×
login
'ഹിറ്റ്'മയര്‍ കരതൊടീച്ചു; പഞ്ചാബിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് രാജസ്ഥാന്‍

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മികച്ച പ്രകടനമാണ് നടത്തിയത്. ജോണി ബെയര്‍സ്‌റ്റോ, ഭാനുക രജപക്‌സെ, ജിതേഷ് ശര്‍മ, ലിവിങ്സ്റ്റണ്‍ എന്നിവരുടെ മികവില്‍ 189 റണ്‍സിലെത്തി. ബെയര്‍‌സ്റ്റോ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. 56 റണ്‍സ് എടുത്ത ബെയര്‍സ്‌റ്റോയ്ക്ക് കൂട്ടായി രജപക്‌സെ (27), അഗര്‍വാള്‍ (15) എന്നിവര്‍ ഒപ്പം നിന്നു.

മുംബൈ: പഞ്ചാബിന്റെ സെമിസാധ്യത പഞ്ചറാക്കി രാജസ്ഥാന്റെ മുന്നേറ്റം. ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത സജീവമാക്കാനിറങ്ങിയ പഞ്ചാബിനെ ആറ് വിക്കറ്റിന് രാജസ്ഥാന്‍ തോല്‍പ്പിച്ചു. നിര്‍ണായക മത്സരത്തില്‍ അവസാന ഓവറിലാണ് രാജസ്ഥാന്‍ ജയിച്ചുകയറിയത്. സ്‌കോര്‍: പഞ്ചാബ്: 189-5, രാജസ്ഥാന്‍: 190-4 (19.4).

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മികച്ച പ്രകടനമാണ് നടത്തിയത്. ജോണി ബെയര്‍സ്‌റ്റോ, ഭാനുക രജപക്‌സെ, ജിതേഷ് ശര്‍മ, ലിവിങ്സ്റ്റണ്‍ എന്നിവരുടെ മികവില്‍ 189 റണ്‍സിലെത്തി. ബെയര്‍‌സ്റ്റോ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. 56 റണ്‍സ് എടുത്ത ബെയര്‍സ്‌റ്റോയ്ക്ക് കൂട്ടായി രജപക്‌സെ (27), അഗര്‍വാള്‍ (15) എന്നിവര്‍ ഒപ്പം നിന്നു. മധ്യ ഓവറുകളില്‍ ജിതേഷ് ശര്‍മ (38) റണ്‍സ് ഉയര്‍ത്തി. ലിയാം ലിവിങ്സ്റ്റണ്‍ (22) അതിവേഗം റണ്‍സ് നേടി. സ്പിന്നര്‍മാരുടെ പ്രകടനമാണ് രാജസ്ഥാന് തുണയായത്. യുസ്‌വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ മുന്‍നിരയുടെ കരുത്തില്‍ അതിവേഗം മുന്നേറി. യശസ്വി ജയ്‌സ്വാള്‍ അര്‍ധ സെഞ്ച്വറി നേടി. ജോസ് ബട്‌ലര്‍ 30 റണ്‍സ് എടുത്തു. മികച്ച പ്രകടനം നടത്തിയ സഞ്ജു സാംസണ്‍ 23 റണ്‍സിന് പുറത്തായി. പിടിച്ചു നിന്ന ദേവദത്ത് പടിക്കല്‍ 31 റണ്‍സ് എടുത്തു. ജയ്‌സ്വാള്‍ 68 റണ്‍സ് എടുത്തു. അവസാന ഓവറുകളില്‍ ടീമിനെ വിജയത്തിലെത്തിച്ച ഹേറ്റമയര്‍ 31 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. വിജയത്തോടെ രാജസ്ഥാന് 11 മത്സരത്തില്‍ നിന്ന് 14 പോയിന്റായി. തോല്‍വിയോടെ പഞ്ചാബിന്റെ സെമി സാധ്യത മറ്റ് മത്സരങ്ങളെ കേന്ദ്രീകരിച്ചിരിക്കും.

  comment

  LATEST NEWS


  പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


  ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


  കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


  നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


  മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


  പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.