×
login
'മന്‍കാദിംഗ്' ഇനിയും അതിനെ ആ മഹാന്റെ പേര് കൂട്ടി വിളിക്കരുത്; അത് എന്നെ എപ്പോഴും അസ്വസ്ഥനാക്കിയിരുന്നെന്ന് സച്ചിന്‍

പന്തിനു തിളക്കം കൂട്ടാന്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് പൂര്‍ണമായി നിരോധിക്കാനുള്ള ആശയവും എം.സി.സി മുന്നോട്ടുവെച്ചിട്ടുണ്ട്. കൂടുതല്‍ ഉമിനീര്‍ ഉണ്ടാവാന്‍ ച്യൂയിംഗ് ഗം പോലുള്ളവ കഴിക്കുന്നതും കളിയില്‍ വിലക്കും.

ന്യൂദല്‍ഹി: മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് കൊണ്ടുവന്ന ക്രിക്കറ്റിലെ പുതിയ നിയമങ്ങളെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍. ക്രിക്കറ്റിലെ മന്‍കാദിംഗിനെ റണ്‍ ഔട്ടിന്റെ ഗണത്തിലേക്ക് പരിഗണിച്ചതടക്കമുള്ള പുതിയ നിയഭേദഗതികളെയാണ് സച്ചിന്‍ പ്രശംസിച്ച് രംഗത്തെത്തിയിട്ടുള്ളത്. മന്‍കാദിംഗിന് പുറമെ മറ്റു പല നിയമഭേദഗതികളും എം.സി.സി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.  

ക്രിക്കറ്റില്‍ മന്‍കാദിംഗ് എന്ന റണ്‍ ഔട്ട് രീതി ആദ്യമായി കൊണ്ടുവന്നത് വിനു മന്‍കാദ് എന്ന ഇന്ത്യന്‍ ഇതിഹാസ താരമാണ്. ബൗളര്‍ ബൗള്‍ ചെയ്യുന്നതിന് മുമ്പ് ബൗളിംഗ് എന്‍ഡിലെ ബാറ്റര്‍ ക്രീസ് വിട്ട് പുറത്തിറങ്ങുകയാണെങ്കില്‍ ഡെലിവറി ചെയ്യുന്നതിന് മുമ്പ് ബൗളര്‍ നോണ്‍ സ്ട്രൈക്കറെ ഒട്ടാക്കുന്ന രീതിയെ ആയിരുന്നു മന്‍കാദിംഗ് എന്ന് വിളിച്ചിരുന്നത്. അതേസമയം, മന്‍കാദിംഗ് എന്ന പുറത്താക്കല്‍ രീതിയെ ആ പേര് ഉപയോഗിച്ച് വിളിക്കുന്നത് തന്നെ എപ്പോഴും അസ്വസ്ഥനാക്കിയിരുന്നുവെന്നും താരം പറയുന്നു. ട്വിറ്ററില്‍ കൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.


എന്നാല്‍, ഈ രീതിയെ ഒട്ടും മാന്യമല്ലാത്ത രീതിയായാണ് ക്രിക്കറ്റ് ലോകം ഇക്കാലമത്രയും കണക്കാക്കിയിരുന്നത്. ബൗളര്‍ നോണ്‍ സ്ട്രൈക്കറെ മന്‍കാഗിംഗ് വഴി പുറത്താക്കിയാല്‍ അംപയര്‍ ബൗളിംഗ് ടീം ക്യാപ്റ്റനോട് വിക്കറ്റുമായി മുന്നോട്ട് പോവാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിക്കുകയും എതിര്‍ ടീം അപ്പീലില്‍ ഉറച്ചു നില്‍ക്കുകയാണെങ്കിലും മാത്രമേ വിക്കറ്റ് നല്‍കിയിരുന്നുള്ളൂ. ഇതാണ് ഇപ്പോള്‍ 'അണ്‍ഫെയര്‍' എന്ന ലിസ്റ്റില്‍ നിന്നും എം.സി.സി എടുത്ത് കളയുകയും റണ്‍ ഔട്ടിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുള്ളത്.

പന്തിനു തിളക്കം കൂട്ടാന്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് പൂര്‍ണമായി നിരോധിക്കാനുള്ള ആശയവും എം.സി.സി മുന്നോട്ടുവെച്ചിട്ടുണ്ട്. കൂടുതല്‍ ഉമിനീര്‍ ഉണ്ടാവാന്‍ ച്യൂയിംഗ് ഗം പോലുള്ളവ കഴിക്കുന്നതും കളിയില്‍ വിലക്കും.

  comment

  LATEST NEWS


  വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


  സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


  മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെ ആക്ഷേപിച്ച് സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.