×
login
'എല്ലാം അയ്യപ്പന്റെ അനുഗ്രഹം'; ഐപിഎല്ലില്‍ മിന്നുംജയത്തോടെ ഫൈനലില്‍ കയറിയ മുംബൈ ‍ടീം ഡെസ്‌കില്‍ ശബരിമല‍ അയ്യപ്പന്റെ ചിത്രം; ഫോട്ടോ വൈറല്‍

മത്സരത്തില്‍ മുംബൈ മിന്നുന്ന ജയത്തോടെ ഫൈനലില്‍ പ്രവേശിച്ചതോടെ ശബരിമല അയ്യപ്പന്റെ ചിത്രം സംബന്ധിച്ചായി സോഷ്യല്‍ മീഡിയ ചര്‍ച്ച. ഈ ചിത്രങ്ങളും വൈറലായി.

ദുബായ്: ക്രിക്കറ്റ് ലോകത്ത് കളിക്കാര്‍ക്കിടയിലും മാനെജ്‌മെന്റ് അധികൃതര്‍ക്കിടയിലുമുള്ള ദൈവ വിശ്വാസത്തിന്റെ കഥകള്‍ പലപ്പോഴും ജനശ്രദ്ധ നേടിയിട്ടുണ്ട്. ഇന്നലെ ദുബായില്‍ നടന്ന ഐപിഎല്‍ മത്സരത്തിനിടെ പുറത്തുവന്ന ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയം. മുംബൈ ടീമിന്റെ കളിയുടെ വിവരങ്ങള്‍ വിലയിരുത്തുന്ന ഡെസ്‌കില്‍ വച്ചിരുന്ന ഒരു ചിത്രം ശബരിമല അയ്യപ്പന്റെതായിരുന്നു. മറ്റൊന്ന് ഗണപതിയുടെ ഒരു ചെറിയ വിഗ്രഹവും. മത്സരത്തില്‍ മുംബൈ മിന്നുന്ന ജയത്തോടെ ഫൈനലില്‍ പ്രവേശിച്ചതോടെ ശബരിമല അയ്യപ്പന്റെ ചിത്രം സംബന്ധിച്ചായി സോഷ്യല്‍ മീഡിയ ചര്‍ച്ച. ഈ ചിത്രങ്ങളും വൈറലായി.  

ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തകര്‍ത്താണു മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ പ്രവേശിച്ചത്. ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയുടെ തുടര്‍ച്ചായ രണ്ടാം ഫൈനലാണിത്. മുംബൈ ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയും രണ്ട് വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടുമാണ് ഡല്‍ഹിയെ തകര്‍ത്തത്. സ്‌കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 200/5, ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 143/8.

201 വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നിര ബാറ്റ്സ്മാന്‍മാന്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടു. ധവാനും പൃഥ്വി ഷായും രഹാനയും പൂജ്യത്തിന് മടങ്ങി. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ പൃഥ്വി ഷായെ(0) ഡീകോക്കിന്റെ കൈകളിലെത്തിച്ച് ബോള്‍ട്ടാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ അജിങ്ക്യാ രഹാനെയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബോള്‍ട്ട് ഡല്‍ഹിക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ആദ്യ ഓവര്‍ മെയ്ഡനുമാക്കി ബോള്‍ട്ട്.

രണ്ടാം ഓവര്‍ എറിയാന്‍ എത്തിയ ബുംമ്രയും മോശമാക്കിയില്ല. രണ്ടാം പന്തില്‍ മികച്ച ഫോമിലുള്ള ശിഖര്‍ ധവാനെ(0)ബൗള്‍ഡാക്കി ബുമ്ര തുടങ്ങി. ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ സിക്സിന് ശ്രമിച്ച് പന്ത്(9 പന്തില്‍ 3) മടങ്ങി. കൂട്ടത്തകര്‍ച്ചയിലായ ഡല്‍ഹി ഇന്നിംഗ്സില്‍ അല്‍മെങ്കിലും പിടിച്ചുനിന്നത് മാര്‍ക്കസ് സ്റ്റോയിനസും(46 പന്തില്‍ 65), അക്സര്‍ പട്ടേലും(32 പന്തില്‍ 42) ആയിരുന്നു.

എന്നാല്‍ സ്റ്റോയിനസിനെ ക്ലീന്‍ ബൗള്‍ഡാക്കി ബുമ്ര വീണ്ടും ആധിപത്യം സ്ഥാപിച്ചു. ഡാനിയേല്‍ സാംസിനെ(0) കൂടി പുറത്താക്കി ബുമ്ര വിക്കറ്റ് നേട്ടം നാലാക്കി. അക്സര്‍ പട്ടേലിനെ പുറത്താക്കി പൊള്ളാര്‍ഡ് മുംബൈയുടെ വിജയം ഉറപ്പിച്ചു. മുംബൈക്കായി ബുമ്ര നാലോവറില്‍ 14 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ബോള്‍ട്ട് രണ്ടോവറില്‍ ഒമ്പത് റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. നാലു വിക്കറ്റ് വീഴ്ത്തിയ ബുമ്ര 27 വിക്കറ്റുമായി ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കി.

 

 

  comment

  LATEST NEWS


  ബംഗാള്‍ ഉള്‍ക്കടലില്‍ ജവാദ് ചുഴലിക്കാറ്റ് വരുന്നു; ആന്ധ്ര ഒഡീഷ തീരം തൊടുമെന്ന് മുന്നറിയിപ്പ്


  വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌കൂളില്‍ വരരുത്; ഓണ്‍ലൈന്‍ ക്ലാസ് മാത്രം എടുത്താല്‍ മതിയെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി


  കൊവിഷീല്‍ഡും കോവാക്‌സിനും ഒമിക്രോണിനും ഫലപ്രദമെന്ന് വിദഗ്ധര്‍; രണ്ടു ഡോസ് വാക്‌സിനേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കണം


  ട്വിറ്റര്‍ ഇനി ഇന്ത്യന്‍ കൈകളില്‍; സിഇഒ സ്ഥാനത്തേക്ക് പരാഗ് അഗര്‍വാള്‍; ആദ്യ ദിവസം തന്നെ വിവാദങ്ങളും


  കളമശ്ശേരി മെട്രോ പില്ലറില്‍ കാറിടിച്ച് അപകടം: യുവതി മരിച്ചു, ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാതായതില്‍ ദുരൂഹത; പോലീസ് അന്വേഷണം തുടങ്ങി


  ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സഹായഹസ്തവുമായി ഇന്ത്യ; വാക്‌സിനുകളും എത്തിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.