പൂരാനെ പ്രശംസിച്ച് സച്ചിന്‍‍

28 പന്തില്‍ മൂന്ന് സ്‌കിസും ആറ് ഫോറും അടക്കമാണ് പൂരാന്‍ 53 റണ്‍സ് നേടിയത്. നേരത്തെ ഓപ്പണര്‍മാരായ കെ.എല്‍. രാഹുലും മായങ്ക് അഗര്‍വാളും തുടക്കത്തിലേ പുറത്തായിരുന്നു.

ദുബായ്: കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വിന്‍ഡീസ് താരം നിക്കോളാസ് പൂരാനെ പ്രശംസിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെയാണ് പൂരാനെ പ്രശംസിച്ച് സച്ചിന്‍ രംഗത്തെത്തിയത്. ടീമിന് ആവശ്യമുള്ള സമയങ്ങളില്‍ ആഞ്ഞടിക്കാനും അല്ലാത്തപ്പോള്‍ പതിയെ സ്‌കോര്‍ ഉയര്‍ത്താനും പൂരാന് പ്രത്യേക കഴിവുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിങ് ദക്ഷിണാഫ്രിക്കയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ ജെ.പി. ഡുമിനിയെ അനുസ്മരിപ്പിക്കുന്നതാണ്. മികച്ച ബാറ്റിങ്ങാണ് പൂരാന്‍ സീസണില്‍ കാഴ്ചവയ്ക്കുന്നതെന്നും സച്ചിന്‍ പറഞ്ഞു.  

28 പന്തില്‍ മൂന്ന് സ്‌കിസും ആറ് ഫോറും അടക്കമാണ് പൂരാന്‍ 53 റണ്‍സ് നേടിയത്. നേരത്തെ ഓപ്പണര്‍മാരായ കെ.എല്‍. രാഹുലും മായങ്ക് അഗര്‍വാളും തുടക്കത്തിലേ പുറത്തായിരുന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ തുടക്കം ഗംഭീരമാക്കിയെങ്കിലും 29 റണ്‍സിന് പുറത്തായി. സമ്മര്‍ദഘട്ടത്തില്‍ പൂരാന്‍ നടത്തിയ മികച്ച പ്രകടനമാണ് ടീമിന് ജയം സമ്മാനിച്ചത്. പൂരാന് പിന്തുണ നല്‍കി ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വല്ലും മത്സരത്തില്‍ മികച്ച പ്രകടനം നടത്തി.

 

  comment

  LATEST NEWS


  മന്ത്രിമാരുടെ എണ്ണം കുറയുന്നതിൽ കണ്ണൂരിന് നിരാശ; മരുമകന് വേണ്ടി പിണറായി ഷംസീറിനെ തഴഞ്ഞു


  രാജ്യത്തെ കോവിഡ് വ്യാപനം: പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും; ഗ്രാമീണ മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും


  യഹുദന്മാരോടുള്ള കടം


  കൊവിഡ് വ്യാപനം: നുണകളും യഥാര്‍ത്ഥ്യവും


  കൊവിഡിനെ പിടിച്ചുകെട്ടി യുപിയും യോഗിയും


  'ഏഷ്യാനെറ്റ് ന്യൂസ് അഞ്ചു വര്‍ഷമായി നിയമിച്ചത് സഖാക്കളെയും സുഡുക്കളെയും'; വ്യാജവാര്‍ത്തകളില്‍ കാണുന്നത് അവരുടെ അടങ്ങാത്ത പകയും ഈര്‍ഷ്യയുമെന്ന് കെ.എസ്


  317ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍; 346 കേന്ദ്രങ്ങളിലൂടെ 10771പേര്‍ക്ക് വാക്സിനേഷന്‍; 23317കുടുംബങ്ങള്‍ക്ക് ഭക്ഷണം; രാപ്പകല്‍ സേവന സജ്ജമായി സേവാഭാരതി


  റയല്‍ വിടുമെന്ന റിപ്പോര്‍ട്ട് തള്ളി സിദാന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.