×
login
മോശം ഫോം: കോഹ്‌ലിക്ക് പിന്തുണയുമായി വീണ്ടും രോഹിത്ത്

നേരത്തേയും വിരാട് കോഹ്‌ലിയെ പിന്തുണച്ച് രോഹിത് ശര്‍മ രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ 25 പന്തില്‍നിന്ന് 16 റണ്‍സ് മാത്രമെടുത്ത് കോഹ്‌ലി പുറത്തായിരുന്നു.

ലണ്ടന്‍: വിരാട് കോഹ്‌ലി തുടര്‍ച്ചയായി ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്നതിനിടെ പിന്തുണയുമായ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്. കോഹ്‌ലിയെപ്പോലൊരു താരത്തിന് ഫോമിലേക്കു തിരികെ വരാന്‍ വളരെ കുറച്ച് ഇന്നിങ്‌സുകള്‍ മതിയെന്ന് രോഹിത് ശര്‍മ രണ്ടാം ഏകദിനത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. കോഹ്‌ലിയെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചയെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ 'എന്തിനാണ് ഇങ്ങനെയൊരു ചര്‍ച്ചയെന്നു മനസ്സിലാകുന്നില്ലെന്നായിരുന്നു' രോഹിതിന്റെ മറുപടി.

വര്‍ഷങ്ങളായി രാജ്യത്തെ മികച്ച ക്രിക്കറ്ററാണ് കോഹ്‌ലി. അങ്ങനെയുള്ളൊരാള്‍ക്ക് ഫോമിലേക്ക് തിരിച്ചെത്താന്‍ ഒന്നോ, രണ്ടോ മത്സരം മതിയെന്നാണ് എനിക്കു തോന്നുന്നത്. എല്ലാ താരങ്ങളുടെ കരിയറിലും ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. എന്നാല്‍ താരങ്ങളുടെ മികവ് എപ്പോഴും നിലനില്‍ക്കും. എല്ലാ മത്സരങ്ങളിലും സ്ഥിരതയോടെ മാത്രം കളിക്കുന്ന ഒരു താരവുമില്ലെന്നും രോഹിത് ശര്‍മ പ്രതികരിച്ചു.


നേരത്തേയും വിരാട് കോഹ്‌ലിയെ പിന്തുണച്ച് രോഹിത് ശര്‍മ രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ 25 പന്തില്‍നിന്ന് 16 റണ്‍സ് മാത്രമെടുത്ത് കോഹ്‌ലി പുറത്തായിരുന്നു.  

നേരത്തെ കോഹ്‌ലിക്ക് പിന്തുണയുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമും രംഗത്തെത്തിയിരുന്നു. വിരാട് കോഹ്‌ലിക്കൊപ്പം നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് 'ഇതും കടന്നുപോകും, കരുത്തോടെ തുടരുക' എന്നാണ് അസം കുറിച്ചത്. കോഹ്‌ലിയുടെ ആരാധകനാണെന്നു ബാബര്‍ മുന്‍പു പല തവണ വെളിപ്പെടുത്തിയിരുന്നു.

  comment

  LATEST NEWS


  പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


  ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


  കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


  നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


  മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


  പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.