×
login
ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രം അണ്ണാത്തെ ഇനി നെറ്റ് ഫളിക്‌സിലും സണ്ണിലും; സൂപ്പര്‍ സ്റ്റാര്‍ ചിത്രം ഇതുവരെ സ്വന്തമാക്കിയത് 228 കോടി

ലോക്ക്ഡൗണിന് ശേഷം തിയേറ്റര്‍ റിലീസിന് എത്തിയ സിനിമക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

രജനികാന്ത് നായകനായ അണ്ണാത്തെ ചിത്രം നവംബര്‍ 4നാണ് തിയേറ്ററുകളില്‍ റിലീസായത്. റീലിസായി 21 ദിവസം പിന്നിടുമ്പോള്‍ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എത്തി. ശിവ സംവിധാനം ചെയ്ത സിനിമ 180 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. 1,100 കൂടുതല്‍ തിയേറ്ററില്‍ റിലീസായ ചിത്രം ആദ്യ ആഴ്ച കൊണ്ട് ആയിരം കോടി വരുമാനം നേടി. നയന്‍താര, കീര്‍ത്തി സുരേഷ്, കുഷ്ബു, ജഗപതി ബാബു തുടങ്ങിയ വലിയ താരനിര തന്നെ അടങ്ങിയിട്ടുണ്ട്. ഡി. ഇമ്മാനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. റെഡ് ജയന്റ് മൂവിസിന്റെ ബാനറിലാണ് ചിത്രം ഇറങ്ങിയത്. വരും ദിവസങ്ങളില്‍ സണ്‍ ടിവിയിലും ചിത്രം പ്രദര്‍ശിപ്പിക്കും.  

ലോക്ക്ഡൗണിന് ശേഷം തിയേറ്റര്‍ റിലീസിന് എത്തിയ സിനിമക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. കോവിഡിന് ശേഷം ശിവകാര്‍ത്തികേയനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ഡോക്ടറാണ് തമിഴ്‌നാട്ടിലെ തിയറ്ററുകളിലേക്ക് ആദ്യം എത്തിയത്. തോട്ടുപിന്നാലെ ദീപാവലി റിലീസ് ആയി രജനികാന്ത് ചിത്രം അണ്ണാത്തെയാണ് എത്തിയത്.  

സമീപകാലത്ത് ഒരു രജനി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മോശം റിവ്യൂാണ് അണ്ണാത്തേക്ക് ലഭിച്ചത്. പക്ഷേ സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങള്‍ക്ക് ബോക്‌സ് ഓഫീസിനെ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ഇതുവരെ അണ്ണാത്തെ നേടിയത് 228 കോടിയാണ്. തമിഴ്‌നാട്ടില്‍ നിന്നു മാത്രം 142.05 കോടിയും, കര്‍ണ്ണാടകത്തില്‍ നിന്ന് 11 കോടിയുമാണ് നേടിയത്.  

സണ്‍ പിക്ക്‌ചേര്‍സാണ് രജനീകാന്തിന്റെ അടുത്ത ചിത്രവും നിര്‍മ്മിക്കുന്നത്. പാണ്ഡിരാജാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.

 

  comment

  LATEST NEWS


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍


  യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


  പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.