login
റെക്കോഡ് സ്വന്തമാക്കി റൂട്ട്

അശ്വിനെ സിക്‌സര്‍ പറത്തിയാണ് റൂട്ട് ഇരട്ട സെഞ്ചുറി തികച്ചത്. താരത്തിന്റെ അഞ്ചാം ഇരട്ട സെഞ്ച്വറിയാണിത്. 2005-ല്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ താരം ഇന്‍സമാം ഉല്‍ ഹഖ് ബെംഗളൂരുവില്‍ നേടിയ 184 റണ്‍സായിരുന്നു ഇതിന് മുന്‍പ് നൂറാം ടെസ്റ്റില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

ചെന്നൈ: കരിയറിലെ നൂറാം ടെസ്റ്റില്‍ ഇരട്ട ശതകം നേടി അപൂര്‍വ റെക്കോഡ് കരസ്ഥമാക്കി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. 100-ാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് റൂട്ട് സ്വന്തമാക്കിയത്.  

അശ്വിനെ സിക്‌സര്‍ പറത്തിയാണ് റൂട്ട് ഇരട്ട സെഞ്ചുറി തികച്ചത്. താരത്തിന്റെ അഞ്ചാം ഇരട്ട സെഞ്ച്വറിയാണിത്. 2005-ല്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ താരം ഇന്‍സമാം ഉല്‍ ഹഖ് ബെംഗളൂരുവില്‍ നേടിയ 184 റണ്‍സായിരുന്നു ഇതിന് മുന്‍പ് നൂറാം ടെസ്റ്റില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

ഇതോടെ തുടര്‍ച്ചയായ മൂന്ന് ടെസ്റ്റുകളില്‍ 150 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ നായകനെന്ന നേട്ടവും റൂട്ടിനെ തേടിയെത്തി. ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാനാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം.  

ശ്രീലങ്കക്കെതിരായ കഴിഞ്ഞ രണ്ട് ടെസ്റ്റിലും 228, 186 എന്നിങ്ങനെയായിരുന്നു റൂട്ടിന്റെ സ്‌കോര്‍. തുടര്‍ച്ചയായി മൂന്ന് ടെസ്റ്റില്‍ 150ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ഏഴാമത്തെ മാത്രം ബാറ്റ്‌സ്മാനാണ് റൂട്ട്. ടോം ലാഥം, കുമാര്‍ സംഗക്കാര നാല് (ടെസ്റ്റില്‍), മുദസര്‍ നാസര്‍, സഹീര്‍ അബ്ബാസ്, ഡോണ്‍ ബ്രാഡ്മാന്‍, വാലി ഹാമണ്ട് എന്നിവരാണ് റൂട്ടിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. വാലി ഹാമണ്ടിനുശേഷം വിദേശത്ത് തുടര്‍ച്ചയായി മൂന്ന് ടെസ്റ്റില്‍ 150ല്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ മാത്രം ബാറ്റ്‌സ്മാനുമാണ് റൂട്ട്.

128 റണ്‍സുമായി രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച റൂട്ട് 377 പന്തില്‍ 218 റണ്‍സെടുത്താണ് പുറത്തായത്. 19 ബൗണ്ടറിയും രണ്ട് സിക്‌സും അടങ്ങിയതായിരുന്നു ഇംഗ്ലണ്ട് നായകന്റെ ഇന്നിങ്‌സ്. ഒടുവില്‍ ഷബാസ് നദീമിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് റൂട്ട് പുറത്തായത്.

  comment
  • Tags:

  LATEST NEWS


  'പിസി ജോര്‍ജ് മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുന്നു; പിണറായി നിയമനടപടി സ്വീകരിക്കണം'; പൂഞ്ഞാര്‍ എംഎല്‍എക്കെതിരെ ആനി രാജ മുതല്‍ ബിന്ദു അമ്മിണിവരെ രംഗത്ത്


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.