×
login
ഐപിഎല്‍ ഫൈനല്‍: ടോസ് നേടി രാജസ്ഥാന്‍ റോയല്‍സ്‍‍ ; ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച് സഞ്ജു‍ സാംസണ്‍‍

ഐപിഎല്‍ 2022 ഫൈനലില്‍ ടോസ് നേടിയത് രാജസ്ഥാന്‍ റോയല്‍സ്. ഹാര‍്ദിക് പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്യാന്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തീരുമാനിച്ചു.

മുംബൈ: ഐപിഎല്‍ 2022 ഫൈനലില്‍ ടോസ് നേടിയത് രാജസ്ഥാന്‍ റോയല്‍സ്. ഹാര‍്ദിക് പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്യാന്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തീരുമാനിച്ചു.  

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലിന് മുന്നോടിയായി സദസ്സിന് വന്‍ സംഗീതവിരുന്നായിരുന്നു. എ.ആര്‍. റഹ്മാനും റണ്‍വീര്‍ സിങ്ങും ചേര്‍ന്ന് സദസ്സിനെ ഇളക്കിമറിച്ചു. റഹ്മാന്‍റെ വന്ദേമാതരം ഉള്‍പ്പെടെയുള്ള ഗാനം സ്റ്റേഡിയം വികാരവായ്പോടെ ഏറ്റുവാങ്ങി.


ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഏഴ് വിക്കറ്റിന് രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പിച്ചിരുന്നു. പക്ഷെ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലില്‍ എത്തിച്ച റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയ ജോസ് ബട്ലര്‍ ഉഗ്രന്‍ ഫോമിലാണ്. യസ്വേന്ദ്ര ചാഹല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തിലെ താരമായ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് 2008ലേതുപോലെ ടീമിന് വീണ്ടും കിരീടം നേടിക്കൊടുക്കാനുള്ള ദൃഢനിശ്ചയത്തിലാണ്.  

ടൂര്‍ണമെന്‍റില്‍ ഉടനീളം ഉഗ്രന്‍ ഫോം നിലനിര്‍ത്തിയ ഗുജറാത്ത് ടൈറ്റന്‍സ് കിരീടത്തില്‍ കുറഞ്ഞ് യാതൊന്നും മോഹിക്കുന്നില്ല. എന്തായാലും ഫൈനലില്‍ വെടിക്കെട്ടും ഇടിമിന്നലുമല്ലാതെ മറിച്ചൊന്നും പ്രേക്ഷകരും പ്രതീക്ഷിക്കുന്നില്ല. കാരണം ശരിക്കും ഉഗ്രശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് തന്നെയാണ് ഐപിഎല്‍ ഫൈനല്‍ സാക്ഷ്യം വഹിക്കുന്നത്. 

    comment

    LATEST NEWS


    പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


    ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


    കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


    നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


    മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


    പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.